ശംഭുവിന്റെ ഒളിയമ്പുകൾ 33 [Alby]

Posted by

“ഞാൻ അങ്ങോട്ട് വരുവാ.എന്നിട്ട് പോന്നാൽ മതി.”ഹോസ്പിറ്റലിൽ എന്ന് അറിഞ്ഞതും സാവിത്രി കട്ടായം പറഞ്ഞു.ഇപ്പോഴുള്ള പിള്ളേരല്ലെ എന്തുണ്ടെങ്കിലും ഒന്നും വിട്ടുപറയില്ല, പ്രത്യേകിച്ച് വീണ.അത് അടുത്തിടെ നടന്ന സംഭവങ്ങൾ സാവിത്രിയെ പഠിപ്പിച്ചതാണ്.നേരിട്ട് തന്നെ ഡോക്ടറുടെ വായിൽ നിന്നും കേട്ടില്ല എങ്കിൽ ഒരു സമാധാനം കിട്ടില്ല എന്ന ഒരു കാര്യവും അതിലുണ്ട്.

വീണയോടുള്ള സംസാരം നിർത്തി അപ്പോൾ തന്നെ ഗായത്രിയെയും കൂട്ടിയവളിറങ്ങി.ഗായത്രി വണ്ടി മിഷൻ ഹോസ്പിറ്റൽ ലക്ഷ്യമാക്കി പായിച്ചു.”എനിക്കെന്റെ കൊച്ചിനെ ഒന്ന് കണ്ടാൽ മതി.”സാവിത്രി ഇടക്ക് പറഞ്ഞുകൊണ്ടിരുന്നു.

വീണ ഫോൺ വച്ചതും ശംഭു ഉണർന്നിരുന്നു.”എണീറ്റോ…….നീ ഒറ്റ ആള് കാരണാ അമ്മയുടെ വായിന്ന് ഞാൻ കേട്ടത്.ഇങ്ങോട്ട് വരുന്നുണ്ട്.
വരുമ്പൊ ബാക്കികൂടി എന്റെ ശംഭു കേട്ടോണം.അപ്പഴെ പറഞ്ഞതാ ഒന്നും ഇല്ലാന്ന്,ഇവിടെ വന്നപ്പൊ ഡോക്ടർ പറഞ്ഞതും അത് തന്നെ.എന്നിവിടെ
കിടത്തിയപ്പൊ തൃപ്തിയായല്ലോ എന്റെ ശംഭുസിന്.”അവളുടെ പരിഭവം അപ്പോഴും മാറിയിരുന്നില്ല.

“അതിന് ഒന്നുമില്ലെന്ന് ആരാണ് പറഞ്ഞെ?”

“എന്റെ വായിന്ന് കേക്കല്ലേ ചെക്കാ.
എമർജൻസിയിലെ ഡോക്ടർ പറഞ്ഞത് ഞാനും കേട്ടതാ.നിന്റെ സമാധാനത്തിനാ കിടന്നതും.ഒന്ന് മയങ്ങിപ്പൊയി,അതിനിടയിൽ എന്ത് കുന്തം സംഭവിച്ചുന്നാ.അമ്മ പറയാൻ ബാക്കിയൊന്നുമില്ല.കേട്ടത് ഞാനും.
നിനക്കൊന്നും അറിയണ്ടല്ലോ.”
സാവിത്രി വഴക്കിട്ട ദേഷ്യം അവൾ ശംഭുവിനോട് തീർത്തു

പക്ഷെ അവൻ അവൾക്കരികിൽ ഇരുന്ന് അവളുടെ നെറുകയിൽ തലോടി.അവന്റെ തോളിലേക്ക് ചാഞ്ഞ അവളുടെ വയറിലൂടെ കൈ ഒടിച്ചപ്പോൾ അവളവനെ നുള്ളിയിട്ട് കണ്ണുരുട്ടിക്കാണിച്ചു.

“സ്ഥലകാലബോധമില്ലാത്ത സാധനം.
വേണ്ട സമയം ഇതൊന്നുമില്ല.എന്നിട്ട് തോന്നും പോലെയാ സ്നേഹം കാട്ടല്.
ആരേലും കേറിവരുമെന്നുള്ള ചിന്ത പോലുമില്ല.ജന്തു”വീണ പറഞ്ഞു.

“ഓഹ്……അത്രക്ക് ജാടയാ.”

“ഒന്ന് പോ ചെക്കാ ചിണുങ്ങാതെ.”

“ഞാൻ പോകുവാ…….”

“എങ്ങോട്ടാ?”

“ഒരു ചായ കുടിച്ചാലെ ഒരുന്മേഷം കിട്ടൂ.വല്ലോം വേണോ?”

“എന്നാ എനിക്കൂടെ വാങ്ങി വാ.കടി എന്തെങ്കിലും വേണം.വയറു കാളുന്നുണ്ട്.”

ഒന്ന് മുഖവും കഴുകി മുടിയും ഒതുക്കി അവൻ പുറത്തേക്കിറങ്ങി.കാന്റീൻ താഴെയാണ്.അവിടേക്ക് ലിഫ്റ്റിൽ ചെന്നിറങ്ങുമ്പോൾ തൊട്ടടുത്ത ലിഫ്റ്റിലേക്ക് ഗായത്രി കയറുന്നത് അവൻ കണ്ടു.അപ്പോൾ തന്നെ അത് അടയുകയും ചെയ്തു.

ചായയും കുടിച്ചു,വന്നവർക്കുൾപ്പടെ ചായയും പലഹാരവും വാങ്ങി മുറിയിലെത്തുമ്പോൾ അരമണിക്കൂർ പിന്നിട്ടിരുന്നു.

“ഈ പെണ്ണിനെ ഒറ്റക്കിട്ടിട്ട് ഇതെങ്ങോട്ട് പോയി ചെക്കാ?അവനെ കണ്ടതും സാവിത്രിയൊന്ന് കടുപ്പിച്ചു ചോദിച്ചു.

“പറഞ്ഞിട്ടാ പോയത്,അവിടെ സിസ്റ്ററിനോടും പറഞ്ഞു.”

“എന്നിട്ട്……..”

“എന്നിട്ടെന്താ,ഞാൻ വന്നില്ലേ.പിന്നെ നിങ്ങൾ ലിഫ്റ്റ് പിടിച്ചതും കണ്ടിരുന്നു’

“അത് മുതലാക്കിയാണമ്മെ ഈ വൈകിവരവ്.”ഗായത്രി അതിനിടക്ക് അവനിട്ടൊന്ന് കൊട്ടി.

Leave a Reply

Your email address will not be published. Required fields are marked *