രതിശലഭങ്ങൾ മഞ്ജുസും കവിനും 25 [Sagar Kottapuram]

Posted by

“ആഹ്…ചേച്ചി എന്താ ചായ കുടിക്കുന്നില്ലേ…”
അവളുടെ ഇരിപ്പു കണ്ടിട്ടെന്നോണം ഒടുക്കം വീണ ചോദിച്ചു .

“ആഹ്..കുടിക്കാം വീണേ …നീ തിരക്ക് കൂട്ടല്ലേ..”
മഞ്ജുസ് ചിരിയോടെ പറഞ്ഞു ചായ ഗ്ലാസ് എടുത്ത് പിടിച്ചു . പിന്നെ മിച്ചറോ എന്തോ സ്വല്പം എടുത്തു കഴിച്ചു .
“അല്ലേടാ ..എങ്ങനെ ഉണ്ട് നിന്റെ ജോലിയും താമസവും ഒക്കെ ? അവിടെ എങ്ങനാ സഹായത്തിനൊക്കെ ആളുണ്ടോ ?”
എന്റെ കോയമ്പത്തൂരിലെ അവസ്ഥ ഓർത്തെന്നോണം അമ്മായി തിരക്കി .

“ഓ..അതൊന്നും കുഴപ്പമില്ല അമ്മായി. ഒരു തമിഴത്തി ചേച്ചി ഫുഡ് ഒകെ ഉണ്ടാക്കിത്തരാൻ ഹെൽപ്പർ ആയിട്ട് വരും .അതുകൊണ്ട് വല്യ ബുദ്ധിമുട്ടൊന്നും ഇല്ല ”
ഞാൻ പയ്യെ തട്ടിവിട്ടു .

“മഞ്ജു ചേച്ചി എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നെ ? എന്തായാലും ആളൊന്നു ലുക്ക് ആയിട്ടുണ്ട് ട്ടോ..”
വീണ വിശേഷം തിരിക്കികൊണ്ട് മഞ്ജുസിനെ ഒന്ന് പുകഴ്ത്തി . അതിഷ്ടപ്പെട്ട പോലെ മഞ്ജുസൊന്നു പുഞ്ചിരിച്ചുകൊണ്ട് എന്നെ നോക്കി .

“അല്ല..ഇവിടെ പുതിയ ഒരാള് വന്നിട്ടുണ്ടെന്ന് പറഞ്ഞിട്ട് എവിടെ ? കണ്ടില്ലല്ലോ ആന്റി ?”
വിവേകേട്ടന്റെ കാര്യം ഓർത്തു മഞ്ജു തിരക്കി .

“ആഹ്..പറയുന്ന പോലെ വിവേകിനെ മഞ്ജു കണ്ടിട്ടില്ലല്ലോ അല്ലെ…[ അമ്മായി പയ്യെ ചിരിച്ചുകൊണ്ട് പറഞ്ഞു ] . അവൻ പുറത്തെങ്ങോ പോയിരിക്കുവാ മോളെ . കുറച്ചു കഴിഞ്ഞാ വരും . നിങളുടെ ഫോട്ടോസും കല്യാണ വിഡിയോസും ഒക്കെ അവനും കണ്ടിട്ടുണ്ട്. അതുകൊണ്ട് ആളെ അറിയായിക ഒന്നുമില്ല്യ ..”
അമ്മായി പറഞ്ഞു നിർത്തി.

“ആഹ്…അതെ അതെ. വല്യേട്ടനൊക്കെ ചേച്ചിയെ ഫോട്ടോയിൽ കണ്ടു ശരിക്ക് ബോധിച്ചിട്ടുണ്ട് .”
വീണയും അമ്മായിയെ പിന്താങ്ങി . അതോടെ മഞ്ജുസിനും സ്വല്പം ഗമയൊക്കെ വന്നു തുടങ്ങി .

“ആഹ്…ഫോട്ടോയില് ആളുടെ സ്വഭാവം പതിയില്ലല്ലോ . അപ്പൊ അങ്ങനെ ഒകെ തോന്നിയില്ലെങ്കിലെ അതിശയമുള്ളൂ വീണേ ..”
മഞ്ജുസിന്റെ സ്വയം അഹങ്കരിച്ചുള്ള ചിരി കണ്ടതോടെ ഞാൻ അവളെ ഒന്ന് താങ്ങി വീണയോടായി പറഞ്ഞു .അത് കേട്ടതും മോഹനവല്ലി അമ്മായിയും വീണയും ഒന്ന് ചിരിച്ചു . മഞ്ജുസിനു ആ ചിരിയും എന്റെ കൗണ്ടറും ഇഷ്ട്പ്പെട്ടില്ലെന്നു പ്രേത്യകം പറയണ്ട കാര്യം ഇല്ലല്ലോ ! എന്നെ നോക്കി ദഹിപ്പിക്കുന്നുണ്ട് !

“പോടാ അവിടന്ന് . നിന്റെ അമ്മയ്ക്കും പെങ്ങൾക്കു ഇവളെക്കുറിച്ചു പറയുമ്പോ നൂറു നാവണല്ലോ..”
ആദ്യം ഒന്ന് ചിരിച്ചെങ്കിലും പിന്നീട് വിഷയം മാറ്റിക്കൊണ്ട് അമ്മായി ചോദിച്ചു .

“ആഹ്..അതൊക്കെ ഉണ്ട്. ഇവളെന്തോ കൈവിഷം കൊടുത്തിട്ടുണ്ട് രണ്ടിനും . അല്ലെങ്കിലിങ്ങനെ ഒന്നും സംഭവിക്കില്ല . “

Leave a Reply

Your email address will not be published. Required fields are marked *