രതിശലഭങ്ങൾ മഞ്ജുസും കവിനും 25 [Sagar Kottapuram]

Posted by

“ആഹ് എന്തായാലും വേണ്ടില്ല നീ സ്വല്പം മാറി ഇരിക്ക് …”
ഞാൻ സ്വരം താഴ്ത്തി പയ്യെ പറഞ്ഞു . അതോടെ കണ്ണ് മിഴിച്ചു കക്ഷി സ്വല്പം ഗ്യാപ് ഇട്ടിരുന്നു .

“നീ എന്തിനാ കവി ..പെട്ടെന്ന് ചൂടാവുന്നെ?”
വണ്ടിയുടെ വേഗം ഞാൻ കുറച്ചതും മഞ്ജുസ് സംശയത്തോടെ തിരക്കി .

“ഞാൻ ചൂടായാതൊന്നും അല്ല ..ചുമ്മാ പറഞ്ഞതാ മിസ്സെ . അല്ലെ തന്നെ ഞാൻചൂടായാൽ ഇങ്ങനെ ആണോ ?”
ഞാൻ ചെറിയ ചിരിയോടെ പറഞ്ഞു അവളെ പിന്തിരിഞ്ഞു നോക്കി .

“ആഹ്…അതും ശരിയാ . ഞാൻ ലൈഫിൽ കേൾക്കാത്ത കുറച്ചു തെറി ഒക്കെ നിന്റെ കൂടെ കൂടിയേൽ പിന്നെ കേൾക്കാൻ പറ്റി. ഹോ….”
മഞ്ജു ഞാൻ ചൂടായാലുള്ള അവസ്ഥ ഓർത്തു ചിരിച്ചു .

“ഹി ഹി..”
ഞാനും അത് കേട്ടു പയ്യെ ചിരിച്ചു .

“പക്ഷെ ഇപ്പൊ കുറച്ചയിട്ട് ഞാൻ ഒന്നും പറയാറില്ലല്ലോ ..അതെന്താടി നീ പറയാത്തെ?”
ഞാൻ സ്വല്പം ഗമയിൽ ചോദിച്ചു .

“ആഹ്….അതിപ്പോ നിനക്ക് എന്നോട് സിമ്പതി ആയിട്ടല്ലേ..”
മഞ്ജു അർഥം വെച്ച് തന്നെ പറഞ്ഞു . അവളുടെ പഴയ കഥകളൊക്കെ കേട്ടേൽ പിന്നെ എനിക്കെന്തോ മാറ്റം ഉണ്ടെന്നു കക്ഷിക്ക്‌ സ്വയം തോന്നിയിട്ടുണ്ട് !

“ഉണ്ട…നിന്നോടൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല …”
അവളുടെ സംസാര കേട്ടു എനിക്ക് വീണ്ടും ചൊറിഞ്ഞു വന്നു .

“സത്യം അല്ലെ ഞാൻ പറഞ്ഞത് ?”
മഞ്ജുസ് എന്റെ ദേഷ്യം വകവെക്കാതെ വീണ്ടും ചിണുങ്ങി .

“അല്ല….”
ഞാൻ തറപ്പിച്ചു പറഞ്ഞു .

“ഓ പിന്നെ ..എനിക്കറിയാം എല്ലാം . അല്ലേപിന്നെ എന്താ നിനക്ക് പെട്ടെന്നൊരു മാറ്റം ? തെറി പോയിട്ട് എന്നെ ഒന്ന് വഴക്ക് പോലും നീ പറയാറില്ലല്ലോടാ ?”
മഞ്ജുസ് എന്റെ വയറിൽ ഇരുകയ്യും വട്ടംപിടിച്ചു ഇറുക്കികൊണ്ട് ചോദിച്ചു .

അതോടെ ഞാൻ വണ്ടി വീണ്ടുമൊന്നു നിർത്തി. പെട്ടെന്ന് ബ്രെക്കിട്ടു നിർത്തിയതുകൊണ്ട് തന്നെ മഞ്ജുസും ഒന്ന് അമ്പരന്നു എന്നുള്ളത് വാസ്തവമാണ് ! ബൈക്ക് നിർത്തി ഞാനവളെ ഒന്ന് തിരിഞ്ഞു നോക്കി .പിന്നെ ചുറ്റും ആരെങ്കിലുമുണ്ടോ എന്നൊന്ന് കണ്ണോടിച്ചു . അടുത്ത പരിസരത്തെങ്ങും ആളില്ലാത്ത എനിക്കൊരു അനുഗ്രഹം ആയി .

“ഇറങ്ങെടി പുല്ലേ …”
ഞാൻ അവളെ നോക്കി ഗൗരവത്തിൽ തന്നെ പറഞ്ഞു . മഞ്ജു ഒന്നും മനസിലാകാത്ത പോലെ എന്നെ സംശയിച്ചു നോക്കി .

“നിന്നോട് തന്നെയാ പറഞ്ഞെ ..ഇറങ്ങു …”
ബൈക്കിന്റെ സ്റ്റാൻഡ് തട്ടികൊണ്ട് ഞാൻ പറഞ്ഞു .

“എന്തിനാ ? ”
മഞ്ജുസ് സ്വല്പം ഭയത്തോടെയും അമ്പരപ്പോടെയും ചോദിച്ചു .

“നീ കൂടുതൽ ഇങ്ങോട്ടു ചെലക്കണ്ട..ഇറങ്ങാൻ പറഞ്ഞാൽ ഇറങ്ങിയാ മതി ”
ഞാൻ സ്വല്പം ദേഷ്യം അഭിനയിച്ചുകൊണ്ട് പല്ലിറുമ്മി .

Leave a Reply

Your email address will not be published. Required fields are marked *