അതോടെ മഞ്ജുസ് അറിയാതെ തന്നെ കാലുപൊക്കി താഴേക്കിറങ്ങി റോഡിൻറെ ഓരം ചേർന്ന് നിന്നു . കൈവിരലുകൾ തമ്മിൽപിണച്ചു കൊച്ചുപിള്ളേരെ പോലെ അവൾ എന്നെ സ്വല്പം പേടിയോടെ നോക്കുന്നത് കണ്ടപ്പോൾ എനിക്ക് വല്ലാത്ത കൗതുകം തോന്നി . കോളേജിൽ പഠിക്കുന്ന സമയത്തു അവളുടെ മുൻപിൽ ഞാനാണ് അങ്ങനെ നിന്നിട്ടുള്ളത് ! കാലം പോയ പോക്കേ…
“എന്തുവാ കവി ?”
മഞ്ജു ചുറ്റും കണ്ണോടിച്ചു എന്നെ മുഖം ഉയർത്തി നോക്കി .
“ഒന്നും ഇല്ല ..നീയിങ്ങു വന്നേ ..”
ഞാൻ പുഞ്ചിരിയോടെ പറഞ്ഞു ബൈക്കിൽ നിന്നും താഴേക്കിറങ്ങി .പിന്നെ അവളുടെ തോളിലൂടെ കയ്യിട്ടു സ്വല്പം മുൻപോട്ട് നടന്നു . ആളൊഴിഞ്ഞ ഒരു വയലിന്റെ നടുക്കുള്ള വഴിയിലാണ് ഞങ്ങൾ നിന്നിരുന്നത് . അതുകൊണ്ട് തന്നെ ചുറ്റിനും ആളും ആരവവും ഇല്ല. എന്നോടൊപ്പം ചേർന്ന് നിന്ന അവളുടെ കവിളിൽ പയ്യെ ഞാനൊന്നു ചുംബിച്ചുകൊണ്ട് അവളുടെ കവിളുകൾ ഇരു കൈത്തലം കൊണ്ടും തഴുകി !
“നീയെന്തുവാടി സിമ്പതി ..മൈര് എന്നൊക്കെ പറഞ്ഞു കൊണക്കുന്നേ ? അപ്പൊ എനിക്ക് നിന്നോട് ഒരിഷ്ടവും ഇല്ലെന്നാണോ ?”
ഞാൻ സ്വരം താഴ്ത്തി മഞ്ജുസിനോടായി പയ്യെ ചോദിച്ചു . അതിനു അവളൊന്നും മിണ്ടാതെ എന്നെത്തന്നെ ഉറ്റുനോക്കി .
“എന്താടി മിസ്സെ ..നിന്റെ നാവു ഇറങ്ങിപോയോ..?”
ഞാൻ വീണ്ടും ചോദിച്ചുകൊണ്ട് അവളുടെ കവിളിൽ നിന്നും എന്റെ കൈകൾ പിൻവലിച്ചു.
“അങ്ങനെ അല്ല ..എനിക്കൊരു സംശയം ഉണ്ടെന്നാ പറഞ്ഞത് ..”
മഞ്ജുസ് പയ്യെ ചിരിച്ചുകൊണ്ട് പറഞ്ഞു .
“എന്ത് സംശയം…? എനിക്ക് നിന്നെ ഇഷ്ടമല്ലെന്നോ ?”
ഞാൻ അവളെ എന്റെ നേരെ പിടിച്ചു നിർത്തി ഗൗരവത്തിൽ തന്നെ പറഞ്ഞു .
“അയ്യോ..അങ്ങനെ അല്ല …”
മഞ്ജു ഞാൻ പറഞ്ഞത് കേട്ട് ചിണുങ്ങി .
“പിന്നെ…?നീ കുറെ ദിവസം ആയി ഇത് തന്നെ പറയുന്നല്ലോ ..”
ഞാൻ അവളുടെ മുഖം പിടിച്ചുയർത്തി ഗൗരവത്തിൽ തിരക്കി .
“അത് ഞാൻ ചുമ്മാ പറയണതാ കവി…”
മഞ്ജു പയ്യെ പറഞ്ഞു എന്നിൽ നിന്നും ഒഴിഞ്ഞു മാറി നടക്കാൻ ശ്രമിച്ചു . പക്ഷെ ഞാൻ പെട്ടെന്ന് തന്നെ അവളുടെ കൈക്കു കയറിപിടിച്ചുകൊണ്ട് മഞ്ജുസിനെ തടഞ്ഞു .
“ഡീ..ഡീ അവിടെ നിന്നെ ..”
ഞാൻ അവളുടെ കൈക്കു ബലമായി പിടിച്ചുകൊണ്ട് പറഞ്ഞു .
“എന്താ കവി ഇത് …നമുക്ക് പോകാം…”
മഞ്ജു സംസാരിക്കാൻ താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു .
“ആഹ്..പോകാം . പക്ഷെ ഞാൻ പറയണത് കേട്ട് കഴിഞ്ഞിട്ടൊക്കെ പോയാൽ മതി . ”
ഞാൻ തീർത്തു പറഞ്ഞുകൊണ്ട് അവളെ ചേർത്ത് പിടിച്ചു . പിന്നെ വീണ്ടും ബൈക്കിനടുത്തേക്ക് നടന്നു നീങ്ങി .