“അത് കണ്ടു……..അത് ചക്കിനുള്ളിൽ ആക്കി മുന്നിലെത്തിയിട്ടും സാറിന് മനസ്സിലായില്ല എങ്കിൽ എനിക്ക് എന്ത് ചെയ്യാൻ പറ്റും.പെണ്ണിനെ കണ്ട് വികാരം കൊണ്ടാൽ മാത്രം പോരാ നട്ടെല്ല് കൂടി വേണം ആണുങ്ങളായാൽ.”ചിത്രയും ഏറ്റു പിടിച്ചു.
“ഇങ്ങനെ കിടന്നു കടിച്ചു കീറാതെ ആ മുറിയൊന്ന് കാണിക്ക് ടീച്ചറെ”
അതൊക്കെ കേട്ട് നിന്ന ദാമോദരൻ സഹികെട്ട് അങ്ങനെ പറയെണ്ടിവന്നു
ചില്ല് പൊട്ടിച്ചശേഷം കമ്പി അറുത്തുമാറ്റിയായിരുന്നു അവിടെ കള്ളൻ കയറിയതെന്ന് ഒറ്റ നോട്ടം കൊണ്ട് തന്നെ വ്യക്തമായി.അത് അതേപടി തന്നെയുണ്ട്.തിരികെ എത്തിയ ശേഷം ചിത്ര അത്യാവശ്യം സാധനമെടുത്തുകൊണ്ട് മറ്റൊരു മുറിയിലേക്ക് മാറുകയും ചെയ്തു.
കുറച്ചു സ്വർണ്ണമാണ് നഷ്ട്ടമായത്.
പരാതിയിലുള്ള കണക്കനുസരിച്ച്
ഇരുപത് പവനോളം ഉണ്ടത്.മുറി ഒന്ന് നോക്കിയശേഷം അയൽക്കാരിൽ നിന്നും കാര്യങ്ങൾ അന്വേഷിച്ചറിഞ്ഞ അവർ അവിടെനിന്നിറങ്ങി.
“തനിക്ക് എന്ത് തോന്നുന്നു?”തിരികെ പോകുബോൾ ദാമോദരനോട് പത്രോസ് വെറുതെയൊന്ന് ചോദിച്ചു.
“കണ്ടിട്ട് എലുമ്പൻ വാസു ആണെന്ന് തോന്നുന്നു.അവനാ സാധാരണ കമ്പി അറുത്ത് നുഴഞ്ഞകത്തു കയറുന്നത്”
പത്രോസ് അതിനൊന്നു മൂളുക മാത്രം ചെയ്തു.പിന്നീടവർ ചില ജ്യൂവലറികളിലും മറ്റും ഒന്ന് തിരക്കി.
പക്ഷെ ആരും അത്ര അളവിലുള്ള സ്വർണ്ണം വിൽക്കാൻ ചെന്നതായി വിവരം ലഭിച്ചില്ല.കൂടാതെ ചില ഫിനാൻസ് സ്ഥാപനങ്ങളിൽ അന്വേഷിച്ചുവെങ്കിലും നിരാശ തന്നെ ആയിരുന്നു ഫലം.
സമയം ഉച്ച തിരിഞ്ഞു.രണ്ടാൾക്കും വിശപ്പ് തുടങ്ങിയിരുന്നു.ആദ്യം കണ്ട ഹോട്ടലിൽ നിന്ന് തന്നെ ഭക്ഷണവും കഴിച്ച അവർ യാത്ര തുടർന്നു.ഇടക്ക് ആളൊഴിഞ്ഞ സ്ഥലം നോക്കി പത്രോസ് വണ്ടിയൊതുക്കി.”ഒന്ന് പുകച്ചിട്ട് പോകാടോ”അയാൾ ദാമോദരനോട് പറഞ്ഞുകൊണ്ട് പത്രോസ് വണ്ടിയിൽ നിന്നിറങ്ങി.
ആഹ് ഒന്ന് പുകച്ചുകളയാം എന്ന് കരുതി ദാമോദരനും.പത്രോസ് അപ്പോഴും ഒരു നല്ല സമയം കാത്തു നിൽക്കുകയായിരുന്നു.
“ഒന്ന് നടന്നാലൊ ദാമോദരാ?ഒന്ന് മുള്ളിയെച്ചു വരാം.”പുക ഒന്ന് എടുത്തു ഊതിവിട്ടുകൊണ്ടുള്ള ചോദ്യം കേട്ട് ദാമോദരൻ അയാളെ നോക്കി.
“കുറച്ചു നേരമായി വണ്ടിയിൽ തന്നെ ഇരുപ്പല്ലെ,ആയിക്കളയാം”
ചുണ്ടിലിരുന്ന സിഗരറ്റ് കൊളുത്തി ലൈറ്ററും പോക്കറ്റിലിട്ട് വലതു കയ്യുടെ നടുവിരലും ചൂണ്ടു വിരലും കൊണ്ട് സിഗരറ്റ് എടുത്തു പിടിച്ചശേഷം ദാമോദരനും അതിന് സമ്മതം മൂളി.
പൊതുവഴിയായിരുന്നു എങ്കിലും ഒറ്റപ്പെട്ടപ്രാദേശമായിരുന്നു അത്.
വഴിയേ വാഹനങ്ങൾ പോകുന്നുണ്ട്.
തങ്ങളുടെ സ്വകാര്യതക്കു വേണ്ടി അടുത്ത് കണ്ട പറമ്പിലേക്കവർ കയറി സ്വല്പം മുന്നോട്ട് നടന്നു.
പത്രോസ് അപ്പോഴും ചുറ്റിലും ശ്രദ്ധ കൊടുക്കുന്നുണ്ട്.ഒത്തുവരുമ്പോൾ തീർക്കുക,ദൃസാക്ഷിയുണ്ടാവരുത് എന്ന് മാത്രമായിരുന്നു രാജീവന്റെ കല്പന.റോഡിൽ നിന്നും അധികമാരും കാണില്ല എന്നുറപ്പ് വരുത്തിയ ശേഷം അവരവിടെ കണ്ട മരത്തിന് ചുവട്ടിൽ കാര്യം സാധിക്കുകയും ചെയ്തു.
“ആ മോഷണം,അത്……..തനിക്ക് എന്ത് തോന്നുന്നെടോ?”പാന്റ് പൂട്ടി സിബ് ഇടുന്നതിനിടയിൽ പത്രോസ് ചോദിച്ചു.