ഷൈൻ: it’s ok…
അപ്പോളാണ് ആ പെൺകുട്ടി ഷൈനിന്റെ മുഖം കാണുന്നത്..
പെട്ടന്ന് എന്തോ കണ്ട സന്തോഷത്തോടെ അവൾ ചിരിച്ച് കൊണ്ട് ചോദിച്ചു..
പെൺകുട്ടി: ഹായ് ഷൈൻ ചേട്ടൻ അല്ലേ…??
ഷൈൻ: അതെ.. എന്നെ എങ്ങനെ അറിയാം..???
പെൺകുട്ടി: ചേട്ടൻ ഇപ്പൊ ഈ ക്യാമ്പസ്സിൽ ഫേമസ് അല്ലേ…
ഷൈൻ: മനസ്സിലായില്ല…
പെൺകുട്ടി: മായ ചേച്ചിയുടെ നോവൽ വായിച്ചിരുന്നു.. അതിൽ ഉള്ള ഹീറോ ഷൈൻ ചേട്ടൻ അല്ലേ..??
ഷൈൻ: എന്ന് തന്നോടാര് പറഞ്ഞു..?? ഞാൻ പറഞ്ഞോ ഞാനാണ് അതിലെ ഹീറോ എന്ന്..?? അതോ വേറെ ആരെങ്കിലും പറഞ്ഞോ..??
ഷൈൻ പെട്ടന്ന് പൊട്ടിത്തെറിച്ചപ്പോൾ ആ കുട്ടി ചെറുതായി ഒന്ന് ഭയപ്പെട്ടു…
പെൺകുട്ടി: ചേട്ടാ… അത്.. സോറി.. ഞാൻ അറിയാതെ…
ഷൈൻ ഒന്നും പറയാതെ അവിടെ നിന്ന് നടന്നു.. ആ പെൺകുട്ടി അപ്പോളും അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു….
നടന്ന് ഷൈൻ പാർക്കിങ്ങിൽ എത്തി.. അവിടെ വിഷ്ണുവും ആൻഡ്രുവും അരവിന്ദും ഉണ്ടായിരുന്നു…
ആൻഡ്രൂ: എന്താ മോനെ..?? ദിയയുടെ കൂടെ അങ്ങ് ഒട്ടിയോ..?? ബ്രേക്കിന് പോലും വരുന്നില്ല…
ഷൈൻ: ഒന്ന് പോടാ.. പിന്നെ ഒട്ടാൻ പറ്റിയ ഒരു സാധനം…
ഷൈൻ ബൈകിന് മുകളിൽ കയറി ഇരുന്നു…
അരവിന്ദ്: അല്ല എങ്ങനെ ഉണ്ട് നിങ്ങളുടെ ഒക്കെ പാർട്ണർമാർ..??
വിഷ്ണു: കുഴപ്പല്ല.. അവക്ക് നല്ല ക്രിയേറ്റിവിറ്റി ആണ് അതോണ്ട് എനിക്ക് വല്ലാതെ പണി എടുക്കണ്ട…
ആൻഡ്രൂ: ആയിഷ പിന്നെ ഞാൻ കരുതിയത് പോലയെ അല്ല.. നല്ല കുട്ടി.. നല്ല സ്വഭാവം.. ഓളുടെ അടുത്ത് ചെല്ലുമ്പോ തന്നെ ഒരു മുല്ലപ്പൂവിന്റെ മണം ആണ്.. പതിനാലാം രാവ് ഉദിച്ച പോലുള്ള ചിരിയും…
ഷൈൻ: മതിയെടാ നിർത്ത്…