ഉറപ്പിച്ചു.അല്ലാതെ മസിൽ പവർ കൊണ്ട് ചെട്ടിയരെ ഒതുക്കി ഗോവിന്ദിനെ തനിക്കൊപ്പമെത്തിക്കുക എന്നത് ബുദ്ധിമുട്ടുള്ളതാണെന്ന് രാജീവന് നന്നായിട്ടറിയാമായിരുന്നു.
കൃത്യമായി ഗോവിന്ദൻ നൽകിയ സൂചനയിലൂടെ മുന്നേറിയ രാജീവന് ഗോവിന്ദൻ പറഞ്ഞത് പ്രകാരം ആ
ഹവാല ഇടപാടുകളുടെ ഏകദേശം റൂട്ട് അറിയാമായിരുന്നു.മലബാർ മേഖലയിൽ ശക്തമായി വേരോട്ടമുള്ള ചെട്ടിയാരുടെ തെക്കൻ കേരളത്തിലെ ഇടപാട് മുഴുവൻ കമ്പം തേനി കേന്ദ്രീകരിച്ചു നിയന്ത്രിച്ചിരുന്നത് മരുതായിരുന്നു.
കൃത്യമായി ഫോൺ ചോർത്തിക്കിട്ടിയ
വിവരങ്ങളുടെ അടിസ്ഥാനത്തിൽ രാജീവ് തന്റെ ചില വിശ്വസ്‌തരെ മരുതിന് പിന്നാലെ നിയോഗിച്ചിരുന്നു.
ഇടപാട് കഴിയുന്നതിന് മുന്നേ മരുത് രാജീവന്റെ കസ്റ്റടിയിൽ എത്തുകയും ചെയ്തു.ആ ബലത്തിലാണ് രാജീവ് ചെട്ടിയാരോട് നേരിട്ട് മുട്ടാൻ ഇറങ്ങിത്തിരിച്ചതും.
******
വളരെ പരിഭ്രമിച്ചുള്ള വരവായിരുന്നു ചന്ദ്രചൂടന്റെത്.തന്റെ ഓഫീസിൽ ക്യാബിനിലേക്ക് നടക്കുമ്പോൾ ലഭിച്ച അഭിവാദ്യങ്ങൾ പോലും അയാൾക്ക് ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.അത്രയും തിടുക്കപ്പെട്ടാണ് ചന്ദ്രചൂടൻ തന്റെ ഓഫിസ് മുറിയിലേക്ക് നടന്നതും.
തന്റെ ഓഫീസിലിരിക്കുമ്പോഴും അയാൾ അസ്വസ്ഥനായിരുന്നു.
ഇടയിൽ ആരെയൊക്കെയോ ഫോൺ ചെയ്യുന്നുന്നുണ്ട്.രാജ്യം നഷ്ട്ടപ്പെട്ട രാജാവിന്റെ അല്ലെങ്കിൽ കളിപ്പാട്ടം വീണുടഞ്ഞ കുഞ്ഞിന്റെ അവസ്ഥയിലായിരുന്നു അയാളപ്പോൾ.ഒടുവിൽ അത് ഉറപ്പിക്കുമ്പോൾ അയാളുടെ മുഖം വലിഞ്ഞുമുറുകിയിരുന്നു.
ഒരിക്കലും തന്റെ ബിസിനസ്സിൽ കുറുകെ വരുകയില്ലാത്ത മാധവൻ ഇപ്പൊൾ അത് ചെയ്തിരിക്കുന്നു.
താനങ്ങോട്ടും അങ്ങനെയായിരുന്നു.
ഏതാണ്ട് ഒരേ മേഖലയിലുള്ള ബിസിനസുകൾ.പരസ്പരധാരണ വച്ചുപുലർത്തിയിരുന്നവർ. മാധവന്നത് തെറ്റിച്ചത് ചന്ദ്രചൂടനെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്.
താനേറെ സ്വപ്നം കണ്ട വില്ല പ്രൊജക്റ്റ് അവസാനനിമിഷത്തെ അട്ടിമറിയിലൂടെ മാധവൻ നേടിയത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ചന്ദ്രചൂഡന്
തന്റെ ആഗ്രഹം മനസ്സിലാക്കി അതിലേക്കില്ല എന്ന് പറഞ്ഞു മാറി
നിന്നിരുന്ന മാധവനിൽ നിന്ന് അങ്ങനെയൊരു പ്രവർത്തി തന്നോടുള്ള ചതിയായി കണ്ടു അയാൾ.ഒട്ടും ക്ഷമ കാണിക്കാതെ അയാൾ മാധവന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു.ഓഫീസിൽ തിരക്കിലായിരുന്ന മാധവനെ രണ്ട് വട്ടം നിർത്താതെ ബെൽ നൽകിയ ശേഷമാണ് അയാൾക്ക് ലൈനിൽ കിട്ടിയതും.
“എന്താണ് അളിയാ ഈ സമയം ഒരു വിളി?”കാര്യം മനസിലായിട്ടും അറിയാത്ത ഭാവത്തിൽ മാധവൻ ചോദിച്ചു.
“ചില കാര്യങ്ങൾ കേൾക്കുമ്പോൾ വിളിച്ചല്ലെ പറ്റൂ മാധവാ.”ചന്ദ്രചൂഡൻ
തിരിച്ചടിച്ചു.
“നമ്മൾ പ്രതീക്ഷിക്കാത്തത് പലതും നടക്കുമ്പോൾ എനിക്കും മാറി ചിന്തിച്ചല്ലെ പറ്റൂ എന്റെ അളിയാ?”
മറിച്ചൊരു ചോദ്യമായിരുന്നു മറുപടി.
“ഇതുവരെ ഒരു ധാരണയുണ്ടായിരുന്നു.അത് അളിയൻ തെറ്റിച്ചു.”
“അതിന് കാരണവും അറിയാമല്ലോ?”
മാധവൻ വിട്ടുകൊടുത്തില്ല.
“ഒന്ന് കാണണം”
“കണ്ടുകളയാം,സ്ഥലവും സമയവും തീരുമാനിച്ചിട്ട് അറിയിച്ചാൽ മതി.”
മാധവന്റെ കൂസലില്ലായ്‌മ കണ്ട് ചന്ദ്രചൂടന്റെ ദേഷ്യം കൂടുകയാണ് ചെയ്തത്.മാധവൻ എന്തോ മനസ്സിലാക്കിയിട്ടുണ്ടെന്ന് ഉറപ്പിച്ചു കൊണ്ടുതന്നെ ചന്ദ്രചൂടൻ കൂടിക്കാഴ്ച്ചക്കുള്ള സന്നാഹമൊരുക്കി.
*****