ഇണക്കുരുവികൾ [വെടി രാജ]

Posted by

ഇണക്കുരുവികൾ

Enakkuruvikal | Author : Vedi Raja

 

പ്രണയ ജോഡികളുടെ കഥ ഇവിടെ തുടങ്ങുകയായി. ഒരിക്കലും ഒന്നുചേരാൻ ഇടയില്ലാത്ത ജോഡികൾ എന്നാൽ ഇന്ന് അവരുടെയാണ് ഈ ലോകം. അവർ ഈ ലോകത്ത് ശലഭമായി ചേക്കേറുകയാണ് . ഈ കഥ സീരിയസുകളായി എഴുതാൻ ആണ് ഞാൻ മനസിൽ കരുതിയിരിക്കുന്നത്. കാമം മാത്രം തീർക്കാൻ വായിക്കുന്നവർക്ക് ഇതിലേക്ക് നോക്കാതിരിക്കുന്നതാണ് നല്ലത്. കാരണം ഈ കഥ നിങ്ങൾ കരുതുന്ന പോലെ ആവില്ല. സെക്സ്സിനു മുൻതുക്കം നൽകാതെ കഥ പ്രാധാന്യത്തോടെ എഴുതുന്ന കഥയാണിത്. ഇതിൽ അവരുടെ ഇണക്കവും പിണക്കവും , സ്നേഹും കാമവും ഉണ്ട് എന്നാൽ എല്ലാം സാഹചര്യം ആവിശ്യപ്പെടുമ്പോൾ മാത്രമാണെന്നന്നുള്ളതാണ് പ്രശ്നം, എല്ലാ വായനക്കാർക്കും ഈ കഥ പുതിയൊരു അനുഭൂതി നൽകുമെന്ന വിശ്വാസത്തോടെ തുടങ്ങാം അല്ലെ? നിങ്ങളുടെ സ്വന്തം വെടി രാജ!

എൻ്റെ പേര് നവീൻ , ഇടത്തരം കുടുംബത്തിലെ ആൺ തരി. അച്ഛൻ അമ്മ അനിയത്തി അടങ്ങുന്ന ചെറിയ കുടുംബം. എൻ്റെ എല്ലാ കുട്ടിക്കളിക്കും കൂട്ടുനിൽക്കുന്ന അമ്മ, എന്നു വെച്ച് ദേഷ്യം വന്നാ നല്ല പെട കിട്ടും അത വേറെ കാര്യം. ഞാനും അമ്മയും ചങ്കാണ്, എന്തു കാര്യം ഒരു കൂട്ടുകാരി എന്നപ്പോലെ ഞാൻ ഷെയർ ചെയ്യാറുണ്ട്, ഞാൻ അമ്മയോട് ഇമോഷണലി അറ്റാച്ച് ട് ആണ്. അരു ഞാൻ പുറത്തു കാട്ടാറില്ലേലും അമ്മയുടെ വാക്കുകൾ ഞാൻ തട്ടാറില്ല. അതാണ് എൻ്റെ ജീവിതം മാറ്റി മറിച്ചതും. അതു ഞാൻ വഴിയേ പറയാം.

അച്ഛൻ അങ്ങേർക്കു ഞാൻ ജീവനാണ് എന്നാൽ അതു പുറത്തു കാണിക്കാത്ത പ്രകൃതം, ചീത്ത പറയാനാണ് കൂടുതൽ ഇഷ്ടം, എന്നാൽ കളിത്തമാശയിലും കൂടും. എന്നോട് പ്രേമിച്ചോളാൻ ഒക്കെ മൂപ്പരു തന്നെ പറഞ്ഞിട്ടും ഉണ്ട്. ഇന്നത്തെ കാലത്ത് പെണ്ണു കിട്ടാൻ പാടാണു പോലും അതെനിക്കിട്ടു വെച്ചതാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. നല്ല കഠിനാധ്യാതിയാണ് കക്ഷി, അതു കൊണ്ട് തന്നെ കാശിനു പഞ്ഞമില്ല എന്നാൽ അനാവിശ്യ ചിലവുകൾ അനുവദിക്കില്ല. ഫോൺ ബൈക്ക് പോലുള്ളവ സ്വയം പണിയെടുത്ത് വാങ്ങണമെന്നാണ് മൂപ്പരുടെ പക്ഷം , അതു കൊണ്ട് തന്നെ പണിയെടുത്തു തന്നെ ആണ് ഞാൻ ഫോൺ വാങ്ങിയത്

എനിക്കുള്ളത് എൻ്റെ അനിയത്തി, വെറി ഡേൻജർ ഐറ്റം, എൻ്റെ ശത്രു പാര എന്നൊക്കെ പറയാം . നേരിൽ കാണുമ്പോ കിരിയും പാമ്പുമാണ് ഞങ്ങൾ . എന്നാൽ ജീവൻ്റെ ജീവൻ ആയ ഒരു ആത്മബന്ധം ഞങ്ങൾക്കിടയിൽ ഉണ്ട്. എനിക്കൊനെന്നാൽ അവർക്കു പൊള്ളും തിരിച്ച് കക്ഷിയുടെ സേവിംഗ്സ് എനിക്കായിട്ടാണ് ചിലവാക്ക കൂടുതലും

ഇവരുടെ ആരുടെയും പേരു പറഞ്ഞിട്ടില്ല അല്ലേ? പേരു പറയും മുന്നെ അവരെ ഒക്കെ അറിഞ്ഞിരിക്കാൻ വേണ്ടി പറഞ്ഞു എന്നെ ഉള്ളു.
അച്ഛൻ: രാമദാസൻ
അമ്മ: ശാലിനി
അനിയത്തി : നിത്യ

Leave a Reply

Your email address will not be published. Required fields are marked *