രതിശലഭങ്ങൾ മഞ്ജുസും കവിനും 25 [Sagar Kottapuram]

Posted by

വീണയെയും നോക്കി . ഞങ്ങൾ തമ്മിലുള്ള അണ്ടർ സ്റാൻഡിങ്ങിൽ ആണ് ആ സീൻ മുന്നോട്ടു പോകുന്നതെന്ന് ഏറെക്കുറെ മഞ്ജുസിനും മനസിലായിട്ടുണ്ട് !

“എന്ന വിട്ടേക്കാം അല്ലെ വീണേ ..”
ഞാൻ വീണയെ സംശയത്തോടെ നോക്കി .

“ആഹ് അത്ര പോസ് ആണേൽ അതിനെ വിട്ടേക്ക് . പാവം പോയി കിടന്നോട്ടെ . നമുക്ക് ചെറിയമ്മേടെ വീട്ടിൽ പോകാം ..”
വീണ കണ്ണിറുക്കികൊണ്ട് വീണ്ടും പറഞ്ഞു . അതോടെ മഞ്ജുസ് എന്നെ സംശയത്തോടെ ഒന്ന് നോക്കി . തറവാട്ടിൽ പോകുന്ന കാര്യം ആണ് വീണ എടുത്തിട്ടത് .

“എവിടെക്കാ ? ഞാനും ഉണ്ട് ..എനിക്കിവിടെ ഒറ്റയ്ക്ക് പറ്റില്ല..”
വീണ പറഞ്ഞു നിർത്തിയതും മഞ്ജു ഒറ്റ ശ്വാസത്തിൽ പറഞ്ഞു .

അവൾ പറഞ്ഞു നിർത്തിയതും ഞാൻ പെട്ടെന്ന് മഞ്ജുസിന്റെ കവിളിൽ നിനച്ചിരിക്കാതെ ഒരുമ്മ കൊടുത്തു .വീണ പോലും അതൊരു മിന്നായം പോലെയേ കണ്ടു കാണൂ . പക്ഷെ അവളുടെ ചുണ്ടിൽ ആ സമയം ഒരു പുഞ്ചിരി വിടർന്നത് ഞാൻ ശ്രദ്ധിച്ചു .ഞാൻ ഉമ്മവെച്ചതും മഞ്ജുസൊന്നു വാ പൊളിച്ചു പോയി . പിന്നെ സ്വല്പം ജാള്യതയോടെ വീണയെ നോക്കി പരുങ്ങി . വീണ ഒന്നും അറിഞ്ഞില്ലേ രാമ നാരായണ എന്ന ഭാവത്തിൽ പുറത്തോട്ടൊക്കെ നോക്കി ഇരുന്നു .

“എന്ന പോകാം ?”
ഞാൻ ചിരിയോടെ മഞ്ജുസിനെ നോക്കി . അവളും ഒന്നും മിണ്ടാതെ തലയാട്ടി ! അതോടെ മഞ്ജുസിലുണ്ടായിരുന്ന എന്റെ പിടുത്തം ഞാനയച്ചുകൊണ്ട് എഴുനേറ്റു .

“എടി എന്നാ നീ ചെന്ന് അമ്മായിയോട് പറഞ്ഞിട്ട് വാ …നമുക്ക് തറവാട്ടിൽ പോകാം ”
ഞങ്ങളുടെ സ്നേഹപ്രകടനം കണ്ടു ചിരിച്ചു ഇരിക്കുന്ന വീണയോടായി ഞാൻ പറഞ്ഞു . അതോടെ കക്ഷി എഴുനീറ്റുകൊണ്ട് അകത്തേക്കോടി . വീണ പോയതും മഞ്ജുസ് എന്റെ വയറിനിട്ടൊന്നു കുത്തി .

“ആഹ്….”
അവളുടെ കൈമുഷ്ടി എന്റെ വയറിൽ സ്വല്പം ഉറക്കെ പതിഞ്ഞതും ഞാൻ ഒന്ന് പുളഞ്ഞു .

“അവളുടെ മുൻപിൽ വെച്ചിട്ടാണോടാ തെണ്ടി ശൃംഗരിക്കുന്നേ? നാണംകെട്ട ജന്തു …”
ഒരു വഷളൻ ചിരിയോടെ അടിവയറഴിഞ്ഞു നിൽക്കുന്ന എന്നെ നോക്കി പറഞ്ഞു മഞ്ജുസ് കണ്ണുരുട്ടി .

“ഓഹ് പിന്നെ …അവളും കൂടി കാണട്ടെടി നമ്മുടെ സ്നേഹം ..”
ഞാൻ ചെറിയ ചിരിയോടെ പറഞ്ഞു മഞ്ജുസിനെ നോക്കി കണ്ണിറുക്കി .

“ഉണ്ട….എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട ചെക്കാ ..നീ രാത്രി റൂമിൽ വരൂലോ . അപ്പൊ പറഞ്ഞു തരാം ബാക്കിയുള്ളത് ”
വീണ അമ്മായിയോട് കാര്യം പറഞ്ഞു തിരിച്ചെത്തുന്നത് കണ്ട മഞ്ജുസ് ഒരു ഭീഷണിപോലെ പറഞ്ഞു എന്നെ നോക്കി . ഞാൻ അതൊന്നും ഒരു വിഷയമേ അല്ലെന്ന മട്ടിൽ ചിരിച്ചു തള്ളിക്കൊണ്ട് മുറ്റത്തേക്കിറങ്ങി . പിന്നെ എന്റെ ബൈക്കിലോട്ടു കയറി ഇരുന്നു .

“എളുപ്പം വാടി വീണേ ..”
ഞാൻ ബൈക്കിന്റെ സ്റ്റാൻഡ് തട്ടി ധൃതികൂട്ടി .

“അല്ല…എല്ലാരും കൂടി ഇതിലാണോ ?”
മഞ്ജുസ് ചെരിപ്പിട്ടു മുറ്റത്തേക്കിറങ്ങി എന്നോടായി തിരക്കി .

Leave a Reply

Your email address will not be published. Required fields are marked *