ഭ്രാന്ത് റീമേക്കിംഗ് ഫ്രം നീലൂസ് ഹോം 3 [പമ്മന്‍ ജൂനിയര്‍]

Posted by

‘ഒന്നുമില്ല അമ്മൂമ്മ പോയികിടന്നുറങ്ങിക്കോ…’ ലെച്ചു പുതപ്പും എടുത്ത് നീലുവിന്റെ മുറിയിലേക്ക് പോയി.

ഇന്നെന്തായാലും അത് വായിച്ചിട്ടേയുള്ളൂ കാര്യം. ഗൈഡിന്റെ പേപ്പറിന്റെ നിറം തന്നാണ് ഭ്രാന്ത് നോവലിന്റെ പേപ്പര്‍ നിറവും. ഭിത്തിയോട് ചേര്‍ന്നിരുന്ന് ഗൈഡിനുള്ളില്‍ വെച്ച് വായിക്കാം. അമ്മ വന്നാലും പഠിക്കാനുണ്ടെന്ന് പറഞ്ഞാല്‍ വലിയ സീനുണ്ടാവില്ല. ലെച്ചു തീരുമാനിച്ചു.

ഹെഡ്മാസ്റ്ററൊറിഴ്ചച്ച് മറ്റെല്ലാവര്‍ക്കും കൃഷ്ണമേനോന്‍ മാഷെ ഇഷ്ടമായിരുന്നു. ഹെഡ്മാസ്റ്റര്‍ക്കു സത്യത്തില്‍ അയാളെ ഭയമായിരുന്നു. തനിക്കു ശരിയല്ലെന്നു തോന്നുന്ന ഏതൊരു കാര്യത്തിലും മറ്റുള്ളവരുടെ മമതയ്ക്കുവേണ്ടി മാത്രം ഒരൊത്തുതീര്‍പ്പിലെത്താന്‍ മേനോന്‍ മാഷ് തയ്യാറായിരുന്നില്ല. ചെറുമന്‍ ചാത്തനെ സ്‌കൂളിലെ പ്യൂണായി നിയമിച്ചത് കൃഷ്ണമേനോന്‍ മാഷ് ഒരാളടെ വാശികൊണ്ടായിരുന്നു. അക്കാര്യത്തില്‍ മറ്റെല്ലാവരും കൂട്ടത്തില്‍ നാട്ടുപ്രമാണികളും എതിര്‍ത്തു.

‘സ്‌കോളപ്പടി അശുദ്ധമാക്കെ, അസലായി’
‘അവന്റെ കൈയീന്നാരാ വെള്ളം വാങ്ങിക്കഴിക്കാ’
‘പാടത്ത് ഒരു മൈല്‍ ദൂരത്തൂടെ ഒഴിഞ്ഞുമാറി പോകുന്ന ചെറുമനെ സ്‌കോളിന്റെ ഉള്ളില്‍ കടത്തെ? കലികാലം’
‘എന്തന്നെ ആയാലും സ്‌കോളുതന്നെ വേണ്ടെന്നുവച്ചാലും ചെറുമനെ സ്‌കോളില്‍ കടത്താന്‍ പറ്റില്ല.’

അങ്ങനെ ഓരോരുത്തര്‍ ഓരോന്നു പറഞ്ഞെങ്കിലും കൃഷ്ണമേനോന്‍ മാഷ് പിടിച്ച പിടിവിട്ടില്ല. ചിലരൊക്കെ ഒത്തുതീര്‍പ്പിനു ശ്രമിച്ചു. പേരുകേട്ട നായര്‍ കുടുംബങ്ങളിലെ കാരണവന്മാര്‍ മാഷെ ആളയച്ചു വരുത്തി ഗുണദോഷിച്ചുനോക്കി. പക്ഷേ, മാഷ് കുലുങ്ങിയില്ല. കുട്ടികള്‍ മാഷടെ പിന്നില്‍ ഒറ്റക്കെട്ടായി നിന്നു. അവര്‍ ആര്‍ത്തുവിളിച്ചു. മഹാത്മാഗാന്ധിക്കു ജയ്, കൃഷ്ണമേനോന്‍ മാഷ് സിന്ദാബാദ്…’

അന്നതായിരുന്നു കാലം, മഹാത്മാഗാന്ധിക്കു ജയ് എന്നു വിളിച്ചാല്‍ മറ്റൊരു ശബ്ദവും അതിനു മുകളില്‍ ഉയരുമായിരുന്നില്ല.

അന്നു കൃഷ്ണമേനോന്‍ മാഷ് തേഡ് ഫോറത്തില്‍ കണക്കു പഠിപ്പിക്കുകയായിരുന്നു. പാറിപ്പറക്കുന്ന നരച്ച തലമുടിയും മുട്ടോളം താഴ്ന്നുകിടക്കുന്ന ഖദര്‍ കുപ്പായവും മുഷിഞ്ഞ മുണ്ടും ഒക്കെക്കൂടി പ്രാകൃതമായ വേഷം. ലക്കില്ലാതെ പതറിക്കൊണ്ടിരിക്കുന്ന ദൃഷ്ടികള്‍. എപ്പോഴും എന്തോ ഗാഢമായി ചിന്തിക്കുകയാണെന്നു തോന്നിക്കുന്ന മുഖഭാവം.

ആളുകള്‍ അയാള്‍ക്കു നൊസ്സാണെന്നു പറഞ്ഞുപ. കുരുത്തംകെട്ട കുട്ടികള്‍ അയാളുടെ പിന്നാലെ നടന്നു കൂക്കിവിളിച്ചു. പക്ഷെ, മാഷ് അതൊന്നും അറിഞ്ഞില്ല. ശ്രദ്ധിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *