ആരുമില്ലാത്തൻ
Arumillathavan | Author : Mr.Amal
ഞാൻ ഒരു തുടക്കക്കാരൻ ആണ്…. കഥ എഴുതി പരിചയം ഇല്ല… എന്തേലും തെറ്റുണ്ടെൽ ക്ഷമിക്കണം…. കഥയും കഥാപാത്രങ്ങലും സങ്കല്പികം മാത്രം.
ദൂരെ നിന്ന് ട്രെയിൻ വരുന്നുണ്ട്…
മിഥുൻ റെയിൽവേ പാളത്തിലേക്ക് കയറി നിന്ന്..
ജീവിതം ഒറ്റ ദിവസം കൊണ്ട് മടുത്തു.
സ്വന്തം എന്ന് കരുതിയ അച്ഛനും അമ്മയും ഇന്നെന്നെ തള്ളി പറഞ്ഞു..
എല്ലാം അവൾ കാരണമാ..
അവൾ എന്തിന് എന്നാലും അവരോടു കള്ളം പറഞ്ഞു.
അവൻ മെല്ലെ കണ്ണുകൾ തുറക്കാൻ ശ്രെമിച്ചു.പറ്റുന്നില്ല… വെളിച്ചം കണ്ണിൽ തന്നെ വന്നടിക്കുന്നെ കാരണം അവനു ഒന്നും തെളിഞ്ഞു കാണാൻ പറ്റുന്നില്ല.
മെല്ലെ കണ്ണുകൾ തുറന്ന്.. അതെ ഇതൊരു ഹോസ്പിറ്റൽ ആണല്ലോ..
ഇതെങ്ങനെ…?
ഞാൻ ചാകാൻ തുടങ്ങിയത് അല്ലെ പിന്നെ ആരാണ് എന്നെ ഇവിടെ കൊണ്ട് എത്തിച്ചത്?
പുറത്ത് നിന്ന് വാതിൽ തുറക്കുന്ന സൗണ്ട്…ഒരു നേഴ്സ് ആണ്..ഏകദേശം 24-25 വയസ്സ് പ്രായം കാണും
Ha താൻ എണീറ്റോ..
എന്നെ ആരാണ് ഇവിടെ എത്തിച്ചത്
(ദേഷ്യം കടിച്ചമർത്തിക്കൊണ്ട് ഞാൻ അവരോടു ചോദിച്ചു )
എന്നോട് എന്തിനാണ് താൻ ദേഷ്യപ്പെടുന്നേ.. തന്നെ രക്ഷിച്ചേ ആരോടാ അവരോട് ദേഷ്യപ്പെട്ടാൽ പോരെ..
അതാണ് ചോദിച്ചത് ആരാണെന്ന്.
അറിയില്ല വെളിയിൽ അവർ നിപ്പോണ്ട്…
മനസ്സമാധാനത്തോടെ ഒന്ന് ചാകാനും സമ്മതിക്കില്ല നാശം.
തന്നെ കണ്ടിട്ട് നല്ലൊരു വീട്ടിലെ പയ്യൻ ആണെന്ന് തോന്നുന്നല്ലോ.. തനിക് പ്രായം കുറവല്ലേ.. എന്നിട്ട് ഇപ്പഴേ തനിക് ജീവിതം മടുത്തോ
എല്ലാം നിങ്ങളോട് പറയണം എന്നുണ്ടോ
(ദേഷ്യം സഹിക്കാൻ വയ്യാതെ അവളോട് ഞാൻ ശബ്ധിച്ചു )
എന്നോട് കിടന്ന് ചാടണ്ട..ഞാൻ പോകുന്നു
അതും പറഞ്ഞു അവർ… Door തുറന്ന് ഇറങ്ങി പോയി
(റൂമിൽ ആകെ ഒരു മൂഖത.. അപ്പോഴാണ് door തുറന്ന് രണ്ട് police കാർ കയറി വന്നത് )
Police 1: നിന്റെ പേരെന്താടാ
ഞാൻ : മിഥുൻ രാജ്
Police 2 : നീ എന്തിനാണ് ചാകാൻ നോക്കിയത്.