രതിശലഭങ്ങൾ മഞ്ജുസും കവിനും 25 [Sagar Kottapuram]

Posted by

“എടി ..മക്കളിങ്ങെത്തി …”
കൃഷണ മാമ അകത്തേക്ക് നോക്കി സ്വല്പം ഉറക്കെ പറഞ്ഞു ഞങ്ങളെ നോക്കി പുഞ്ചിരി തൂകി . ഞങ്ങളുടെ കല്യാണത്തിന് ആദ്യം അച്ഛന്റെ കൂടെ ചേർന്ന് ഉടക്ക് പറഞ്ഞെങ്കിലും പിന്നീട് കട്ട സപ്പോർട് ആയി കൂടെ നിന്നയാളാണ് കൃഷ്‌ണൻ മാമ ! ഞാൻ കൈമുറിച്ചതും അതിനൊരു കാരണമാണ് , എന്തൊക്കെ ആണേലും എന്നെ വല്യ കാര്യമാണ് പുള്ളിക്ക് .

ബൈക്ക് നിർത്തിക്കൊണ്ട് ഞാനും മഞ്ജുസും പോർച്ചിലിറങ്ങി . ടാങ്കിനു മുകളിലായി കുരുക്കി വെച്ച വസ്ത്രങ്ങളടങ്ങിയ ബാഗ് ഞാൻ എടുത്തു കയ്യിൽ പിടിച്ചുകൊണ്ട് മഞ്ജുസിനൊപ്പം ഉമ്മറത്തേക്ക് കയറി . എല്ലാവരെയും അറിയാവുന്നതാണേലും മഞ്ജുസിനു എന്റെ കുടുംബക്കാരുടെ വീട്ടിലേക്ക് വന്നാൽ ഒരു പരുങ്ങൽ ആണ് . അതുകൊണ്ട് തന്നേപ്പോഴും ഞാൻ കൂടെ ചുറ്റിപറ്റി വേണം എന്നത് കക്ഷിക്ക് നിർബന്ധം ആണ് .

എന്റെ കൂടെ ഒട്ടിനിന്നുകൊണ്ട് മഞ്ജു ഉമ്മറത്തേക്ക് കയറി . അപ്പോഴേക്കും മോഹനവല്ലി അമ്മായിയും വീണയും ഉമ്മറത്തേക്കെത്തിക്കഴിഞ്ഞിരുന്നു ! വീട്ടുവേഷമായ നൈറ്റിയിൽ ആയിരുന്നു മോഹനവല്ലി അമ്മായി . വീണ ഒരു ഇളംനീല ചുരിദാർ ആണ് അണിഞ്ഞിരുന്നത് .

“ആഹ് വാടാ കണ്ണാ …കേറിവാ മോളെ ..”
കൃഷ്‌ണൻ മാമ എന്റെ കൈപിടിച്ച് കുലുക്കികൊണ്ട് ഞങ്ങളെ മാറി മാറി ക്ഷണിച്ചു . മഞ്ജുസ് എല്ലാരേയും മാറി മാറി നോക്കി ഒന്ന് പുഞ്ചിരിച്ചു . അപ്പോഴേക്കും എന്റെ കയ്യിലുള്ള ബാഗ് മോഹനവല്ലി അമ്മായി വന്നു വാങ്ങിച്ചു വീണയുടെ കൈയിൽ കൊടുത്തു .

“എടി നീ ഇത് കണ്ണൻ വന്നാൽ കിടക്കാറുള്ള റൂമിൽ കൊണ്ട് വെക്ക്…”
ബാഗ് അവളെ ഏല്പിച്ചുകൊണ്ട് മോഹനവല്ലി അമ്മായി ഉത്തരവിറക്കി . പിന്നെ മഞ്ജുസിനു നേരെ തിരിഞ്ഞു .
“പിന്നെന്തൊക്കെ ഉണ്ട് മഞ്ജു മോളെ ?എങ്ങനെ പോണൂ നിന്റെ കോളേജും ജോലിയുമൊക്കെ ?”
മോഹനവല്ലി അമ്മായി സ്നേഹപൂർവ്വം ചോദ്യങ്ങളെറിഞ്ഞുകൊണ്ട് മഞ്ജുസിന്റെ കൈത്തലം കവർന്നെടുത്ത് പിടിച്ചു .

“കുഴപ്പല്യ ആന്റി ..ഒകെ നന്നായിട്ട് പോണൂ ..”
മഞ്ജു ചിരിയോടെ മറുപടി നൽകി . പിന്നെ ബാഗും പിടിച്ച നിൽക്കുന്ന വീണയെ നോക്കി പുഞ്ചിരിച്ചു . എന്റെയും മഞ്ജുസിന്റെയും കാര്യം ആദ്യമായി അറിഞ്ഞപ്പോൾ മഞ്ജുസിനെ കുറ്റപെടുത്തിയവൾ ആണെങ്കിലും വീണ ഇപ്പോൾ മഞ്ജുവുമായി നല്ല കമ്പനി ആണ് .

അപ്പോഴേക്കും ഞാനും കൃഷ്ണൻ മാമയും ഉമ്മറത്തെ കസേരകളിലേക്കിരുന്നു .

“നിങ്ങള് നിന്ന് സംസാരിക്കാതെ അകത്തേക്ക് ചെല്ല് മോളെ .”
കസേരയിലേക്ക് ചാഞ്ഞിരുന്നുകൊണ്ട് കൃഷ്ണൻ മാമ പറഞ്ഞു .

“ആഹ്…അത് തന്നെ..ചേച്ചി ഇങ്ങു വാ …”
വീണയും ആ വാദത്തെ പിന്താങ്ങി മഞ്ജുസിന്റെ കയ്യിൽ പിടിച്ചു അകത്തേക്ക് വലിച്ചു . അതോടെ അവരെല്ലാം അകത്തേക്ക് കയറി .

“പിന്നെ എന്തൊക്കെ ഉണ്ട് കണ്ണാ ? ജോലി ഒകെ നന്നായിട്ട് പോണില്ലേ? ”
കൃഷ്ണൻ മാമ രോമങ്ങളുള്ള നെഞ്ചിൽ ഇടംകൈയാൽ തഴുകികൊണ്ട് എന്നെ നോക്കി .

Leave a Reply

Your email address will not be published. Required fields are marked *