“മ്മ്…അതൊക്കെ പോട്ടെ..മോനിപ്പോ എവിടെയാ ? നമ്മുടെ റൂമിലോ അതോ ബാറിലോ ?”
മഞ്ജു ഒരു സംശയത്തെ പോലെ ചോദിച്ചപ്പോൾ ഞാനൊന്നു ഞെട്ടി . ജഗത്തുമായി രാത്രി ബാറിൽ പോകുന്ന കാര്യം എനിക്കും അവനും മാത്രം അറിയുന്ന ഇടപാടാണ് . ഇനി അതെങ്ങാനും മഞ്ജു അറിഞ്ഞതുകൊണ്ടുള്ള ചോദ്യമാണോ ? !
“ബാറോ? ഏതു ബാര്‍ ? നീ എന്ത് മൈരാ മഞ്ജുസേ പറയുന്നേ ? ഞാൻ നമ്മുടെ റൂമിൽ തന്നെ ഉണ്ട് . ”
ഞാൻ പെട്ടെന്ന് കള്ളി പൊളിയാതിരിക്കാൻ വേണ്ടി സ്വല്പം ദേഷ്യം അഭിനയിച്ചു .
“ആഹ്..റൂമിൽ ആണെങ്കിൽ കൊള്ളാം [ഒഴുക്കൻ മട്ടിൽ ] . പിന്നെ ബാര്‍ എന്ന് കേൾക്കുമ്പോ മോനെന്തിനാ ഇത്ര ചൂട് ആവുന്നേ ? നീ ബാറിൽ പോകാറില്ലേടാ ? ഒക്കെ ഞാൻ അറിയുന്നുണ്ട് കേട്ടോ ”
മഞ്ജുസ് ചെറു ചിരിയോടെ പറഞ്ഞു നിർത്തി .
“ശേ..നീ എന്തൊക്കെയാ മഞ്ജുസേ പറയുന്നേ. എടി ഞാൻ ആ ടൈപ്പ് അല്ല . അല്ലേൽ തന്നെ ഞാനിവിടെ ആരുടെ കൂടെ പോകാനാ.”
ഞാൻ പിന്നെയും ഒന്ന് ഉരുളാമെന്നു കരുതി പറഞ്ഞു നോക്കി .
“ഡാ ഡാ ..മതി മതി . നീ ജഗത്തുമായി മിക്കവാറും എല്ലാ ദിവസവും ബാറിൽ പോകുന്ന കാര്യം ഒകെ എനിക്ക് അറിയാം . അതൊക്കെ അറിയാൻ എനിക്ക് അവിടെ ആൾക്കാരും ഉണ്ട് . ”
മഞ്ജുസ് എന്റെ കള്ളത്തരമൊക്കെ കയ്യോടെ പിടിച്ചെന്ന മട്ടിൽ പയ്യെ ചിരിച്ചുകൊണ്ട് പറഞ്ഞു .
“ശേ…നിന്നെ കൊണ്ട് വല്യ ശല്യം ആയല്ലോ മഞ്ജുസേ .ശരിയാ ബാറിൽ പോകുന്നുണ്ട് . പക്ഷെ വെള്ളമടി ഒന്നുമില്ലെടി. ബിയർ മാത്രേ ഉള്ളു . ഇനി നീ അതിന്റെ പേരിൽ വഴക്കിടല്ലേ ട്ടോ ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .
“അഹ് ..ഞാൻ ഒന്ന് ആലോചിക്കട്ടെ ”
മഞ്ജുസ് കള്ളച്ചിരിയോടെ പറഞ്ഞു .
“ശൊ..നീ ഇതെങ്ങനെ അറിഞ്ഞു? ..അത് പറ ”
ഞാൻ സ്വല്പം അതിശയത്തോടെ ചോദിച്ചു .
“അയ്യടാ ..അതൊക്കെ സീക്രട്ട് ആണ് കുട്ടാ … നീ അവിടെ എന്ത് ചെയ്താലും ഞാനിവിടെ ഇരുന്നോണ്ട് അറിയും . നീ അത്രേം മനസിലാക്കിയാ മതി ..ഹി ഹി..”
മഞ്ജുസ് എന്നെ വടിയാക്കുന്നപോലെ പറഞ്ഞു സ്വയം പൊട്ടിച്ചിരിച്ചു .
“എന്നാലും ഒന്ന് പറയെടി മിസ്സെ .ഞാൻ കൂടി ഒന്നറിഞ്ഞോട്ടെ ? നീയെന്താടി പുല്ലേ ഇവിടെ വല്ല രഹസ്യ ഏജൻസിയും നടത്തുന്നുണ്ടോ ?”
ഞാൻ ഒന്നുടെ സോപ്പിട്ടു നോക്കി ചിരിയോടെ തിരക്കി . അവളിനി എന്നെ ശ്രദ്ധിക്കാൻ വേണ്ടി കമ്പനിയിലെ ആരെയെങ്കിലും ഏർപ്പാടാക്കിയിട്ടുണ്ടോ എന്ന സംശയവും എനിക്കില്ലാതില്ല . കാരണം ഞങ്ങൾ ബാറിൽ പോകുന്ന സമയത് ഓഫീസിലെ തന്നെ വേറെയും സ്റ്റാഫുകൾ അവിടെയുണ്ടാകും !
“അയ്യടാ..അങ്ങനെയിപ്പോ നീ അറിയണ്ട , തല്ക്കാലം അങ്ങനെ തന്നെ വിചാരിച്ചോ ”
മഞ്ജുസ് കട്ടായം പറഞ്ഞു നിർത്തി .