രതിശലഭങ്ങൾ മഞ്ജുസും കവിനും 25 [Sagar Kottapuram]

Posted by

നിൽക്കുന്ന സെൽഫിയും ഫോട്ടോസുമെല്ലാം എടുത്തു രസിച്ചു . ഞാനും ഇടക് കയറി നിന്നു സംഭവം കളറാക്കി.

ഒടുക്കം ഞാൻ ഉമ്മറത്തേക്ക് കയറിപോന്നതോടെ മഞ്ജുസും വീണയും കുട്ടിയെ കൊഞ്ചിച്ചു ഗേറ്റിനടുത്തേക്ക് നീങ്ങി .

“മഞ്ജു ചേച്ചിക്ക് കണ്ണേട്ടനെ എങ്ങനെയാ ഇഷ്ടായത് ?”
അവർ നടന്നു നീങ്ങുന്നതിനിടെ വീണ സംശയത്തോടെ തിരക്കി .

കൊച്ചിനെ കൊഞ്ചിച്ചുകൊണ്ട് നടന്നിരുന്ന മഞ്ജു അത് കേട്ടതും പയ്യെ ഒന്ന് ചിരിച്ചു .

“അങ്ങനെ ഒകെ ചോദിച്ചാ ഇപ്പൊ എന്താടി പറയാ ..ഇഷ്ടപ്പെട്ടു , അതന്നെ ! ”
മഞ്ജു തീർത്തു പറഞ്ഞു ചിരിച്ചു .

“മ്മ്..എന്തായാലും നല്ല രസം ഉണ്ട് നിങ്ങളുടെ കെമിസ്ട്രി കാണാൻ . സത്യത്തിൽ എനിക്കൊക്കെ അസൂയ തോന്നണൂ . കണ്ണേട്ടൻ ഇത്ര റൊമാന്റിക് ആയിരുന്നേൽ ഞാൻ അവനെ ലൈൻ അടിച്ചേനെ ..”
വീണ കള്ളച്ചിരിയോടെ പറഞ്ഞതും മഞ്ജുസ് ഒന്ന് പൊട്ടിച്ചിരിച്ചു .

“ഹ ഹ ..നീ ആളു കൊള്ളാല്ലൊടി …”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു .

“സത്യായിട്ടും ചേച്ചി ..ഞാൻ നിങ്ങളുടെ പെരുമാറ്റവും സംസാരവുമൊക്കെ വന്നപ്പോൾ തൊട്ട് ശ്രദ്ധിക്കുന്നതാ. ..”
വീണ അതിശയത്തോടെ പറഞ്ഞു ചിരിച്ചു . .

“മ്മ്…ഒക്കെ ഒരു ഭാഗ്യം ആണ് മോളെ . കവി ചിലപ്പോ എനിക്കായി ദൈവം പറഞ്ഞു വെച്ച ആളാകും ”
മഞ്ജുസ് ചെറിയൊരു പുഞ്ചിരിയോടെ പറഞ്ഞു ഉമ്മറത്തിരുന്ന മൊബൈൽ തോണ്ടുന്ന എന്നെ നോക്കി .

—– ******———*****——–*****———*****——***—–

നല്ല ദിനങ്ങളൊക്കെ അങ്ങനെ ആ വീകെൻഡോടെ അവസാനിച്ചു എന്ന് വേണേൽ പറയാം . ചെറിയൊരു പൊട്ടിത്തെറിക്ക് മുൻപുള്ള ശാന്തതയായിരുന്നു ആ നാളുകൾ എന്ന് പറഞ്ഞാലും കുഴപ്പമില്ല . അവധി കഴിഞ്ഞു ഞാൻ സന്തോഷത്തോടെ തന്നെ കോയമ്പത്തൂരിലേക്ക് യാത്ര തിരിച്ചു . പിന്നീടുള്ള ദിവസങ്ങളും പതിവുപോലെ മഞ്ജുസിന്റെ ഫോൺ വിളിയും കൊഞ്ചലും കുഴലുമൊക്കെ ആയി മനോഹാരങ്ങളായി .

പക്ഷെ ഇടക്കൊരു ദിവസം ..അവളുടെ വാശിയും നാക്കും ഞങ്ങൾക്കിടയിൽ ചെറിയ അസ്വാരസ്യം ഉണ്ടാക്കി . എന്റെ ഭാഗത്തും ചെറിയൊരു തെറ്റുണ്ട് എന്നുള്ളത് വാസ്തവം ആണേൽ കൂടി മഞ്ജു എന്നെ അതിലേറെ വേദനിപ്പിച്ചു എന്നുള്ളതാണ് ശരി !

കഥയിലെ വില്ലത്തി റോസ്‌മേരി എന്നെ എന്റെ പ്രിയ കൂട്ടുകാരി റോസമ്മ ആണെന്ന് വേണേൽ പറയാം . വളരെ നാളുകൾക്കു ശേഷം അവളെന്നെ ഒന്ന് ഫോണിൽ വിളിച്ചു . എനിക്ക് പണ്ടൊരു പറയാതെ ബാക്കിവെച്ച പ്രണയം അവളോടുള്ളതുകൊണ്ട് തന്നെ ആ ഫോൺവിളി സ്വല്പം നീണ്ടു പോയി . അതിനിടയിൽ മഞ്ജു വിളിച്ചിരുന്നെങ്കിലും ഞാൻ റോസമ്മയുടെ കാൾ കട്ടാക്കാതെ സംസാരം തുടർന്നു.
ഒരു അരമണിക്കൂറോളം ആ സംസാരം നീണ്ടു എന്നുള്ളത് വാസ്തവം ആണ്

Leave a Reply

Your email address will not be published. Required fields are marked *