എടാ..ഇവർ രണ്ടു പേർക്കും വേണം…രണ്ടാളും പത്താം ക്ലാസ് പാസ് ആയത് ആണ്…
അഹ്..അതിനെന്താ….കൊടുക്കമാലോ….ഇപ്പോൾ എവിടെയാ താമസിക്കുന്നത്…
ഇക്ക പറഞ്ഞു…ഇപ്പോൾ…മലപ്പുറം ആണ്..അത് പക്ഷെ വാടക വീട് ആണ്….ആ വാടക ഒന്നും ഇവർക്കു താങ്ങാൻ പറ്റില്ല ….
അഹ്…സാരമില്ല..ഇക്ക ഒരു കാര്യം ചെയ്യാം.പാലക്കാട് മാലിനി ഒരു പുതിയ തുണിക്കട കൂടി തുടങ്ങിയിട്ടുണ്ട് …അവിടെ സ്റ്റാഫ് നെ ആവശ്യം ഉണ്ട്…ഈ പെൺകുട്ടി അവിടെ നിൽക്കട്ടെ…അവളുടെ താമസം എല്ലാം മാലിനി നോക്കിക്കോളും …അവിടെ തന്നെ..ഉണ്ട്….
പിന്നെ ഈ സ്ത്രീയെ മംഗലാപുരത് ഞാൻ ഒരു തുണിക്കട തുടങ്ങിയിട്ടുണ്ട് ,അത്യാവശ്യം വലുതാണ്…അവിടെ നിർത്താം…ന്റെ ഹോട്ടൽ ന്റെ അടുത്ത് തന്നെ…ആണ്..കട..അവിടെ വരുന്നവർ ..നല്ലത് പോലെ വരാറുണ്ട് കടയിൽ….
അവിടെ അടുത്ത് തന്നെ ഒരു വീട് എടുത്തു തരാം..ഇവർ ക്ക് ഉം മക്കൾഃ ക്ക് ഉം കൂടി താമസിക്കാം….എന്ത് പറയുന്നു…
ഇക്ക..അവരെ നോക്കി…
അവർ സമ്മതത്തോടെ തലയാട്ടി…
അഹ്…എന്നാൽ ഇക്ക….നാളെ തന്നെ പെൺകുട്ടി പാലക്കാട് പൊയ്ക്കോട്ടേ…അവിടെ ചെന്നാൽ മതി..മാലിനിയെ ഞാൻ വിളിച്ചു പറഞ്ഞോളാം..സ്ത്രീ ഉം കുട്ടികളും ..വരുന്ന തിങ്കളാഴ്ച സാധനങ്ങൾ എല്ലാംഎടുത്തു പോന്നോളൂ …അവിടെ ഞാൻ ഉണ്ടാകും…
രണ്ടു പേർക്കും അത്യാവശ്യം ശമ്പളവും കൊടുക്കാം..പോരെ ഇക്ക..