അവൾ കരഞ്ഞുകൊണ്ടിരുന്നു.
” അവൻ വരാറായി, എനിക്ക് പോണം നീ കരച്ചിൽ നിർത്തിക്കെ ” ഞാൻ പറഞ്ഞു
” ഇതൊക്കെ നിനക്ക് അറിയാമെന്നു അവൻ അറിഞ്ഞോ” ഞാൻ വീണ്ടും ചോദിച്ചു.
” ഇല്ല, ഇതൊക്കെ അറിഞ്ഞിട്ട് ഒന്നൊന്നര ആഴ്ചയായി, ആരോടേലും ഒന്ന് പറയണ്ടേ , ചേട്ടായിയോട് അല്ലാതെ ഇപ്പൊ ഇത് ആരോടാ ഞ ഞാൻ പറയുക , ഒന്ന് പറയാൻ നേരിൽ കാണാത്തതാണ് എനിക്ക് വിഷമം ആയത് ” അവൾ ഗദ്ഗദപ്പെട്ടു പറഞ്ഞു.
” ഇപ്പൊ പറഞ്ഞില്ലേ, ഇനി കരയാതെ പോയി മുഖം കഴുകു, നമ്മുക്ക് സംസാരിക്കാം എല്ലാം, നീ പോയി മുഖം കഴുകു , ഇപ്പൊ ഞാൻ പോയില്ലേൽ അവൻ വരുമ്പോൾ സംശയം ആകും. നീ കരഞ്ഞിരിക്കുന്നത് കണ്ടാലും അവനു അവന്റെ കഥ അറിഞ്ഞു എന്ന് സംശയം ആകും., നീ പോയി ഒന്നൂടെ കുളിക്ക് കരഞ്ഞ ലക്ഷണം അങ്ങ് മാറട്ടെ മുഖത്തൂന്ന്” ഞാൻ പറഞ്ഞു.
” ഓക്കേ ഞാൻ കേറി കുളിക്കാം അതാ നല്ലത്, ചേട്ടായി പൊക്കോ ഇപ്പോൾ ” അവളും പറഞ്ഞു
ഭാരം വച്ച മനസ്സോടെ ഞാൻ അവിടെനിന്നു ഇറങ്ങി, എന്റെ വീട്ടിലേക്ക് നടന്നു .
രാത്രി ഷാഹുവിന്റെ വീട്ടിലേക്ക് പോകുമ്പോളും മനസ്സ് അത്രക്ക് ശരി ആയിട്ടില്ലായിരുന്നു . എന്നാലും ചിരിച്ച മുഖത്തോടെ പോകാൻ ഞാൻ ശ്രദ്ധിച്ചു.
അവിടേക്ക് ചെന്ന എന്നെ വിടർന്ന ചിരിയോടെ സ്വീകരിച്ച കണ്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടു, കുറച്ചു മുന്നേ പൊട്ടിക്കരഞ്ഞു എന്റെ സമാധാനം കൂടി കെടുത്തിയവൾ ഇപ്പോൾ ഒന്നും സംഭവിക്കാത്ത പോലെ എന്റെ മുന്നിൽ ചിരിച്ചു നിക്കുന്നു. പെണ്ണുങ്ങൾക്ക് ഇത് എങ്ങനെ എങ്ങനെ സാധിക്കുന്നു എന്ന് സത്യത്തിൽ അത്ഭുതം തോന്നി. മമ്മൂട്ടി വീരഗാഥയിൽ പെണ്ണുങ്ങളെ കുറിച്ച് പറഞ്ഞ വാക്കുകൾ സത്യം എന്ന് ഓർത്തു. വികാരങ്ങളെ മറച്ചുവെക്കാൻ ഇത്രത്തോളേം കഴിവ് മറ്റൊരു സൃഷ്ടിക്കും ദൈവ്വം കൊടുത്തുകാണില്ല.
ഷാഹു അവിടെത്തന്നെ ഉണ്ടായിരുന്നു, അവളെ മുന്നേ വന്നു കണ്ടത് നന്നായി എന്ന് തോന്നി.