കല്യാണം….പാലുകാച്ചൽ….[പളുങ്കൂസൻ]

Posted by

ഒരു സ്ത്രീ രൂപം അടുത്തേക്ക് വന്നു.എവിടെയോ തട്ടിത്തെറിച്ച വെളിച്ചത്തിൽ അവനാ മുഖം കണ്ടു.

‘കീർത്തി’

നേരത്തെ കണ്ട മുഖമായിരുന്നില്ല കീർത്തിക്ക്. കുറച്ചുകൂടെ ശാന്തമായ, തന്നോട് എല്ലാം ക്ഷമിച്ചു എന്ന രീതിയിൽ ഒരു തോന്നൽ ഉണ്ടാക്കുന്ന ഭാവം,
അവന്ടെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ച നോക്കിയിട്ട് കീർത്തി ചോദിച്ചു

”നിനക്കെത്ര വയസ്സായി?”

”പതിനെട്ട് ”

”അപ്പൊ പ്രായപൂർത്തിയായല്ലേ”

സംസാരം എങ്ങോട്ടാണ് പോകുന്നതെന്ന് അവനു മനസ്സിലായില്ല.കീർത്തി തുടർന്നു.

”പതിനെട്ട് വയസ്സിൽ പ്രായപൂർത്തിയാകും എന്ന് എല്ലാവരും പറയും. പക്ഷെ adult എന്ന അവസ്ഥയിൽ മനുഷ്യൻ എത്തുന്നത് അതും കഴിഞ്ഞ് കുറെ കഴിഞ്ഞിട്ടാണ്.അവിടെ ഓരോരുത്തർക്കും ഒരു ലൈംഗിക വ്യക്തിത്വമുണ്ട്.അത് മരണം വരെ അയാളോടൊപ്പമുണ്ടാകുകയും ചെയ്യും.”

എന്താണ് പറയുന്നതെന്ന് അപ്പുവിന് ഒരു എത്തും പിടിയും കിട്ടുന്നില്ല . കീർത്തി ആചാര്യയുടെ ഭാവത്തിൽ തുടരുകയാണ്

”ഞങ്ങളുടെ ഇടയിലേക്ക് ഇടിച്ച് കയറി നിന്നപ്പോഴും നിന്നെ ഒരു കുട്ടിയായാണ് ഞങ്ങൾ കണക്കാക്കിയത്.പക്ഷെ നീ അതിരുകടന്നു.”

അപ്പു കുറ്റബോധത്താൽ തല താഴ്ത്തി

”അപ്പൂ ..ചിലപ്പോൾ അതിരുകൾ ഭേദിക്കപ്പെടണം. ചിലപ്പോൾ അതിനെ നമ്മൾ കണ്ടില്ലെന്ന് വെക്കണം.ചിലപ്പോൾ അതിനെ കണ്ടെന്ന് തന്നെ നമ്മൾ നടിക്കണം .”

അപ്പു തല പൊക്കി നോക്കി.കീർത്തിയുടെ ചുണ്ടിലെ ചിരി കണ്ട അവൻ അമ്പരന്നു.അവൾ തുടർന്നു

”അൽപ്പം നേരത്തെ ആണ് ഇതെന്ന് അറിയാം…നീ കാണിച്ചത് തെറ്റ് തന്നെ ആണ് താനും.. എന്നാൽ എന്തോ…ഇപ്പോൾ എനിക്ക് ഇത് തോന്നുന്നു.”

അവൻ നോക്കി നിൽക്കെ കീർത്തി അവന്റെ അടുത്തേക്ക് വന്നു.ഒരൽപം കുനിഞ്ഞ്,കണ്ണടച്ച്,അവൾ അവന്റെ ചുണ്ടോടടുത്തു.

അവന് എന്തെങ്കിലും ചിന്തിക്കാൻ കഴിയും മുൻപ് അത് സംഭവിച്ച് കഴിഞ്ഞിരുന്നു.അവളുടെ മധുചഷകങ്ങൾ അവൻറെ ചുണ്ടുകളോട് ചേർന്നു.തന്റെ ശരീരം ഇന്നുവരെ അറിയാത്ത ആ അനുഭവത്തിന്റെ ചൂടിൽ അവന്റെ ഓരോ രോമങ്ങളും എഴുന്നേറ്റ് നിന്നു.സിരകളിലൂടെ രക്തം നുരയും പതയും വിതറി കുതിച്ചു..ആ ആൾക്കൂട്ടത്തിൽ മറ്റൊരാൾ പോലുമറിയാതെ,ആ നിലവറയിരുട്ടിൽ നിശ്ശബ്ദമായി ഒരു പ്രണയവിപ്ലവം പൊട്ടിപ്പുറപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *