രതിശലഭങ്ങൾ മഞ്ജുസും കവിനും 21 [Sagar Kottapuram]

Posted by

മഞ്ജുസ് സ്വല്പം ദേഷ്യപെട്ടുകൊണ്ട് പറഞ്ഞു .

“ആര് പറഞ്ഞു ഇല്ലെന്നു . എടി പ്രാന്തി നിന്നെ ഞാൻ എങ്ങനെ പറഞ്ഞു മനസിലാക്കുമെന്നു അറിയില്ല .ഇനി നിന്നെ കണ്ടാൽ , കാണുന്നിടത്തു വെച്ച് ഞാൻ വല്ലോം ചെയ്തു പോകും ..അത്രക്ക് ഫീലിൽ നിൽക്കുവാണ് മോളെ ”
ഞാൻ പല്ലിറുമ്മി പയ്യെ പറഞ്ഞ് ചിരിച്ചു .

“ആഹാ…എന്നിട്ട് കാണുമ്പോ എന്ത് ചെയ്യാനാ പ്ലാൻ ?”
മഞ്ജുസ് അര്ത്ഥം വെച്ച് തന്നെ ചോദിച്ചു .

“അതൊക്കെ ഉണ്ട് മോളെ  . ശനിയാഴ്ച വൈകീട്ട് ഞാൻ നിന്റെ വീട്ടിലോട്ടു വരാം . ബാക്കിയൊക്കെ എന്നിട്ടല്ലേ . നിന്നെ ഞാൻ രണ്ടു ദിവസം എഴുനേറ്റു നാടത്തിക്കില്ലെടി . വേണേൽ നീ എഴുതിവെച്ചോ ”
ഞാൻ കളിയായി പറഞ്ഞു ചിരിച്ചു .

“ഉവ്വ ഉവ്വ …വല്ലാണ്ടെ മനക്കോട്ട കെട്ടണ്ട മോനെ . ഇവിടെ പൂരത്തിനുള്ള ആളു കാണും . അതിന്റ എടേലു നമ്മള് എന്ത് കാണിക്കാനാ . ഒകെ കഴിഞ്ഞു ഒന്ന് സ്വസ്ഥമായി ഒന്ന് കിടക്കണമെങ്കിൽ തന്നെ പാതിരാത്രി ആവും . അതുവരെ ആളും ബഹളവും ഒലക്കേമേലെ ചെണ്ടകൊട്ടും ഒക്കെ ആകും !”
മഞ്ജുസ് വീട്ടിലെ കാര്യം ഓർത്തു വിഷമത്തോടെ പറഞ്ഞു .

“എന്ന ഞാൻ വരുന്നില്ല . കെട്ട്യോന് വയറിളക്കം ആണെന്ന് നീ എല്ലാരോടും പറഞ്ഞ മതി..”
അവളുടെ മറുപടി കേട്ടതും ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു .

“അയ്യടാ ..മര്യാദക്ക് വന്നോളുണ്ട് . എനിക്ക് നിന്നെ കാണണം ! അല്ലെങ്കി ഞാൻ അങ്ങോട്ട് വരും . എനിക്ക് ഈ ഉല്സവം കൂടണം എന്ന് നിർബന്ധം ഒന്നുമില്ല  ”
മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു .

“ആഹ്..അത്ര ധൈര്യം ഒകെ മിസ്സിന് ഉണ്ടേൽ ഇങ്ങോട്ടു പോരെ . നമുക്കിവിടെ പൂരം നടത്താം ”
ഞാൻ ചിരിയോടെ പറഞ്ഞു അവളെ പ്രോത്സാഹിപ്പിച്ചു  .

“അയ്യടാ ….ഞാൻ ഒരു പഞ്ചിനു പറഞ്ഞതാ മോനെ . മര്യാദക്ക് ഇങ്ങു പൊന്നോ . അല്ലേൽ അച്ഛനെന്നെ വഴക്കു പറഞ്ഞു ഒരു പരുവം ആക്കും . എല്ലാരും കൂടണം എന്ന് നിർബന്ധം ആണ് ”
മഞ്ജുസ് കാര്യത്തിന്റെ ഗൗരവം ചോർന്നു പോകാതെ പറഞ്ഞു .

“ആഹ്…ആഹ്…വന്നേക്കാം . പക്ഷെ അവിടന്ന് ഞാൻ വിളിച്ചാൽ അപ്പൊ എന്റെകൂടെ വന്നേക്കണം . ആ കാര്യം ഓക്കേ ആണോ ?”
ഞാൻ ചോദ്യ ഭാവത്തിൽ അവളോടായി തിരക്കി .

“എവിടേക്ക് വരുന്ന കാര്യമാ കവി  ?”
മഞ്ജുസ് ഒന്നും മനസിലാകാത്ത പോലെ ചോദിച്ചു .

“ഹാഹ് ..അതല്ലെടി പോത്തേ . അവിടെ വന്നാൽ ഫുൾ ടൈം പൂജ സ്ഥലത്തു കറങ്ങി നടക്കാൻ ഒന്നും എന്നെ കിട്ടില്ല . നമ്മൾക്ക് ഒരു മൂലയ്ക്ക് മാറിയിരുന്നു വല്ലോം മിണ്ടി പറഞ്ഞു ഇരിക്കാം . അതിനു വിളിക്കുമ്പോ ഒഴിവു പറയാതെ എന്റെ മഞ്ജുസിനു വരാൻ പറ്റുമോ എന്ന എനിക്ക് അറിയേണ്ടത് . ഞാനേ നിന്നെ കാണാനാ വരുന്നത് . അല്ലാണ്ടെ നിന്റെ അച്ഛന്റെ പൂജ കാണാൻ അല്ല  !”
ഞാൻ സ്വല്പം ദേഷ്യത്തോടെ പറഞ്ഞു നിർത്തി .

“ആഹ്..അതൊക്കെ നമുക്ക് നോക്കാം ..ഹി ഹി ..”
മഞ്ജുസ് എന്റെ ദേഷ്യം ഓർത്തെന്നണം പറഞ്ഞു ചിരിച്ചു .

“ആഹ്‌..എന്ന കുഴപ്പം ഇല്ല ..”
ഞാൻ പയ്യെ  ഒരാശ്വാസം പോലെ പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *