കേളി മിഥുനം [മന്ദന്‍ രാജാ]

Posted by

അപ്പൻ അകത്തുനിന്നും ഒരു കവർ എടുത്തോണ്ട് വന്നു ജീപ്പിന്റെ കീ തന്റെ കയ്യിൽ തന്നു .

“‘ അപ്പാ … ഒന്ന് കൂടി ആലോചിച്ചിട്ട് പോരെ ?”’ വെളിച്ചം അണഞ്ഞ മെർളിയുടെ വീടിന് മുന്നിൽ ജീപ്പ് നിർത്തുമ്പോൾ താൻ ചോദിച്ചു .

“‘ആണോ ..എന്നാ പോയേക്കാം .. ഞാനോർത്തത് നിനക്ക് വല്യ ഇഷ്ടമാരിക്കൂന്നാ … ഇതൊക്കെ നല്ലോണം ആലോചിച്ചു വേണ്ടേടാ ചെയ്യാൻ .. ഉം .. നീ ശെരിക്കുമാലോചിച്ചൊരു തീരുമാനം എടുത്താൽ മതി . നിന്റെ ലൈഫാ ..അതിനു ഞാനൊന്നും പറയുന്നില്ല “‘

“‘അയ്യോ അതല്ലപ്പാ … എനിക്ക് മെർളിയെ മാത്രം മതി . അതല്ല ഞാൻ ഉദ്ദേശിച്ചേ ? ജാൻസി മമ്മി ഒരു പ്രത്യേക ടൈപ്പാ . വല്യ ഭക്തിയും അടക്കവും ഒതുക്കോമൊക്കെ . നമ്മളീ രാത്രീല് ചെന്നാലവര് വല്ലോം പറയുമോന്നാ “‘

“‘ ബ്ഭ .. പട്ടിക്കഴുവേർട മോനെ .. നീയെന്നാടാ അപ്പന് കൂട്ടിക്കൊടുക്കാൻ കൊണ്ടന്നതാണോ ഒളിച്ചും പാത്തും വരാൻ ? എഹ് …അല്ലല്ലോ .. നിന്റെ പെണ്ണിനെ കാണിക്കാൻ അല്ലെ .. ഓഹ് !!! നീ തെക്കൻ മാത്തുക്കുട്ടീടെ മോൻ തന്നെയാണോടാ … ലാലി ഒണ്ടാരുന്നേൽ ചോദിക്കാരുന്നു “”

“‘അപ്പ ..ദേ ..എന്നെക്കൊണ്ടൊന്നും പറയിക്കല്ല് “”‘ താൻ ചൊടിച്ചു

“‘എന്ന വാടാ “”‘ അപ്പൻ ഗേറ്റിന്റെ കൊളുത്തെടുത്തു അകത്തേക്ക് നടന്നു . കൊളുത്തിന്റെ കരകരാ ശബ്ദം കേട്ടപ്പോഴേ വീടിനുള്ളിൽ വെളിച്ചം പരന്നിരുന്നു .

“‘ ജാൻസി അല്ലെ … മോളെന്തിയെ ..ആ .. മോളിവിടെ ഒണ്ടാരുന്നോ .. “” വാതിൽ തുറന്നപ്പോൾ കട്ടിമീശയുള്ള ആജാനുബാഹുവായ അപ്പനെ കണ്ടതും ജാൻസി മമ്മിയൊന്ന് പരുങ്ങി . അപ്പോഴാണവർ തന്നെ കണ്ടത് . അപ്പോൾ മുഖമൊന്ന് തെളിഞ്ഞെങ്കിലും പെട്ടന്നത് മാറി .

“‘അകത്തേക്ക് വരാമോ ? ..കാര്യം രാത്രിയാണെന്ന് അറിയാം . നിങ്ങള് രണ്ട് പെണ്ണുങ്ങളെ ഉള്ളെന്നുമറിയാം … പിന്നെ ഞാൻ രണ്ടെണ്ണം അടിച്ചിട്ടുമുണ്ട് “‘ ജാൻസി മമ്മിയും പുറകിൽ നിന്ന മെർലിയും ഉദ്വേഗത്തോടെ തന്നെ നോക്കി എന്താണ് കാര്യമെന്ന ഭാവത്തിൽ.

Leave a Reply

Your email address will not be published. Required fields are marked *