രതിശലഭങ്ങൾ മഞ്ജുസും കവിനും 25 [Sagar Kottapuram]

Posted by

ഞാനവളുടെ കണ്ണീരു പൊടിഞ്ഞ കണ്ണുകളെ നോക്കി ചിരിയോടെ പറഞ്ഞു . പിന്നെ അവളുടെ കൈത്തലം കൂടുതൽ ശക്തിയിൽ അമർത്തി പിടിച്ചു .

“പേടിച്ചോ നീ ?”
ഞാൻ മഞ്ജുസിന്റെ കഴിഞ്ഞ ദിവസത്തെ അവസ്ഥ ഓർത്തു പയ്യെ തിരക്കി .

“മ്മ്…”
അതിനു മഞ്ജുസ് പയ്യെ ഒന്ന് മൂളി .

“ഞാനും …ഇനി നിന്നെ കാണാൻ പറ്റുമോന്നു പോലും ..”
ഞാൻ ചെറിയൊരു ഇടർച്ചയോടെ പറഞ്ഞതും മഞ്ചുസെന്റ്റെ വാ പൊത്തി .

“വേണ്ട….അങ്ങനെ ഒന്നും പറയണ്ട …ഒന്നും പറ്റില്ലല്ലോ …ഞാൻ കൊറേ തീ തിന്നുന്നല്ലേ ഉള്ളൂ ..”
മഞ്ജുസ് കണ്ണ് നിറച്ചുകൊണ്ട് പയ്യെ പറഞ്ഞു . പിന്നെ എന്റെ നെറുകയിലേക്ക് മുഖം അണച്ചുകൊണ്ട് അമർത്തിയൊന്നു ചുംബിച്ചു .

“എന്നോട് ദേഷ്യം ഉണ്ടോ കവി..?”
മഞ്ജു എന്റെ നെറുകയിൽ തഴുകികൊണ്ട് പയ്യെ തിരക്കി .

“സത്യം പറഞ്ഞാൽ നിന്നെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു എനിക്ക് . പക്ഷെ നീ എന്റെ മഞ്ജുസ് ആയിപ്പോയില്ലേ….”

ഞാൻ ചെറിയൊരു ചിരിയോടെ പറഞ്ഞു അവളെ ചേർത്ത് പിടിച്ചു . ശരീരം നുറുങ്ങുന്ന വേദനയിലും അവളെന്നിൽ ചേരുന്ന സുഖം ഞാൻ ആസ്വദിച്ചു കിടന്നു !

Leave a Reply

Your email address will not be published. Required fields are marked *