കല്യാണം….പാലുകാച്ചൽ….[പളുങ്കൂസൻ]

Posted by

”എന്താടാ കെടന്ന് പായുന്നത്. ഒന്ന് നെലത്ത് നിന്നൂടെ… ”

” ഏ?..ആ …”

”നിന്റെ കാമറ എവിടെ ”

”അത്… പിന്നെ…അതിരച്ചേച്ചി..”

”ആ…ആ..നിന്ന് പരുങ്ങാതെ ദിവ്യചേച്ചിയോട് ചെന്ന് മൺകലം എവിടെയാന്ന് ചോദിക്ക്..എന്നിട്ട് അതെടുത്തു സ്റ്റോർ റൂമിൽ കൊണ്ടുപോയി വെക്ക്.”

അമ്മയുടെ ഓഡർ ആണ്.ചെയ്യാതെ നിവൃത്തി ഇല്ല..പക്ഷെ വിദ്യയും ദിവ്യയും ആ റൂമിലാണ്..ഇനി എന്ത് ചെയ്യും? അവൻ ആലോചിച്ചുകൊണ്ടിരിക്കെ ദാ വരുന്നു ദിവ്യച്ചേച്ചി .

അവന്ടെ അടുത്തേക്ക് തന്നെയാണ് ദിവ്യച്ചേച്ചി വരുന്നത്.മുഖം കണ്ടാലറിയാം സംഗതി സീരിയസ് ആയിട്ടുണ്ടെന്ന് .

”എടാ നീ എന്ത് പണിയാ കാണിച്ചേ…ഇങ്ങനെയൊക്കെ ആണോ നീ?”

”അല്ല ദിവ്യെച്ചീ..ഞാൻ…പിന്നെ…അറിയാതെ…”

”എടാ നാളെ അവളുടെ കല്യാണമാണ്…അവൾടേം ഫ്രണ്ട്സിൻറേം സകല മൂടും നീ കളഞ്ഞു…അതൊന്നുമല്ല സങ്കടം ..നീ ഇത്തരക്കാരനാണെന്ന് ഞങ്ങളാരും അറിഞ്ഞിരുന്നില്ല…കുടുംബത്തിന്റെ മനം കളയാൻ”

”അയ്യോ ചേച്ചീ ഞാൻ അങ്ങനത്തെ ഒരാൾ ഒന്നുമല്ല… ഞാൻ ആദ്യായിട്ട ഇങ്ങനെ…”

”എങ്ങനെ”

”അല്ല.. ഇങ്ങനെ…”

”ഉം…ഇനി എനിക്ക് ഇതിനെ പറ്റി ഒന്നും സംസാരിക്കാനില്ല..പോ”

”അമ്മ ആ കലം എവിടെയാണ് എന്ന ചോദിച്ചിരുന്നു ”

”കലം…ആ..സ്റ്റേജിന്റെ പിന്നിലുണ്ട് ”

”ആ”

”സ്റ്റോർ റൂമിൽ കൊണ്ട് വെക്കാനാണോ?”

”ആ”

അവൻ വീണ്ടും ഓടി.ഓടിമറയുകയല്ലാതെ മറ്റൊരു മാർഗവും അവൻ കണ്ടില്ല.സ്റ്റേജിന്റെ പിന്നിൽ കലം ഇരിപ്പുണ്ട്. അവൻ അതെടുത്തു തിരിച്ചുവന്നു. സ്റ്റോർ റൂമിൽ കയറി .ആദ്യം കണ്ട ഒഴിഞ്ഞ തട്ടിൽ കലം വെച്ച് തിരിഞ്ഞപ്പോൾ പുറകിൽ നിന്നൊരു വിളി.

”അപ്പൂ..”

നിലവറയുടെ ഇടുങ്ങിയ ഇടനാഴിയുടെ അങ്ങേ തലക്കലിൽ ഇരുട്ടിൽ നിന്നാണ് ആ പെൺശബ്ദം.

”ആരാ…”

Leave a Reply

Your email address will not be published. Required fields are marked *