കാർ പാർക്കിങ്ങിൽ രണ്ട് മൂന്നു വേറെ വണ്ടികളെ ഉള്ളൂ. ഫോണിൽ രാവിലെ വന്നിരുന്ന മെസ്സേജ് ഓപ്പൺ ആക്കി നോക്കി, “വില്ല 4, പിൻ 6571 ” ഞാൻ അവളോട് പറഞ്ഞു.
“കൊച്ചിനെ നീ എടുക്ക്, ബാഗ് എല്ലാം ഞാൻ എടുത്തോളാം ” ഞാൻ അവളോട് പറഞ്ഞു,. അവൾ കൊച്ചിനെയും ഞാൻ ബാഗുകളും എടുത്തു.
“എല്ലാം കൂടെ 20 വില്ലയെങ്കിലും ഉണ്ട്, എന്ത് സൂപർ ലൊക്കേഷൻ അല്ലെ ചേട്ടായി” മുന്നോട്ട് നടക്കുമ്പോൾ അവൾ പറഞ്ഞു.
” പിന്നെ പോഷ് വില്ലയല്ലെ, അങ്ങനെ അല്ലാത്തിടത് നിന്നെ കൊണ്ടുവരുമോ ഞാൻ” ഞാൻ വെറുതെ ജാഡ ഇട്ടു പറഞ്ഞു.
വില്ല 4 എന്ന ഗോൾഡൻ ബോർഡ് കണ്ടപ്പോൾ ഞാൻ പറഞ്ഞു, “നമ്മുടെ മണിയറ ആയി. വലതുകാൽ വച്ച് കേറിക്കോ ”
” ഞാൻ പിൻ അടിക്കാം ” അവൾ കൊച്ചു കുട്ടിയുടെ ആവേശത്തോടെ പറഞ്ഞു.
പിന് എന്റർ ചെയ്തതും ഡോർ ഓപ്പൺ ആയി പച്ച ലൈറ്റ് കത്തി.
തുടരും……………………………………………………………………………