“ഇയാളിതെന്തോന്നു ഭാര്യ ആടോ . എടി സെക്സിലൊക്കെ എന്തോന്ന് വൃത്തികേട് ? ”
ഞാൻ ഒന്നുമറിയാത്ത ഭാവത്തിൽ അവളെ നോക്കി .
“ഇല്ലേ ?”
മഞ്ജുസ് സംശയത്തോടെ എന്നെ നോക്കി .പിന്നെ ചുരിദാറിന്റെ പാന്റ്സ് എടുത്തു കാലിലേക്ക് കയറ്റിയിട്ടു .ബെഡിൽ ഇരുന്നുകൊണ്ടാണ് അവളത്രയും ചെയ്തത് .
“ഇല്ലെന്നെ…ഞാൻ എത്ര കാലമായി ഇങ്ങനെ നാണമില്ലാതെ നടക്കുന്നു . വല്ലാത്ത മനസ്സ് തന്നെടി നിന്റെ ..”
ഞാൻ കളിയായി പറഞ്ഞു പല്ലിറുമ്മി .
“ഹി ഹി…”
എന്റെ ദേഷ്യം കണ്ടു മഞ്ജുസ് പയ്യെ ചിരിച്ചു. പിന്നെ പാന്റ്സും ചുരിദാറും എടുത്തിട്ട് നല്ല കുട്ടിയായി എന്റെ അരികിൽ വന്നിരുന്നു .
“കവി നീ വേഷം മാറുന്നില്ലേ? ഉണ്ടെന്കി എളുപ്പം ചേഞ്ച് ചെയ്യ് . അവരൊക്കെ അന്വേഷിക്കും ”
മഞ്ജു എന്റെ കാലിന്റെ അടിയിൽ ഇക്കിളിപെടുത്തികൊണ്ട് ചിരിയോടെ പറഞ്ഞു .
“ആഹ്..ഞാൻ മാറിയിട്ട് വന്നേക്കാം നീ വിട്ടോ ”
ഞാൻ കാലൊന്നു പിന്നാക്കം വലിച്ചു പയ്യെ പറഞ്ഞു .
“അതെന്താടോ അങ്ങനെ ? ഒന്നിച്ചു പോയാൽ പോരെ ?”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ അടുത്തേക്ക് കിടന്നു . മലർന്നു കിടന്ന എന്റെ നെഞ്ചിലേക്ക് കീഴ്താടി കയറ്റി വെച്ചുകൊണ്ട് മഞ്ജുസെന്നെ നോക്കി .
“എന്താ കവി ? എന്നോട് ദേഷ്യം ആണോ ?”
ഞാൻ ഒന്നും മിണ്ടാതെ കിടക്കുന്നത് കണ്ടു മഞ്ജു സംശയത്തോടെ ചോദിച്ചു .
“എന്തിനു ? ”
ഞാൻ ഒഴുക്കൻ മട്ടിൽ ചോദിച്ചു .
“പിന്നെന്താ ഒന്നും മിണ്ടാത്തെ ? ഞാൻ കരുതി , ഇനി ഫാന്റസിയുടെ കാര്യം പറഞ്ഞു നീ പിണങ്ങിയെന്നു ”
മഞ്ജുസ് ചിരിയോടെ പറഞ്ഞു സ്വല്പം ഉയർന്നെന്റെ ചുണ്ടിൽ മുത്തി .
“നിനക്ക് വട്ടാ മഞ്ജുസേ … ഞാൻ മിണ്ടാതിരുന്നാൽ ഉടനെ പിണക്കം ആവോ ? ”
അവളുടെ ഓരോ പുതിയ കണ്ടുപിടുത്തം ഓർത്തു ഞാൻ സ്വല്പം അമ്പരപ്പോടെ ചോദിച്ചു .
“അല്ല…ചുമ്മാ ചോദിച്ചെന്നെ ഉള്ളൂ ..”
മഞ്ജുസ് പയ്യെ പറഞ്ഞു ചിരിച്ചു .
“എടി നീ ഒരുമാതിരി പൊട്ടി ആവല്ലേ . ഇത്രേം വിവരം ഉള്ള ടീച്ചർ ആയിട്ട് നിന്റെ ചില നേരത്തെ വർത്തമാനവും കാട്ടികൂട്ടലും കണ്ടാൽ ആർക്കായാലും ചൊറിഞ്ഞുകേറും . ശരിക്കും നിന്റെ സൂക്കേട് എന്താ ? ”
ഞാൻ സ്വല്പം കാര്യമായി തന്നെ തിരക്കി .
“ടീച്ചർ ഒക്കെ കോളേജിൽ അല്ലെ ..അതിനേക്കാളുമൊക്കെ എനിക്കിപ്പോ