ആരോഹി [ ne-na ]

Posted by

അവളുടെ ഡ്രെസ്സുകളും പൈസ ചിലവാക്കുന്ന രീതികളും ഒക്കെ കണ്ടിട്ട് അത്യാവിശ്യം സാമ്പത്തികം ഉള്ള ഒരു വീട്ടിലെ ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പക്ഷെ ഞാൻ ഇതുവരെയും അവളുടെ വീട്ടുകാരെ കുറിച്ച് ഡീറ്റെയിൽ ആയിട്ട് തിരക്കിയിട്ടില്ല. ഒരു അനിയനും, അനിയത്തിയും ഉള്ളതായി അവൾ പറഞ്ഞിട്ടുണ്ട്. അച്ഛനും അമ്മയും നാട്ടിൽ തന്നെ ആണെന്നും അറിയാം.

ഇപ്പോൾ ആഴ്ചയിൽ ഒരിക്കൽ അവൾ എന്റെ വീട്ടിൽ വരും. അമ്മയുമായി ഒരുപാട് നേരം സംസാരിച്ചിരിക്കും.. അമ്മയുമായി അവൾ നല്ല കമ്പനി ആണ് ഇപ്പോൾ. അമ്മയ്ക്കും അവളെ കുറിച്ച് നല്ല അഭിപ്രായമാണ്.

ഓഫീസിൽ ഇപ്പോൾ ഞങ്ങളെ ചേർത്തുവച്ചു നല്ല ഗോസിപ്പുകൾ ഉണ്ട്. രേഷ്മ പറഞ്ഞു ഞങ്ങൾക്കതറിയാം. എന്തെങ്കിലും ചോദിക്കുന്നവരോട് ഞങ്ങൾ ഫ്രണ്ട് ആണെന്ന് തന്നെയാണ് ഞാൻ പറയാറുള്ളത്. അവർ എന്ത് വിശ്വസിക്കുന്നു എന്നുള്ളത് ഞങ്ങൾ കണക്കിലെടുക്കാറില്ല.

ഞങ്ങൾ ഒരുമിച്ച് പോകുന്നത് കാണുമ്പോൾ ചിലർ എന്നെ അസൂയയോടെ നോക്കാറുണ്ട്. സത്യത്തിൽ ആ നോട്ടം ഞാൻ ആസ്വദിക്കുന്നുണ്ടായിരുന്നു.

ആരോഹിയുമായി കൂടുതൽ അടുത്തപ്പോഴാണ് അവൾ വായാടിത്തരങ്ങളൊക്കെ എത്രത്തോളം ഉള്ളിൽ ഒതുക്കി നടന്നിരുന്ന ഒരു പെണ്ണാണെന്ന് ഞാൻ ശരിക്കും മനസിലാക്കുന്നത്. പക്ഷെ ആ വായാടിത്തരങ്ങളൊക്കെ എന്റെ അടുത്ത്‌ മാത്രേ കാണിക്കാറുള്ളെന്ന് മാത്രം. ഞാൻ അതൊക്കെ ശരിക്കും ആസ്വദിക്കുന്നും ഉണ്ട്.

പിന്നെ ഉള്ള ഒരു കാര്യം അവൾ ഏത്രത്തോളം സൗന്ദര്യവതി ആണെന്ന് അവൾക്ക് തന്നെ ബോധമുണ്ടായിരുന്നു എന്നുള്ളതാണ്. അത് പരിപാലിച്ച്‌ അതേപോലെ നിലനിർത്താൻ അവൾ പരമാവധി ശ്രമിക്കുന്നതും ഉണ്ട്. ഇപ്പോൾ അവളെ ബ്യൂട്ടി പാർലറിൽ കൊണ്ട് പോക്ക് എന്റെ ചുമതലയാണ്. അതിനകത്തേക്ക് അവൾ കയറി കഴിഞ്ഞാൽ പിന്നെ ഒരു മണിക്കൂറോളം ഞാൻ വെളിയിൽ കട്ട പോസ്റ്റ് ആണ്. അവൾ പുറത്തേക്ക് ഇറങ്ങി കഴിഞ്ഞാൽ പിന്നെ കുറെ ചോദ്യങ്ങളാണ്. ഫേഷ്യൽ ചെയ്തിട്ട് മുഖത്തിന് മാറ്റമുണ്ടോ, മുടി കട്ട് ചെയ്തത് ശരിയായോ, പിരികം ത്രെഡ്   ചെയ്തത് നന്നായിട്ടില്ലേ. ഞാൻ എല്ലാം അതേ എന്നങ്ങു സമ്മതിച്ചു കൊടുക്കും. അല്ലെങ്കിലും കുറ്റം പറയാൻ ഒന്നും ഉണ്ടാകാറില്ല.

രാവിലെ ഫ്ലാറ്റിൽ വിളിക്കാൻ പോകുമ്പോൾ ഞാൻ ഗേറ്റിന്റെ അവിടെ നിന്ന് ഫോൺ ചെയ്‌യാറാണ് പതിവ്. അവൾ താഴേക്കിറങ്ങി വരും.

പുതിയ ഡ്രസ്സ് ഏതെങ്കിലും ആണ് ഇട്ടിരിക്കുന്നതെങ്കിൽ എന്റെ മുന്നിൽ വന്ന് കൊള്ളാമോ എന്നും ചോദിച്ച് തിരിഞ്ഞും മറിഞ്ഞും നിന്നൊരു പോസിങ്‌ ഉണ്ട്. ആ സമയത്ത് ചിലപ്പോൾ അറിയാതെ തന്നെ അവളുടെ നെഞ്ചിലും ബാക്കിലും കണ്ണുകൾ ഉടക്കി നിന്നു പോകും. അത് അവൾക്ക് മനസിലാക്കുകയും ചെയ്യും. പക്ഷെ ഒരിക്കൽ പോലും അവൾ അതിനെന്നോടു ദേഷ്യപ്പെട്ടിട്ടില്ല. പകരം വേദനിപ്പിക്കാതെ ശരീരത്ത് എവിടെയെങ്കിലും ഒരു അടി തന്ന ശേഷം ബൈക്കിന്റെ പിന്നിലേക്ക് കയറി ഇരിക്കും.

Leave a Reply

Your email address will not be published. Required fields are marked *