ആരോഹി എനിക്കൊപ്പം വന്ന് നിന്ന്. അവൾ വസ്ത്രങ്ങൾ മാറിയിട്ടില്ല. ഇട്ട് കൊണ്ട് വന്ന അതെ സ്കർട്ടും ടോപ്പും ആണ്. മുടി ചെറുതായി ഉയർത്തി കെട്ടി വച്ചിട്ടുണ്ട്.
പെട്ടെന്ന് ഡോർ ബെല്ലിന്റെ ശബ്‌ദം കേട്ടു.
“ഫുഡ് കൊണ്ട് വന്നതാകും.. ഞാൻ ഓർഡർ ചെയ്തിരുന്നു.”
ആരോഹി ബാൽക്കണിയിൽ നിന്നും ഡോറിനടുത്തേക്ക് നടന്നപ്പോൾ ഞാൻ അവിടെ തന്നെ നീന്നു.
എന്റെ മനസ്സിൽ ഇന്നത്തെ രാത്രിയെ കുറിച്ചുള്ള ചിന്തകൾ ആയിരുന്നു. ഞാനും ആരോഹിയും ഒരുമിച്ച് ഒരു റൂമിൽ കഴിയുന്നു. പക്ഷെ എന്താ അതിൽ തെറ്റ്.. ഞാനും അവളും ഒറ്റക്ക് എന്റെ വീട്ടിൽ ഒരു രാത്രി കഴിഞ്ഞിട്ടില്ലേ?.. എന്നിട്ട് എന്തുണ്ടായി.
എന്റെ ചോദ്യങ്ങൾക്ക് എന്റെ മനസ് തന്നെ ഉത്തരം കണ്ടെത്തുകയായിരുന്നു.
“അച്ചു.. നീ കഴിക്കാൻ വരുന്നില്ലേ?”
ഞാൻ പെട്ടെന്ന് അകത്തേക്ക് നടന്നു. നല്ല വിശപ്പുണ്ടായിരുന്നു. ഉച്ചക്ക് കഴിച്ചതിൽ പിന്നെ ഇതുവരെ ഒന്നും കഴിച്ചില്ലായിരുന്നു.
ഞാൻ ചെല്ലുമ്പോൾ ആരോഹി ടേബിളിൽ ആഹാരം എടുത്ത് വച്ചിരുന്നു. നല്ല ചൂട് മസാല ദോശ.. കണ്ടപ്പോൾ തന്നെ വായിൽ വെള്ളമൂറി.
ആസ്വദിച്ച് തന്നെ കഴിച്ചു. ഒരെണ്ണം കഴിച്ച് കഴിഞ്ഞപ്പോഴേ ഞങ്ങളുടെ വയർ നിറഞ്ഞു.
ഒരു മസാല ദോശ കൂടി ബാക്കി ഇരുപ്പുണ്ട്. അവൾ മൊത്തം മൂന്ന് എന്നതിനായിരുന്നു ഓർഡർ കൊടുത്തത്.
ആരോഹി എന്നെ ദയനീയമായി നോക്കി.
“ഡാ.. ഇതും കൂടി കഴിക്കാട.”
“അയ്യോ.. എനിക്ക് വേണ്ടായേ.. എന്റെ വയർ ഫുൾ ആയി.”
“നമുക്ക് രണ്ടുപേർക്കും കൂടി പകുതിച്ചെ കഴിക്കാം..”
ഞാൻ വേണ്ടെന്ന അർഥത്തിൽ തലയാട്ടി.
അവൾ ഒരു കൊഞ്ചലോടെ പറഞ്ഞു.
“ഞാൻ പിച്ചി വായിൽ വച്ച് തരാം..”
എന്റെ മനസ് മയക്കാൻ പറ്റുന്ന ഒരു ഓഫർ ആണ് അവൾ മുന്നിലേക്ക് വച്ചിരിക്കുന്നത്. എനിക്കെങ്ങനെ ആണ് അത് തള്ളിക്കളയാനുകാണുന്നത്.
ഒരു ചെറു ചിരിയോടെ ഞാൻ വാ തുറന്നു.
ഒരു ചിരിയോടെ അവൾ ദോശ പിച്ചി എന്റെ വായിലേക്ക് വച്ച് തന്നു. അവളുടെ കൈയിൽ നിന്നും കഴിക്കുന്നത് കൊണ്ടാണോ എന്തോ ഒരു പ്രതേക സ്വാദ് എനിക്ക് അനുഭവപെട്ടു. അവളും കഴിച്ച് തുടങ്ങി. കുറച്ച് നിമിഷങ്ങൾക്കകം തന്നെ ഞങ്ങൾ ആ പ്ലേറ്റ് കാലിയാക്കി. ആദ്യമായിട്ടായിരുന്നു അവളുടെ കൈ കൊണ്ട് എനിക്ക് ആഹാരം വാരി തരുന്നത്. വല്ലാതെ ഒരു അനുഭൂതി ആയിരുന്നു എനിക്കത്. ഇനി ഒരിക്കലും ലഭിക്കാൻ സാധ്യത ഇല്ലാത്ത ഒരു അനുഭൂതി.
ആഹാരം കഴിച്ച് കഴിഞ്ഞതും കൈ കഴുകി അവൾ ബെഡിലേക്ക് വീണു.
“നീ കിടക്കാൻ പോകയാണോ?”