ഭ്രാന്ത് റീമേക്കിംഗ് ഫ്രം നീലൂസ് ഹോം 3 [പമ്മന്‍ ജൂനിയര്‍]

Posted by

‘നിങ്ങളെല്ലാവരും ഒരു കാര്യം ഓര്‍മ്മവയ്ക്കണം. ഇതാ ഈ കുട്ടീനെ കണ്ടില്ലെ, ഇവള്‍ക്കു ഞാന്‍ ബോര്‍ഡില്‍ എഴുതിയിരിക്കുന്ന കണക്കു ചെയ്യാന്‍ അറിയില്ല. അതുപോലെ അറിവില്ലാത്തവര്‍ നിങ്ങളില്‍ വേറെയും ധാരാളം ഉണ്ടാവും. കണക്കറിയാവുന്ന കുട്ടികള്‍ക്കാണെങ്കില്‍ മറ്റു ചില കാര്യങ്ങളില്‍ വേണ്ടത്ര അറിവുണ്ടായില്ല. അതുകൊണ്ട് വിവരമില്ലാത്തതിനെപറ്റി ചിന്തിച്ചു വിഷമിച്ചിട്ടോ വിഷാദിച്ചിട്ടോ കാര്യംല്യ. ഈ കണക്കും ഭൂമിശാസ്ത്രവും ചരിത്രവുമെല്ലാം നിങ്ങള്‍ക്കുവേണ്ടി നിങ്ങളുടെ ആവശ്യത്തിനു വേണ്ടി മാത്രം ഉണ്ടായിട്ടപുള്ളതാണ്. പക്ഷേ, നിങ്ങളുടെ ജീവിതം ഈ കണക്കിനും ഭൂമിശാസ്ത്രത്തിനും വേണ്ടി ബലികഴിക്കാനുള്ളതല്ല. ഈ തത്വം നിങഅങളില്‍ എന്നും ഓര്‍മ്മയായിരിക്കട്ടെ. അവനവനാല്‍ ആവുന്നതു ശ്രമിക്കുക. ജയപരാജയങ്ങള്‍ ഓരോ കുട്ടിയുടെയും ജന്മവാസനയെ അനുസരിച്ചിരിക്കും ഒട്ടൊക്കെ. ഇനി അമമുപോയി ഇരുന്നോളൂ.’

അമ്മുക്കുട്ടി പതുക്കെ നടന്നകലുമ്പോള്‍ മാഷ് തുടര്‍ന്നു.: ഉദാഹരണത്തിന് ഫോര്‍ത്തുഫോമിലെ തോമസാണ് ഈ സ്‌കൂളിലെ ചാമ്പ്യന്‍. മറ്റെല്ലാ കുട്ടികളെക്കാളും വേഗത്തില്‍ ഓടാനും കൂടുതല്‍ ചാടാനും അവനു കഴിയും. അവന്‍ സ്‌പോര്‍ട്‌സില്‍ എപ്പോഴും ഒന്നാം സമ്മാനങ്ങള്‍ നേടുന്നു. നിങ്ങള്‍ക്കാര്‍ക്കും എത്ര ശ്രമിച്ചാലും അവനൊപ്പം എത്താന്‍ കഴിയില്ല. അതുതീര്‍ച്ചയല്ലേ, അതുകൊണ്ട് ഞാന്‍ വീണ്ടും പറയുന്നു. നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും അവരോരുടെ വാസനയ്ക്കനുസരിച്ചേ വളരാന്‍ കഴിയൂ. പരീക്ഷയില്‍ തോറ്റ കുട്ടിയെ അച്ഛന്‍ തല്ലുന്നു, ആ അച്ഛനു തന്നെ മകന്റെ പരീക്ഷയില്‍ ജയിക്കാന്‍ കഴിവുണ്ടാവില്ല.

അത്രയുമായപ്പോഴേക്കും മണിയടിച്ചു. മാഷ് സംസാരം നിറുത്തിയിട്ട് ബോര്‍ഡില്‍ എഴുതിയിരുന്ന കണക്ക് മായിച്ചുകളഞ്ഞു. കുട്ടികള്‍ അക്ഷമരായി കാത്തിരുന്നു.

‘ഉം പൊയ്‌ക്കോളീന്‍’ മാഷ് പറഞ്ഞു. പറയാത്ത താമസം കുട്ടികള്‍ കൂടുതുറന്ന കോഴികളെപ്പോലെ ആര്‍ത്തുവിളിച്ചുകൊണ്ട് ഒന്നടങ്കം പുറത്തേക്കോടി. അമ്മുക്കുട്ടി മാത്രം അനങ്ങിയില്ല. പുസ്തകള്‍ അടുക്കിക്കൊണ്ട് അവള്‍ അവിടെതന്നെ ഇരുന്നതേയുള്ളു.

‘നീയെന്താ ലെച്ചൂ ഉറങ്ങണില്ലേ…’ അരി അരച്ചുകഴിഞ്ഞ് നീലു മുറിയിലേക്ക് കിടക്കാന്‍ വന്നു. ലെച്ചു ഭ്രാന്ത് വായിക്കുകയായിരുന്നു. പെട്ടെന്ന് അവള്‍ പേടിച്ച് ഗൈഡ് അടച്ചു.

‘പേടിച്ച് പോയല്ലോ അമ്മാ…’

‘പേടിച്ചെന്നോ അതിന് ഞാന്‍ പതുപതുക്കെയല്ലേ പറഞ്ഞെ’

‘ആവോ… ഞാന്‍ പഠിക്കേരുന്നു. മറ്റന്നാള്‍ എക്‌സാമുണ്ട്…’

‘മതി പഠിച്ചെ..ഞാന്‍ പാറൂട്ടിയെ അപ്പുറത്ത് കൊണ്ടകെടത്തീട്ട് വരുമ്പോഴേക്കും ലൈറ്റണച്ച് കെടന്നോണം. രാവിലെ പഠിക്കാം. മണി പത്തരയായി…’ നീലുവിന് അല്‍പ്പം മുന്‍പുണ്ടായ ദേഷ്യം ഇതുവരെ പോയിട്ടില്ലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *