കമ്പ്യൂട്ടർ ക്ലാസ്സ്‌ [ഗോപിക]

Posted by

 

ഇത് കേട്ടിട്ട് ജിൻസിക്ക് ആദ്യം നല്ല ദേഷ്യം വന്നു എന്നാലും കഴിവതും അവനെ മാറ്റിയെടുക്കാൻ അവൾ തീരുമാനിച്ചു. “എടാ നിന്റെയീ പ്രായത്തിൽ മുതിർന്ന സ്ത്രീകളോട് പ്രണയം, കാമം തോന്നുന്നതൊക്കെ സാധാരണയാണ്. അത് അതിജീവിക്കണം നീ മാറ്റിയെടുക്കണം, എനിക്ക് ഒരു കുടുംബം ഉണ്ട് ഒരു ഭർത്താവുണ്ട് അതൊക്കെ നീ മറന്നോ? .” അവൾ അവനെ ആശ്വസിപ്പിക്കാൻ ശ്രെമിച്ചു.

 

“ചേച്ചിയുടെ ഭർത്താവ് ചേച്ചിയെ എന്ത് മാത്രം സ്നേഹിക്കുന്നു ? ആയ്യാളെക്കാൾ ഞാൻ നൂറിരട്ടി ഞാൻ ചേച്ചിയെ സ്നേഹിക്കുന്നുണ്ട് , അയാൾക്ക്‌ പുച്ഛം അല്ലെ? ഒരു വേലക്കാരിയെ പോലയല്ലേ ചേച്ചിയോട് പെരുമാറുന്നെ”? അവൻ ചോദിച്ചു.അവൾക്കു മറുപടിയൊന്നും ഇല്ലായിരുന്നു നൽകാൻ എന്നാലും പിടിച്ചു നിൽക്കാൻ അവൾ പറഞ്ഞു.

“ഇങ്ങനെ ആണേൽ എനിക്ക് നിന്നോട് ഇനി സംസാരിക്കാനും മിണ്ടാനും താല്പര്യം ഇല്ല നാളെ മുതൽ നീയും ഞാനുമായിട്ടു യാതൊരു ബന്ധവുമില്ല. അവൾ ഇതും പറഞ്ഞു പോകാൻ ഇറങ്ങി. പെട്ടന്ന് ഹരി അവളുടെ കയ്യിൽ കയറി പിടിച്ചു കെഞ്ചി

“അയ്യോ ചേച്ചി അങ്ങനെ ചെയ്യരുതേ, ചേച്ചി സംസാരിക്കണ്ടിരുന്നാൽ എനിക്ക് ഒരുമാതിരിയാ പ്ലീസ്‌ ചേച്ചി എനിക്കാകെ ഉള്ള സന്തോഷം ചേച്ചിയാണ് “.

അവൾ തന്റെ പൂർണ ബലമെടുത്ത കൈ പിൻവലിച്ചു ഇറങ്ങി പോയി.

 

വഴിയിലുടനീളം അവൾ ഹരിയുടെ സമീപനത്തിൽ ദുഖിതയായിരുന്നു. അവൻ തന്റെ ഭർത്താവിനെ കുറിച്ച് പറഞ്ഞതെല്ലാം ഓർത്തു അവൻ പറഞ്ഞതിൽ എന്താണ് തെറ്റ് എന്നാലും അവളുടെ പതിവ്രത ശക്തി അതിനെ അതിജീവിച്ചു.

വീട്ടിലെ മൂകത എല്ലാം അവനോടു സമയം ചിലവഴിക്കുമ്പോൾ ആണ് എല്ലാം മറക്കുന്നത്. നാളെ മുതൽ തനിക്ക് അതിന് പറ്റില്ല. ഇനി അവനുമായി താനിനി സംസാരിക്കില്ല എന്ന് ജിൻസി തീരുമാനിച്ചു.സ്വന്തം തീരുമാനത്തിൽ തന്നെ അവൾ വല്ലാതെ ദുഖിതയായിരുന്നു.

 

പിറ്റേന്ന് ജിൻസി ക്ലാസ്സിന് പോയില്ലായിരുന്നു. ജിൻസി വരാത്തതിനാൽ ഹരി ആശങ്കയിലായി ഒപ്പം വിഷണ്ണനും. ജിൻസി ചേച്ചിക്ക് വിഷമം ആയി കാണും, താൻ എന്ത് അപരാധം ആണ് ചെയ്തത് എന്ന് കരുതി . ഒരു അനുജനെ പോലെ കണ്ട ചേച്ചിയോട് ഞാൻ അങ്ങനെ ഒന്നും ചെയ്യാൻ പാടില്ലായിരുന്നു. ചേച്ചി വരുമ്പോ മാപ്പ് പറയണം പഴയെ പോലെ നല്ല കൂട്ടായി തുടരാം. അവൻ അവന്റെ മനസ്സിൽ ഓരോ ചിന്തകൾ അലയടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *