“ആണോ..സോറി മഞ്ജുസേ . ഞാൻ എന്റെ ബർത്ഡേ പോലും ഓര്ക്കാറില്ലെടി …എന്തായാലും എന്റെ മിസ്സിന് അഡ്വാൻസ് ഹാപ്പി ബർത്ഡേ വിഷസ് . ഞാൻ എന്തായാലും മറ്റന്നാൾ കാലത്തു പോകുമല്ളോ ”
ഞാൻ പതിയെ പറഞ്ഞു അവളുടെ ചുണ്ടിലൊന്നു മുത്തി . കണ്ണുകൾ പയ്യെ അടച്ചു എന്റെ പിന്കഴുത്തിലേക്കിറങ്ങി കിടന്ന മുടിയിഴയും തഴുകി മഞ്ജുസ് ആ ചുംബനം ആസ്വദിച്ചു .
“മറ്റന്നാൾ പോണോ കവി ? അച്ഛൻ പറഞ്ഞത് വേണേൽ രണ്ടാഴ്ച ഒകെ കഴിഞ്ഞിട്ട് ജോയിൻ ചെയ്ത മതി എന്നല്ലേ ?’
മഞ്ജുസ് ഞാൻ പോകുന്ന കാര്യം ഓർത്തു സ്വല്പം നീരസത്തോടെ ചോദിച്ചു .
“എന്തുവേണേൽ ചെയ്യാം..പക്ഷെ ഇവിടെ നിന്നിട്ടും കാര്യം ഒന്നും ഇല്ലാലോ മഞ്ജുസേ . നീ കോളേജിൽ പോയിക്കഴിഞ്ഞ ഞാനും പോസ്റ്റ് അല്ലെ?”
ഞാൻ വീട്ടിലെ അവസ്ഥ ഓർത്തു നിരാശയോടെ പറഞ്ഞു .
“മ്മ്..അതും ശരിയാ…എനിക്ക് ആണേൽ ഇനി ലീവും പോലും കിട്ടാത്ത അവസ്ഥയാ . അത്രക്ക് എടുത്തു കൂട്ടിയിട്ടുണ്ട് ”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു .
“ആഹ്..അപ്പൊ ഞാൻ പോണത് തന്നെയാ നല്ലത് . ബർത്ഡേ ഒകെ നീ കോളേജിൽ സെലിബ്രേറ്റ് ചെയ്തോ . പിള്ളേരൊക്കെ ഉള്ളപ്പോ ഒരു രസം ഉണ്ടാകും . അല്ലാണ്ടെ നമ്മളെന്തു കാണിക്കാനാടി ”
ഞാൻ അവളുടെ ഇടുപ്പിലൂടെ കൈചുറ്റി മഞ്ജുസിന്റെ ഗന്ധം നുകർന്നുകൊണ്ട് ചോദിച്ചു .
“എന്നാലും …എനിക്ക് എന്തേലും ഗിഫ്റ്റ് താടാ ..?”
മഞ്ജുസ് ചെറിയ കുട്ടികളെ പോലെ ചിണുങ്ങി എന്നെ നോക്കി .
“എന്ത് ഗിഫ്റ്റ് ? ഞാൻ പറയാറില്ലേ പൈസ കൊടുത്തു എന്ത് വാങ്ങിയാലും അത് നീ തന്നെ വാങ്ങണ പോലെ ആകുമെന്ന് . പിന്നെന്തു ഗിഫ്റ്റ് തരാനാ …വേണേൽ ഒരുമ്മ തരാം ..”
ഞാൻ ചിരിയോടെ പറഞ്ഞു അവളുടെ കവിളിൽ ഒന്നമർത്തി ചുംബിച്ചു .
“സ്സ്….അആഹ്ഹ് …”
എന്റെ ചുണ്ടുകൾ ശക്തിയിൽ അമർന്നതും മഞ്ജുസ് കണ്ണടച്ചുകൊണ്ട് ചിണുങ്ങി
“മതിയോ ?”
ഞാൻ ചുണ്ടുകൾ പിൻവലിച്ച് ചിരിയോടെ ചോദിച്ചു .
“മ്മ്. ധാരാളം …”
മഞ്ജുസ് പയ്യെ ചിരിച്ചുകൊണ്ട് തിരിച്ചെന്റെ കവിളിലും ചുംബിച്ചു .
“വാ എന്ന പോകാം …”
ഞാൻ ചിരിയോടെ അവളുടെ കവിളിൽ തഴുകി . പിന്നെ ഒന്നും സംഭവിക്കാത്ത മട്ടിൽ റൂമിൽ നിന്നും പുറത്തിറങ്ങി ഹാളിലേക്ക് ചെന്നു . പിന്നെ മഞ്ജുവിനൊപ്പം പുറത്തിറങ്ങി തറവാട്ടിലെ തൊടിയിലൊക്കെ കറങ്ങി വിശേഷങ്ങൾ പറഞ്ഞു നടന്നു .
ഇടക്ക് ഉമ്മറത്ത് വന്നിരുന്ന വീണ അതെല്ലാം നോക്കി കാണുന്നുണ്ട് . ഒരുപക്ഷെ സ്വല്പം പ്രായ വ്യത്യാസമുള്ള ഞങ്ങളുടെ പ്രേമവും ദാമ്പത്യവും സ്നേഹപ്രകടനങ്ങളുമെല്ലാം അവൾക്കു ഒരു കൗതുകം സമ്മാനിക്കുന്നുണ്ടാവണം . ഞങ്ങൾ ഒരു റൌണ്ട് കറങ്ങി തിരിച്ചെത്തുമ്പോഴത് അവൾ തുറന്നു പറയുകയും ചെയ്തു .
കുഞ്ഞാന്റിയുടെ ഇളയ പുത്രനെ ഒക്കത്തു വെച്ചു വീണ മുറ്റത്തേക്കിറങ്ങി . പിന്നെ മഞ്ജുസിന്റെ കയ്യിൽ കൊച്ചിനെ കൊടുത്തു അവര് തമ്മിൽ