പറയുവായിരുന്നു .”
അമ്മ ചെറിയൊരു വിഷമത്തോടെ പറഞ്ഞു നിർത്തി .
“മ്മ്…”
ഞാൻ എല്ലാം കേട്ട് പയ്യെ ഒന്ന് മൂളി .
“ഒന്ന് കണ്ടു നോക്കെടാ കണ്ണാ …അതിനൊരു ആശ്വാസം ആകും . രണ്ടു ദിവസം ആയിട്ട് ഒന്നും കഴിച്ചിട്ട് പോലുമില്ല അത്. കണ്ടാലൊരു പ്രാന്തിയെ പോലെ ആയി ”
മാതാശ്രീ വീണ്ടും സെന്റി അടിച്ച് എന്നെ നിർബന്ധിച്ചു.
“മ്മ്…”
ഞാൻ ചെറിയ ഒരു നിരാശയോടെ മൂളി . പാവം മഞ്ജുസ് , ഞാനും എന്തൊക്കെയോ പറഞ്ഞു !
സ്വല്പ നേരം കൂടി ഞാൻ അമ്മയോട് സംസാരിച്ചിരുന്നു , മഞ്ജുസിനെ കാണാൻ ഇഷ്ടക്കേടൊന്നും ഇല്ലെന്നും അമ്മയെ അറിയിച്ചു . പുള്ളിക്കാരി മടങ്ങിയതോടെ ഡോക്റ്റർ എത്തി പരിശോധിച്ചു എന്റെ അവസ്ഥ വിലയിരുത്തി .
പിന്നെയും കുറെ കഴിഞ്ഞാണ് മഞ്ജുസ് എന്നെ കാണാനെത്തിയത്. വിസിറ്റിംഗ് ടൈം അനുസരിച്ചാണ് അവളുടെ വരവ് . ആകെക്കൂടി ഒരു പ്രാന്തിയെ പോലെ ആണ് കോലവും മുഖഭാവവുമൊക്കെ . മുടിയൊക്കെ അലക്ഷ്യമായി കെട്ടിവെക്കാതെ അഴിച്ചിട്ടിട്ടുണ്ട് . മേക്കപ്പിന്റെ ലാഞ്ചന പോലും മുഖത്തില്ല.
കരഞ്ഞു കലങ്ങിയ പോലെ കണ്ണുകൾ ചുവന്നു വീർത്തിട്ടുണ്ട് . ഒരു മുഷിഞ്ഞ ചുരിദാറും അതിനു മീതെ വാരികെട്ടിയ ഷോളും !
സൂചി വീണാൽ കേൾക്കാവുന്ന നിശബ്ദതയിൽ മഞ്ജു എന്റെ അരികിലേക്ക് പയ്യെ നടന്നടുത്തു . എനിക്കും ചുറ്റുമിരിക്കുന്ന എന്തൊക്കെയോ യന്ത്രങ്ങളുടെ ഞെരക്കവും മുളളതും മാത്രമാണ് ആ റൂമിലെ ആകെയുള്ള ശബ്‌ദം !
മഞ്ജുസ് ഒന്നും മിണ്ടാതെ എന്റെ ബെഡിനടുത്തു വന്നു എന്റെ തെളിച്ചമില്ലാത്ത മുഖത്ത് നിർവികാരതയോടെ നോക്കി നിന്നു . ഞാനും അവളെ തന്നെ ഉറ്റുനോക്കി . അപകടത്തിന് തൊട്ടു മുൻപ് നടന്നതൊക്കെ ഓർത്തപ്പോൾ ആ സമയവും എനിക്ക് അവളോട് ചെറിയ ദേഷ്യം തോന്നി എന്നുള്ളത് സത്യമാണ് .
“കവി…”
മഞ്ജു പയ്യെ എന്ന വിളിച്ചുകൊണ്ട് തേങ്ങി .
“മ്മ്..നിന്റെ ദേഷ്യം ഒകെ മാറിയോ ?”
ഞാൻ ഒഴുക്കൻ മട്ടിൽ ചോദിച്ചു . അതിനു മറുപടിയായി അവളുടെ രണ്ടിറ്റു കണ്ണീരു എന്റെ കൈത്തലത്തിലേക്കു ഇറ്റിവീണു .
“മഞ്ജുസേ…..”
ഞാൻ അവളുടെ തേങ്ങൽ നോക്കി പയ്യെ വിളിച്ചു .
“സോറി…കവി…എന്നോട് ക്ഷമിക്കെടാ. ഞാൻ അപ്പോഴത്തെ ദേഷ്യത്തില്..”
മഞ്ജു പൊട്ടിക്കരഞ്ഞുകൊണ്ട് എന്റെ അടുത്തുകിടന്ന സ്ടൂളിലേക്കിരുന്നു. പിന്നെ എന്റെ ഇടതു കൈത്തലം എടുത്തുപിടിച്ചു പയ്യെ കരഞ്ഞു .
“ഉഹു ഉഹു ഹു ഹു …”
എന്ന ട്യൂണിൽ അവളുടെ തേങ്ങൽ അവിടെ ഉയർന്നു .
“ഒരുപാട് വേദന ഉണ്ടോടാ ? ”
ഒടുക്കം മഞ്ജുസ് എന്റെ മുഖം നോക്കി പയ്യെ തിരക്കി.