കല്യാണം 9 [കൊട്ടാരംവീടൻ]

Posted by

കല്യാണം 9

Kallyanam Part 9 | Author : Kottaramveedan | Previous Part


രാവിലെ ആണ് ഞാൻ കണ്ണ് തുറന്നത്… നല്ല ക്ഷീണം ഞാൻ മെല്ലെ എണീറ്റ് ഇരുന്നു… നല്ല തലവേദന ഉണ്ട്… ഞാൻ എണീറ്റ് വിൻഡോയുടെ കർട്ടൻ മാറ്റി.. പുറത്തെ പന്തലൊക്കെ അഴിക്കാൻ തുടങ്ങിയിരുന്നു..

“ ഇന്നലെ ഇവിടെ ഒരു സാധനം ഉണ്ടാരുന്നല്ലോ.. അത് എന്ത്യേ.. “

ഞാൻ പുറകിലേക്ക് നോക്കി… ബെഡിൽ ഷീറ്റൊക്കെ ഭംഗി ആയ്യി വിരിച്ചു എല്ലാം അടുക്കി വെച്ചിട്ട് ഉണ്ട്..

“ ഇനി ഇന്നലെ ഇവൾ ഇവിടെ അല്ലെ കിടന്നേ… “

ഞാൻ മനസ്സിൽ ഓർത്തു ബാത്‌റൂമിലേക്ക് കയറി ഫ്രഷ് ആയി താഴേക്ക് ചെന്നു…

“ അമ്മേ ചായ… “

അമ്മയോട് പറഞ്ഞിട്ട് ഞാൻ പുറത്തേക് ചെന്നു… അച്ഛൻ പന്തൽ പണികാരോട് സംസാരിക്കുന്നു..

“ ചേട്ടാ… ചായ.. “

ഞാൻ തിരിഞ്ഞു നോക്കി.. നീതുവാണ്. രാവിലെ തന്നെ കുളിച്ചു ഒരുങ്ങി എങ്ങോട്ട് ആണോ… ഓഹ് ആദ്യ ദിവസം ആയതുകൊണ്ട് ആവും.. ഞാൻ ചായ വാങ്ങി പുറത്തേക്ക് നടന്നു..

“ മോനെ.. “

അമ്മ പുറകിൽ നിന്ന് വിളിച്ചു…

“ മ്മ്.. എന്താ… “

“മോളേം കൂട്ടി അമ്പലത്തിൽ ഒന്ന് പോയിട്ട് വാ.. “

ഞാൻ : എന്തിനു… ഇന്നലെ മുഴവൻ അമ്പലത്തിൽ അല്ലാരുന്നോ..

അമ്മ : അങ്ങനെ അല്ലടാ… കല്യാണം കഴിഞ്ഞു രണ്ടാളും പോകണം..

“ മോൾ പോയി റെഡി ആവ്.. അവൻ  വരും.. “

അച്ഛൻ നടന്ന ഞങ്ങളുടെ അടുത്തേക്ക് വന്നു പറഞ്ഞു..

“ നീ ഇങ്ങു വന്നേ… “

അച്ഛൻ എന്റെ തോളിൽ പിടിച്ചു പറഞ്ഞു..

“ എടാ നീ ഇനി പഴയതൊക്കെ മാറക്കണം…ഈ കൊച്ചിനെ വിഷമിപ്പിക്കല്ല്.. നീ കല്യാണം കഴിച്ച പെണ്ണാ അവൾ..നീ ഒരു പുതിയ ജീവിതം ആരംഭിക്ക് എല്ലം പയ്യെ പയ്യെ ശെരിയാവും.. “

Leave a Reply

Your email address will not be published. Required fields are marked *