💝 ഗോലിസോഡാ 💝 3 [നെടുമാരൻ രാജാങ്കം]

Posted by

ഗോലിസോഡാ 3

GolisodaPart 3  | Author : Nedumaran Rajangam

[ Previous Part ] [ www.kambistories.com ]


“”””””””””””അയ്യേ വല്യ പെങ്ങോച്ചുങ്ങള് ഇങ്ങനെ കരയാവോ……?? അയ്യയ്യേ മോശം മോശം. എന്റെ മോള് കരയണത് കാണാനല്ല എനിക്കിഷ്ട്ടം…..!! പോട്ടെ സാരല്ല. അമ്മയല്ലേ പറേണെ കരയല്ലേ ടാ…….”””””””””””’

അമ്മ ഓരോന്ന് പറഞ്ഞെന്നെ അശ്വസിപ്പിക്കാൻ ശ്രമിക്കുമ്പോഴും എനിക്ക് നിയന്ത്രിക്കാൻ ആവുന്നുണ്ടായിരുന്നില്ല. കുറച്ച് മുന്നേ എന്റെ കുട്ടൻ പറഞ്ഞ ഓരോ വാക്കുകളും ഓരോ സൂചി മുന കണക്കേ എന്റെ നെഞ്ചിൽ കുത്തി കൊണ്ടേയിരുന്നു. എല്ലാത്തിനും കാരണക്കാരി ഞാൻ തന്നെയാ., എന്റെ എടുത്ത് ചാട്ടം കാരണം കുട്ടനെന്നോടുള്ള സ്നേഹം വെറുപ്പായി മാറി. എന്റെ കുട്ടനിനി എന്നെ സ്നേഹിക്കില്ലേ….??എന്റെ ഭഗവതി, വെറുതെ പോലും അങ്ങനെയൊന്നും ചിന്തിക്കാനേ വയ്യ.

“”””””””‘””””അനിതേ ഞാൻ തിരിച്ച് പോയാലോന്ന് ആലോചിക്കുവാ…….!!””””””””””””””

അച്ഛന്റെ വാക്കുകൾ കേട്ട് ഞാൻ ഞെട്ടി ഇരുന്നിടത്ത് നിന്നെഴുന്നേറ്റു.

“””””””””””””അച്ഛൻ വേണേൽ പൊക്കോ ഞാനില്ല എങ്ങോട്ടും…….!!””””””””””””

കണ്ണുനീര് തുടച്ച് മാറ്റി ഞാൻ അച്ഛനോടായി പറഞ്ഞു. അല്ല അലറി. ഉള്ളിലുണ്ടായിരുന്ന സങ്കടവും കുട്ടന്റെ പെരുമാറ്റവും ഇപ്പൊ അച്ഛൻ പറഞ്ഞതും എല്ലാം കൂടി എന്നെ തളർത്തിയിരുന്നു…….!!

“””””””””””””കുട്ടൻ പറഞ്ഞതൊക്കെ മോളും കേട്ടതല്ലേ……?? അവന് പഴേ സ്നേഹമൊന്നുമില്ല. അവൻ നമ്മളെ ഓർക്കുന്ന കൂടി ഇല്ലാ. എന്നിട്ടും എന്തിനാ….??””””””””””””

“””””””””””””മതി അച്ഛാ, എനിക്കൊന്നും കേൾക്കാണോന്നില്ല., എനിക്കിവരെ ആരേം പിരിഞ്ഞിരിക്കാൻ ഇനി പറ്റില്ലാ. ഞാനെങ്ങോട്ടും വരേം ഇല്ലാ. അച്ഛന് വേണേ പോവാം…….!!”””””””””””””

“”””””””””””””അച്ഛനും മോളും ഒന്ന് നിർത്തുന്നുണ്ടോ…..?? നിങ്ങളീ വീട്ടിൽ വന്നത് ആരോടും ചോദിച്ചിട്ടല്ല., പക്ഷെ ഇവിടുന്ന് ഇറങ്ങുവാണേ അത് ഞാൻ തീരുമാനിക്കണം. നിങ്ങള് ഇവളെ കൂട്ടിട്ട് അകത്തേക്ക് പോ…….!!”””””””””””‘

അനിതമ്മയുടെ ശബ്ദം അവിടെയുയർന്നപ്പോ കേട്ട് നിന്ന ഞാനും അച്ഛനും അടക്കം എല്ലാവരും ഒന്ന് ഞെട്ടിയിരുന്നു. ചേച്ചിമാര് എന്നേം കൂട്ടി അകത്തെ അവരുടെ മുറിയിലേക്ക് പോയി.

“””””””””””നീ ഇങ്ങനെ കരയല്ലേ മാളൂട്ടി…,”””””””””””””

“”””””””””ഞാനല്ലേ, ഞാൻ കാരണാല്ലേ എല്ലാം….?? കുട്ടനെന്നെ വെറുക്കാൻ കാരണക്കാരി ഞാനാ, ഞാനൊറ്റരുത്തി….!!”””’”””””””

Leave a Reply

Your email address will not be published. Required fields are marked *