രതിശലഭങ്ങൾ മഞ്ജുസും കവിനും 25 [Sagar Kottapuram]

Posted by

“എന്ത് വേദന ..നീ വാക്കുകൊണ്ട് കുത്തി വേദനിപ്പിച്ചതിന്റെ പകുതിയില്ല ഈ വേദനയൊന്നും..”
ഞാൻ മുൻപത്തെ വഴക്കോർത്തു ഗൗരവത്തിൽ തന്നെ പറഞ്ഞു .

“എന്താ കവി ഇങ്ങനെയൊക്കെ പറയുന്നേ…?”
ഞാൻ പറഞ്ഞതും അവൾ വീണ്ടും ചിണുങ്ങി കരഞ്ഞു .

“പിന്നെങ്ങനെ പറയണം ! നീയെന്താടി ഇങ്ങനെ ? ഒക്കെ അറിഞ്ഞിട്ടും നീയെന്താ മഞ്ജുസേ എന്നെ മനസിലാക്കാത്തത് ? ദേഷ്യം വരുമ്പോ , ജയിക്കാനായിട്ടാണേലും നീ എന്തൊക്കെയാ പറയുന്നത് എന്ന് വല്ല ധാരണയും ഉണ്ടോ ?”
ഞാൻ സ്വല്പം വിഷമത്തോടെ പറഞ്ഞു അവളെ നോക്കി .

“സോറി…പ്ലീസ് കവി..എല്ലാത്തിനും സോറി ! ഇപ്പൊ ഞാനെത്ര വിഷമിച്ചെന്നറിയോ . നിനക്ക് വല്ലോം പറ്റിയാൽ എനിക്കാരാ ഉള്ളത്. എനിക്കിപ്പോ വട്ടാണെന്ന എല്ലാരും പറയുന്നത് ?”
മഞ്ജു ഒന്ന് പറഞ്ഞു നിർത്തി പൊട്ടിക്കരഞ്ഞു .

“മ്മ്..ഒക്കെ അമ്മ പറഞ്ഞു . ബാക്കിയുള്ളത് ഞാൻ അഞ്ജുവിനോട് ചോദിക്കട്ടെ. നീ എന്തൊക്കെയാ ഇവിടെ കാണിച്ചു കൂട്ടിയത് എന്ന്..”
ഞാൻ ഇടം കൈ നീക്കി മഞ്ജുസിന്റെ കൈത്തലം മുറുക്കികൊണ്ട് ചിരിയോടെ പറഞ്ഞു .

അതിനു അവളൊന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു . പിന്നെ പയ്യെ എഴുന്നേറ്റുകൊണ്ട് എന്റെ നെറുകയിൽ ചുംബിച്ചു !

“കാലൊക്കെ ഒടിഞ്ഞു പ്ലാസ്റ്റർ ഇട്ടേക്കുവാടാ..ഇനി ഒന്ന് രണ്ടു മാസം വീട്ടിൽ തന്നെ കിടക്കേണ്ടി വരും..”
എന്റെ നെറുകയിൽ ചുംബിച്ചുയർന്നുകൊണ്ട് മഞ്ജുസ് സങ്കടത്തോടെ പറഞ്ഞു .

“മ്മ്. അവിടെ പുതപ്പിട്ടു മൂടി കിടക്കുന്നത് കണ്ടപ്പോ ഞാൻ കരുതി കാലെങ്ങാനും മുറിച്ചു മാറ്റിയെന്ന്. അതുകൊണ്ടാ അത് പൊന്തിച്ചു നോക്കാഞ്ഞത്…”
ഞാൻ ചിരിയോടെ പറഞ്ഞതും അവളുടെ മുഖം ഒന്ന് തെളിഞ്ഞു .

“പോടാ…നിനക്ക് എല്ലാം തമാശയാ..ഞാൻ ഇവിടെ കിടന്നു ഉരുകിയതൊക്കെ എനിക്ക് മാത്രേ അറിയൂ..നീ അവിടന്ന് ഇറങ്ങിപോയേൽ പിന്നെ ഞാൻ കിടന്നു കരയുവായിരുന്നെന്നു അറിയോ ? . എന്തോ ആ നേരത്തു അങ്ങനൊക്കെ പറഞ്ഞു പോയി . എന്നുവെച്ചു നീയെന്തിനാ വീട്ടെന്ന് ഇറങ്ങിപോയെ ? അതുകൊണ്ടല്ലേ ഇങ്ങനെ ഒക്കെ ഉണ്ടായത്. ”
മഞ്ജുസ് വീണ്ടും കരയാനുള്ള പുറപ്പാട് തുടങ്ങികൊണ്ട് പിറുപിറുത്തു .

“പോട്ടെ മഞ്ജുസേ . എനിക്ക് ശരിക്കും ഫീൽ ആയെടി. അതോണ്ടല്ലേ ഇറങ്ങിപ്പോയത് . പിന്നെ ഇങ്ങനെയൊക്കെ വരുമെന്ന് ഞാൻ ഓർത്തോ ..ഒരീസം ശ്യാമിന്റെ വീട്ടിൽ കിടന്നിട്ട് വന്നാൽ നിന്റെ ദേഷ്യം ഒകെ മാറുമെന്നോർത്തു പോയതാ ”
ഞാൻ പയ്യെ പറഞ്ഞു അവളുടെ കയ്യിൽ പിടിച്ചു .

“എന്നാലും ഞാൻ എന്തൊക്കെയാ പറഞ്ഞെ …ചെ …”
മഞ്ജുസ് വിഷമത്തോടെ പറഞ്ഞു എന്നെ നോക്കി .

“അത് സാരല്യാ…അപ്പോഴത്തെ ദേഷ്യം കൊണ്ടല്ലേ .”

Leave a Reply

Your email address will not be published. Required fields are marked *