Love Or Hate 06 [Rahul Rk]

Posted by

ആൻഡ്രൂ: എടാ മോനേ.. ഒരു മൂന്ന് നാല് കൊല്ലം മുമ്പ് ഇവന്റെ പെങ്ങള് നിനക്ക് തന്ന പണിയെ പറ്റി ഓർമയുണ്ടോ..??

ഷൈൻ: ടാ ആൻഡ്രൂ.. നിന്നോട് ഞാൻ പല വട്ടം പറഞ്ഞിട്ടുണ്ട് ആ കാര്യം എന്നെ ഓർമ പെടുത്തരുത് എന്ന്…

ആൻഡ്രൂ: ഹാ നീ ചൂടാവല്ലെ ഞാൻ മുഴുവൻ പറയട്ടെ… അന്ന് അവളോട് നിനക്ക് പ്രതികാരം ചെയ്യാൻ പറ്റിയില്ല.. പക്ഷേ ഇപ്പോ നിനക്ക് ദിയയോട് പ്രതികാരം ചെയ്യാൻ ഉള്ള വഴി നിനക്ക് അന്ന് അഞ്ജലി കാണിച്ച് തന്നിട്ടുണ്ട്..

ഷൈൻ: നീ വളച്ച് കെട്ടാതെ കാര്യം പറ

ആൻഡ്രൂ: ദിയയെ നീ പ്രണയിക്കണം…

ഷൈൻ പെട്ടന്ന് തന്നെ ബൈക്കിന്റെ മുകളിൽ നിന്നും ചാടി ഇറങ്ങി..

ഷൈൻ: പിന്നെ പ്രേമിക്കാൻ.. അതും അവളെ… എന്റെ പട്ടി പ്രേമിക്കും…

ആൻഡ്രൂ: നീ ഒന്നടങ്ങ്.. മുഴുവൻ പറയുന്നതിന്റെ മുന്നേ ഇങ്ങനെ ടെമ്പർ ആവല്ലെ…
അന്ന് അഞ്ജലി നിന്നോട് എന്താ ചെയ്തത്.. നല്ല അന്തസായി നിന്നെ തേച്ചു… അത് തന്നെ നീ ദിയയോടും ചെയ്യണം.. അവളെ നീ വളക്കണം.. അവളെ സ്നേഹിക്കുന്ന പോലെ അഭിനയിക്കണം.. നിന്നോടുള്ള സ്നേഹം മൂലം അവൾ അന്ധ ആകണം.. നീ ഇല്ലാതെ ജീവിക്കാൻ പറ്റാത്ത അവസ്ഥ വരണം.. അങ്ങനെ അവള് ആ പീക് മോമെന്റിൽ നിൽക്കുമ്പോൾ അഞ്ജലി ചെയ്തത് നീയും ചെയ്യണം…

എല്ലാം കേട്ട് കൊണ്ടിരുന്ന അരവിന്ദ് ഇടയിൽ കയറി പറഞ്ഞു..

അരവിന്ദ്: ദേ ആൻഡ്രൂ.. നീ ഇവനെ ആവശ്യല്ലതെ എരു കയറ്റി ഓരോ കുഴപ്പത്തിൽ കൊണ്ട് പോയി ചാടിക്കല്ലെ… ടാ ഷൈൻ നീ അതൊന്നും കേൾക്കണ്ട..

വിഷ്ണുവും അത് തന്നെ പറഞ്ഞു..

വിഷ്ണു: അതെ അതൊന്നും ശരിയാവില്ല…

ഷൈൻ ഒന്ന് ആലോചിച്ചു നിന്ന ശേഷം ബൈക്കിന് മുകളിൽ കയറി ഇരുന്നു കൊണ്ട് പറഞ്ഞു..

ഷൈൻ: ആൻഡ്രൂ പറഞ്ഞതിലും കാര്യം ഉണ്ട്.. പണി കൊടുക്കുന്നുണ്ട് എങ്കിൽ ഇങ്ങനത്തെ പണി തന്നെ കൊടുക്കണം…

അരവിന്ദ്: നിനക്ക് എന്താ വട്ടാണോ..?? അതിന് മാത്രം എന്താ അവള് നിന്നോട് ചെയ്തത്…

ഷൈൻ: അവള് അന്ന് അത്രേം പിള്ളേരുടെ മുന്നിൽ വച്ച് എന്റെ നേരെ ചോറ്റ് പാത്രം എറിഞ്ഞത് നീ കണ്ട് കാണില്ല.. അന്ന് ഞാൻ തലനാരിഴക്ക് ആണ് തല വെട്ടിച്ച് രക്ഷപ്പെട്ടത്.. അതെങ്ങാനും എന്റെ തലക്കിട്ട്‌ കൊണ്ടിരുന്നെങ്കിലോ..?? അവള് ഒറ്റ ഒരുത്തി കാരണം ആണ് ക്ലാസ്സിലെ മൊത്തം കുട്ടികളുടെ മുന്നിൽ ഞാൻ വെറും ഒരു ഉണ്ണാക്കൻ ആയത്..

Leave a Reply

Your email address will not be published. Required fields are marked *