ശംഭുവിന്റെ ഒളിയമ്പുകൾ 33 [Alby]

Posted by

“സാറെ……..അതിപ്പോ.ദിവസം കുറച്ച്
കഴിഞ്ഞില്ലേ.പിന്നിൽ ആരാണെങ്കിലും രക്ഷപെടാനൊ,
തൊണ്ടി ഒളിപ്പിക്കാനൊ നല്ല സമയം കിട്ടിയിട്ടുണ്ട്.ഒപ്പം അതാര് ചെയ്തത് ആയാലും പിടി തരാനുള്ള എല്ലാ സൂചനയും അവിടെ ഇട്ടിട്ടുമുണ്ട്.”

“അതെന്താടോ അങ്ങനെ തോന്നാൻ”
അത് ചോദിക്കുമ്പോൾ പത്രോസ് ദാമോദരന് അല്പം പിന്നിലായാണ് നടന്നതും,അല്ലെങ്കിൽ പിന്നിലേക്ക് വലിഞ്ഞു എന്ന് തന്നെ പറയാം.ഒപ്പം അയാളുടെ കൈ പന്റിന് പോക്കറ്റിലെക്കും നീണ്ടു.

“അത് പിന്നെ……..എലുമ്പൻ വാസു തന്നെയാണ് സാറെ.ഒന്നാമത് കമ്പി അറുത്തു കയറുന്നതാണവന്റെ രീതി.
പിന്നെ മുറിക്കുള്ളിൽ അങ്ങിങ്ങായി കണ്ട തമ്പാക്ക് ചവച്ചു തുപ്പിയതിന്റെ കറ,ഇങ്ങനെ കാണുന്നിടത്തു തുപ്പുന്ന ശീലം അവന് പണ്ടേ ഉള്ളതാ’

അതിനിടയിൽ പത്രോസ് പോക്കറ്റിൽ നിന്നെടുത്ത പ്ലാസ്റ്റിക് കയർ തന്റെ കൈപ്പത്തിയിൽ ചുറ്റി തയ്യാറെടുക്കുകയായിരുന്നു.
അപ്പോഴും ദാമോദരൻ തന്റെ ഭാഗം പറയുകയായിരുന്നു.

“ഇതിൽ അവൻ അറിഞ്ഞോ അറിയാതെയൊ ഒരബദ്ധം കാണിച്ചു വച്ചിട്ടുണ്ട്,ഒന്നുകിൽ അറിയാതെ പറ്റിയത്,അല്ലെങ്കിൽ നമ്മളവനെ പിടിക്കണം എന്നവനാഗ്രഹിക്കുന്നു…”
ദാമോദരൻ പറഞ്ഞു മുഴുവനാക്കുന്നതിന് മുന്നെ പത്രോസ് കയറുകൊണ്ട് ദാമോദരന്റെ കഴുത്തിൽ മുറുക്കിക്കഴിഞ്ഞിരുന്നു.

പക്ഷെ പത്രോസ് പ്രതീക്ഷിക്കാത്ത ഒന്നവിടെ സംഭവിച്ചു.ശ്വാസം കിട്ടാതെ പിടയുന്നതിനിടയിൽ തന്റെ കയ്യിൽ ഇരുന്ന കത്തുന്ന സിഗരറ്റ് കുറ്റികൊണ്ട് പത്രോസിന്റെ കയ്യിൽ കുത്തി പൊള്ളിച്ചു.ചെറിയ നീറ്റൽ എങ്കിലും പത്രോസിന്റെ പിടി ഒന്നയഞ്ഞു.ആ ഒരു നിമിഷം ശ്വാസം എടുക്കുന്നതിനൊപ്പം പിന്നിലേക്ക് കാല് നീട്ടി പത്രോസിന്റെ കാൽ പാദത്തിൽത്തന്നെ ഒരു ചവിട്ടു കൊടുത്തു ദാമോദരൻ.

ചവിട്ട് കിട്ടിയ പത്രോസ് അതിന്റെ വേദനയിൽ കയറിലെ പിടുത്തം വിട്ടതും ദാമോദരൻ കയർ കൈക്കലാക്കിയിട്ട് പത്രോസിന് നേരെ തിരിഞ്ഞു.ദാമോദരനപ്പോഴും ചുമക്കുകയും ശ്വാസമെടുക്കാൻ സ്വല്പം ബുദ്ധിമുട്ടുകയും ചെയ്തു,
എങ്കിലും അതിനൊപ്പം തന്നെ പത്രോസിന്റെ തുടയിലും അയാൾ ആഞ്ഞു ചവിട്ടി.അതോടെ പത്രോസ് നിലത്തേക്കിരുന്നുപോയി.

“ഇങ്ങനെയൊരു പണി വരും എന്ന് പ്രതീക്ഷിച്ചു തന്നെയാ പത്രോസ് സാറെ ദാമോദരൻ കൂടെ നടന്നതും.
ശരിയാ, ഞാൻ കുടിക്കും എന്ന് കരുതി മദ്യം എന്നെ ഭരിക്കാൻ ഞാൻ
അവസരം കൊടുത്തിട്ടില്ല.പിന്നെ മാധവൻ എന്ത് പറഞ്ഞാലും ഞാൻ ചെയ്യും,അതിപ്പോ എന്റെ ജോലി പോകുന്ന കാര്യമായാലും ശരി ഞാൻ അത് ചെയ്യും.കാരണം ആ മനുഷ്യനോട്‌ കൂറുള്ളവരിൽ ഞാനും പെടും.”

അതു കേട്ട പത്രോസ് ഒന്ന് കാർക്കിച്ച്
തുപ്പി.”സ്വന്തം തൊഴിലിനെ വ്യഭിചരിക്കുന്നോ നായെ?”അയാൾ ചാടി എണീറ്റ് ദാമോദരന്റെ കോളറിൽ പിടുത്തമിട്ടു.

“അപ്പൊ സർ ചെയ്യുന്നതൊ?ഒന്നും എനിക്കറിയില്ല എന്ന് കരുതരുത് പത്രോസേ.”ദാമോദരന്റെ ഭാവം മാറി തുടങ്ങിയിരുന്നു.

“ഒരു കുറ്റവാളിയെ രക്ഷിക്കാൻ നോക്കുന്ന നീ എന്നെ ന്യായം പഠിപ്പിക്കുന്നോ?”പത്രോസിന് ദേഷ്യം അടക്കാനായില്ല.അയാൾ ദാമോദരനെ നിലത്തേക്ക് തള്ളിയിട്ടു.

“പത്രോസ് സാറെ………അപ്പോഴാ കുട്ടികൾക്ക് വല്ലതും പറ്റിയിരുന്നെങ്കിൽ?”ദാമോദരൻ എണീറ്റ് വീണ്ടും പറഞ്ഞു തുടങ്ങി.
“മാധവനെ ഒതുക്കാൻ നിങ്ങൾ കച്ചകെട്ടി ഇറങ്ങിയത് എസ് ഐ സാറിന്റെ വ്യക്തിവിരോധം.അതിന്

Leave a Reply

Your email address will not be published. Required fields are marked *