ഇഷ്ടമുള്ളത് എന്റെ കവിയുടെ പെണ്ണായിട്ടു ചുമ്മാ നടക്കുന്നതാ . ഞാൻ ഇടക്കു വിചാരിക്കും ഈ പണ്ടാരം ഒകെ കളഞ്ഞിട്ട് നിന്റെ കൂടെ അവിടെ വന്നു നിക്കാമായിരുന്നു എന്ന് . ശരിക്കും എനിക്ക് നീയില്ലാതെ പറ്റണില്ല കവി . എനിക്കെപ്പോഴും നിന്നെ കാണണം , മിണ്ടണം എന്നൊക്കെ തോന്നുവാ . അതാണ് നീ ഫോൺ ഒകെ എടുക്കാതെ വരുമ്പോ എനിക്ക് ദേഷ്യം വരണത് ”
മഞ്ജു സ്വല്പം റൊമാന്റിക് ആയി പയ്യെ പയ്യെ പറഞ്ഞുകൊണ്ട് എന്നിലേക്ക് ചേർന്ന് കിടന്നു . ഞാൻ അതെല്ലാം തെല്ലൊരു കൗതുകത്തോടെ കേട്ട് കിടന്നു . ഇവൾക്ക് സ്‌നേഹിച്ചു സ്നേഹിച്ചു വട്ടാകുമോ ദൈവമേ എന്ന പേടി പോലും ആ സമയത്തു എനിക്ക് തോന്നാതിരുന്നില്ല .
“നീ എന്തൊക്കെയാ മഞ്ജുസേ പറയണേ . പണ്ടില്ലാത്ത കേടൊക്കെ ആണല്ലോ ഇപ്പൊ …”
ഞാൻ ചിരിയോടെ അവളെ കെട്ടിപിടിച്ചു .
“എനിക്കറിഞ്ഞൂടാ മോനെ …”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു എന്റെ ചുണ്ടിൽ ചുംബിച്ചു . പിന്നെ എഴുനീറ്റുകൊണ്ട് താഴേക്ക് പോകാനൊരുങ്ങി . ആദ്യം അവളും സ്വല്പം കഴിഞ്ഞു ഞാനും അങ്ങനെ താഴേക്കിറങ്ങി
വേഷമൊക്കെ മാറ്റി താഴേക്കിറങ്ങി ഞാൻ നേരെ ഉമ്മറത്തേക്ക് ചെന്നു . മഞ്ജു വീണയോടൊപ്പം കൂടി എന്തൊക്കെയോ വിശേഷങ്ങൾ പരസ്പരം പങ്കുവെക്കുന്നുണ്ട് . അവരെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചാണ് ഞാൻ ഹാളിൽ നിന്നും ഉമ്മറത്തേക്ക് കടന്നത് . പിന്നെ കൃഷ്‌ണൻ മാമയുമായി വിശേഷങ്ങളൊക്കെ പറഞ്ഞിരുന്നു .
അതിനിടയ്ക്കാണ് വിവേകേട്ടൻ കയറി വരുന്നത് . നാട്ടിൽ വന്ന ശേഷം എടുത്ത പുതിയ ബൈക്കിൽ ആണ് കക്ഷിയുടെ വരവ് . പൂമുഖത്തു എന്നെ കണ്ടതും ഗേറ്റിനു അടുത്തുവെച്ചു തന്നെ കക്ഷി ഒരു കൈ ഉയർത്തി എന്നെ അഭിവാദ്യം ചെയ്തു . ഞാൻ തിരിച്ചും !
പെട്ടെന്ന് തന്നെ വണ്ടി ഉമ്മറത്തേക്ക് ഓടിച്ചു കയറ്റി സ്റ്റാൻഡ് ഇട്ടുകൊണ്ട് വിവേകേട്ടൻ വണ്ടിയിൽ നിന്നും ഇറങ്ങി .ഒരു കറുത്ത ഷർട്ടും വെള്ള ഡബിൾ മുണ്ടും ആണ് കക്ഷിയുടെ വേഷം !
“ഇതെപ്പോ എത്തിയെടാ കണ്ണാ ?”
പുള്ളി സ്വല്പം ആവേശത്തോടെ തിരക്കിക്കൊണ്ട് ഉമ്മറത്തേക്ക് കയറി . ഞാൻ ചെറിയ പുഞ്ചിരിയോടെ കസേരയിൽ നിന്നുമെഴുനേറ്റു പുള്ളിയെ ഒന്ന് കെട്ടിപിടിച്ചു .
“കൊറച്ചു നേരമായി …പിന്നെ എന്തൊക്കെ ഉണ്ട് ചങ്ങായി അവിടെ സുഖം അല്ലെ ?”
ഞാൻ പുള്ളിയെ കെട്ടിപിടിച്ചുകൊണ്ട് തന്നെ തിരക്കി .
“എന്ത് സുഖം മോനെ …അങ്ങനെയൊക്കെ പോണൂ”
എന്നെ അടർത്തി മാറ്റിക്കൊണ്ട് പുള്ളി ചിരിയോടെ പറഞ്ഞു .അപ്പോഴേക്കും മഞ്ജുസും വീണയും ശബ്ദം കേട്ട് ഉമ്മറത്തേക്കെത്തി . മഞ്ജുസിന്റെ ഫോട്ടോസ് ഒകെ കണ്ടിട്ടുള്ളതുകൊണ്ട് വിവേക് ഒറ്റനോട്ടത്തിൽ തന്നെ മഞ്ജുസിനെ തിരിച്ചറിഞ്ഞു .
“ആഹ്…ഇതാണല്ലേ നിന്റെ മഞ്ജു മിസ് …”
വാതിൽക്കലെത്തിയ മഞ്ജുസിനെ നോക്കികൊണ്ട് വിവേകേട്ടൻ എന്നോടായി തിരക്കി . ഞാനതിനു തലയാട്ടി ചിരിച്ചതും പുള്ളി മഞ്ജുസിന് നേരെ തിരിഞ്ഞു .
“ഹലോ…എന്താണ് അറിയാൻ വല്ല വഴിയും ഉണ്ടോ ?”
വിവേകേട്ടൻ സ്വതസിദ്ധമായ ശൈലിയിൽ ചോദിച്ചു മഞ്ജുസിനെ നോക്കി . അവൾ അതിനു മറുപടിയായി തലയാട്ടി ചിരിച്ചു .