അടുത്ത വീട്ടിലെ രഹസ്യം [Justin]

Posted by

 

അപ്പോൾ അവൾ എന്നോട് സംസാരിക്കാൻ തുടങ്ങി.

 

“എന്ത് പറ്റി? വലിയ മസിൽപിടുത്തം ആണല്ലോ?”

 

“ഹേ… ഒന്നുമില്ല. അയൽപക്കക്കാരനാണെന്ന പരിഗണന പോലും ഇല്ലല്ലോ. അതാണല്ലോ താക്കീത് തന്നത്. ഞമ്മളൊക്കെ വേസ്റ്റ് കേസ് ആണേ… വിട്ടുകള. ജീവിച്ചു പൊയ്ക്കോട്ടെ…”

 

“ഹോ ശരി… ആയ്ക്കോട്ടെ…” എന്നും പറഞ്ഞ് അവർ മിണ്ടാതെ ഇരുന്നു.

 

ഞാനും ഒന്നും മിണ്ടാൻ പോയില്ല.

 

അവരുടെ സ്ഥലം എത്തി. അവർ ഇറങ്ങി. അപ്പോഴും ഞാൻ അവരുടെ മുഖത്ത് നോക്കിയില്ല. മകളോട് മാത്രം ബൈ പറഞ്ഞു.

 

അവർ എന്നെ നോക്കി “താങ്ക്സ്” പറഞ്ഞു.

 

ഞാൻ “ഹോ… ശരി മാഡം…” എന്ന് പറഞ്ഞു.

 

അവർ പോയി.

 

അന്ന് രാത്രി അവർ എന്നെ വിളിച്ചു.

 

“മകളുടെ മുൻപിൽ എന്താ നിന്റെ കളി? അവരുടെ പപ്പ വിളിക്കുമ്പോൾ നീ എന്നോട് ചൂടായി സംസാരിച്ചു എന്ന് മക്കൾ പറഞ്ഞാലോ?”

 

“പറഞ്ഞാലല്ലേ! അത് ഞാൻ നോക്കിക്കോളാം. മാഡം പേടിക്കണ്ട. വേറെ ഒന്നും ഇല്ലല്ലോ? എന്നാൽ ശരി…”

 

എന്ന് പറഞ്ഞ് കോൾ കട്ട് ചെയ്യാൻ ഒരുങ്ങി.

 

“കട്ട് ചെയ്യണ്ട. വലിയ ഭാവം ആണല്ലോ? സർ ആരാ?”

 

“നമ്മൾ ആരും അല്ലേ… നിങ്ങളൊക്കെ വലിയ വലിയ ആൾക്കാരല്ലേ മാഡം. പിന്നെ എന്തേ എന്റെ നമ്പർ ഡിലീറ്റ് ചെയ്യാത്തത്?”

 

“മതി… കുറെ നേരമായി നീ ആക്കി സംസാരിക്കാൻ തുടങ്ങിട്ട്. ഞാൻ വലിയ ആളും നീ ചെറിയ ആളും എന്ന് വിചാരിച്ചല്ല അന്ന് അങ്ങനെ പറഞ്ഞത്. ഞാൻ ഒരു പെണ്ണാണ്. നാളെ ഒരു പ്രശ്നം വന്നാൽ അത് എന്നെ മാത്രമേ ബാധിക്കൂ. അതാ അങ്ങനെ പറഞ്ഞത്. പിന്നെ നീ അന്ന് എന്തോ പറയാൻ ഉണ്ടെന്നു പറഞ്ഞല്ലോ. അത് എന്താ?”

Leave a Reply

Your email address will not be published. Required fields are marked *