രതിശലഭങ്ങൾ മഞ്ജുസും കവിനും 25 [Sagar Kottapuram]

Posted by

ഞാൻ ചിരിയോടെ പറഞ്ഞു നിർത്തി . അതുകേട്ടു മഞ്ജുസ് അടക്കം എല്ലാവരും ഒന്ന് പുഞ്ചിരിച്ചു .

“ആഹ് ആഹ്..എന്തായാലും നീ സംസാരം നിർത്തീട്ട് ചായ കുടിക്ക്. ഒന്നും രണ്ടും പറഞ്ഞു നിങ്ങളെപ്പോഴും വഴക്കാണെന്നൊക്കെ അഞ്ജു പറയുന്നത് കേൾക്കാം . ഇനി ഇവിടുന്നു വഴക്കിടേണ്ട ..”
ഞങ്ങളുടെ സ്വഭാവം ഓർത്തെന്നോണം അമ്മായി പറഞ്ഞു .

അതിനു മറുപടിയായി ഞാനും മഞ്ജുസും മുഖത്തോടു മുഖം നോക്കി നാണത്തോടെ ഒന്ന് ചിരിച്ചു . പിന്നെ ഒന്നും മിണ്ടാതെ ചായയൊക്കെ കുടിച്ചു ഞങ്ങൾക്കായി ഒരുക്കിയിട്ട മുകളിലെ റൂമിലേക്ക് പോയി . വീണയോടു ഡ്രസ്സ് ഒകെ മാറിയിട്ട് വരാമെന്നു പറഞ്ഞു മഞ്ജുസും എന്നെ അനുഗമിച്ചു .

“എടാ…അവിടെ നിന്നെ ..”
സ്റ്റെപ്പുകൾ കയറി പോകുന്നതിനിടെ മഞ്ജു എന്നെ വിളിച്ചൂ . പഴയ മിസിന്റെ കാർക്കശ്യം ഉള്ള വിളി ! അതുകൊണ്ട് തന്നെ ഞാൻ പെട്ടെന്നൊന്നു തിരിഞ്ഞു .

“ഏഹ് ..എന്താ ?”
ഞാൻ അവളെ നോക്കി സംശയത്തോടെ ചോദിച്ചു .

“നിനക്കെന്നെ നാലാളുടെ മുൻപിൽ വെച്ച് കളിയാക്കിയില്ലെങ്കി ഉറക്കം കിട്ടില്ലല്ലേ ?”
മഞ്ജു പല്ലിറുമ്മിക്കൊണ്ട് എന്റെ അടുത്തേക്ക് നീങ്ങി .

“ഹി ഹി..അതൊക്കെ ചുമ്മാ അല്ലെ മോളെ …”
അവളുടെ ദേഷ്യം കണ്ടു ഞാൻ ചിരിയോടെ പറഞ്ഞു .

“മ്മ്..എന്ത് തേങ്ങാ ആയാലും എനിക്ക് ഈ സ്വഭാവം തീരെ പിടിക്കണില്ലട്ടോ .”
മഞ്ജു ചെറിയൊരു ചിരിയോടെ പറഞ്ഞു എന്റെ കൈമുട്ടിനു മീതെയുള്ള കൊഴുത്ത ഇറച്ചിയിൽ പിടിച്ചു നുള്ളി .

“സ്സ്…ആഹ്….എടി എടി …”
അവളുടെ ഓർക്കാപുറത്തുള്ള പിടിയിൽ ഞാൻ ഒന്ന് പുളഞ്ഞു .

“ഒരു പിണ്ണാക്കും ഇല്ല . മര്യാദക്ക് എന്നെക്കുറിച്ചു പൊക്കിപറഞ്ഞോളുണ്ട് . അല്ലെങ്കി എന്റെ സ്വഭാവം മാറും..”
മഞ്ജു കളിയായി പറഞ്ഞു ചിരിച്ചു ഗമയിൽ ഞങ്ങളുടെ റൂമിന്റെ വാതിൽ തുറന്നു അകത്തു കയറി . അവളുടെ ദേഷ്യവും സംസാരവും ഒകെ കേട്ട് ഞാനും ഒന്ന് പുഞ്ചിരിച്ചു . പിന്നെ അവൾക്കു പിറകെയായി അകത്തേക്ക് കടന്നു . സാധാരണ ഞാൻ കൃഷ്ണൻ മാമയുടെ വീട്ടിൽ വന്നാൽ തങ്ങാറുള്ള റൂം ആണത് . മുൻപ് കാർത്തിക് ഉപയോഗിച്ചിരുന്ന റൂം ആണ് . ഇപ്പോൾ കക്ഷി ബാംഗ്ലൂർ ആയതുകൊണ്ട് ആരും ഉപയോഗിക്കുന്നില്ല . അതുകൊണ്ട് തന്നെ ഒരു അടക്കവും ഒതുക്കവും ഉണ്ട് .

ബെഡ്ഷീറ്റ് ഒകെ ഭംഗിയിൽ വിരിച്ചു മോഹനവല്ലി അമ്മായി മുറി ഞങ്ങൾക്കായി ഒരുക്കിയിട്ടിട്ടുണ്ട് . മഞ്ജുസ് ചെന്നയുടനെ ബാഗ് എടുത്തു ബെഡിലേക്ക് വെച്ച് മാറിയുടുക്കാനുള്ള വേഷങ്ങൾ തിരയുന്നുണ്ട് . ഞാനതു നോക്കികൊണ്ടാണ് റൂമിലേക്ക് ചെന്നു കയറുന്നതും .

“ശോ…”
ബാഗിലൊക്കെ പരതി നോക്കി , ചില ഡ്രെസ്സുകൾ പുറത്തേക്കും വലിച്ചിട്ട് മഞ്ജു ആരോടെന്നില്ലാതെ പറഞ്ഞു തലയ്ക്കു കൈകൊടുത്തു!

Leave a Reply

Your email address will not be published. Required fields are marked *