അടുത്ത വീട്ടിലെ രഹസ്യം [Justin]

Posted by

പിന്നെ ഒരു രണ്ട് ദിവസത്തേക്ക് അവരുടെ ഒരു അനക്കവും കണ്ടില്ല.

 

രണ്ട് ദിവസം കഴിഞ്ഞ് ഒരു മിസ്ഡ് കോൾ വന്നു.

 

ഞാൻ പെട്ടെന്ന് തന്നെ തിരിച്ച് വിളിച്ചു.

 

“എന്താ ഇത്ത?”

 

“എനിക്ക് നീ പറഞ്ഞ ആളെ അറിയില്ല. ആ പേരിൽ ഒരാളുണ്ട്. പക്ഷേ ഉപ്പയുടെ പേര് അതല്ല.”

 

“ഓ… ശരി ഇത്ത. അത് വിട്ടുകള. സാരമില്ല. പിന്നെ ഇത്തയോട് ഒരു കാര്യം പറഞ്ഞാൽ ദേഷ്യപ്പെടുമോ?”

 

“എന്ത് കാര്യം? പറയ്… എന്നിട്ട് ആലോചിക്കാം.”

 

കുറച്ച് കട്ടിയായിട്ടാണ് അവൾ അത് പറഞ്ഞത്. അത് കേട്ടപ്പോൾ ഞാൻ പേടിച്ചു.

 

“ഒന്നുമില്ല ഇത്ത…”

 

“എന്നാൽ ശരി…” എന്നും പറഞ്ഞ് അവർ കോൾ കട്ട് ചെയ്തു.

 

പക്ഷേ അപ്പോൾത്തന്നെ അവർ തിരിച്ച് വിളിച്ചു.

 

“ഇനി ഈ നമ്പറിൽ വിളിക്കരുത്. ആരെങ്കിലും അറിഞ്ഞാൽ പ്രശ്നമാവും.”

 

അത് കേട്ടപ്പോൾ എന്തോ ഹൃദയം പൊട്ടിയ പോലെ തോന്നി.

 

പിന്നെ കുറച്ച് ദിവസം അങ്ങോട്ട് നോക്കാൻപോലും ഞാൻ ശ്രമിച്ചില്ല.

 

ഒരു ദിവസം വീട്ടിൽ നിന്ന് കാർ എടുത്ത് പോകുമ്പോൾ അവളും മക്കളും ഗേറ്റിന്റെ അടുത്ത് നിൽക്കുന്നത് കണ്ടു.

 

ഞാൻ കാർ നിർത്തി അവളുടെ മോളോട് ചോദിച്ചു:

 

“എവിടേക്കാ പോകുന്നത് മോളേ? ഞാൻ ഡ്രോപ്പ് ചെയ്യണോ?”

 

അവൾ പറഞ്ഞു മാമന്റെ വീട്ടിലേക്കാണെന്ന്. ഞാൻ അവരെ അവിടെ ഡ്രോപ്പ് ചെയ്യാമെന്ന് പറഞ്ഞു. അവർ കാറിൽ കയറി.

 

എന്റെ മനസ്സ് നിറയെ ജമീലയായിരുന്നെങ്കിലും, അത് പുറത്തുകാണിക്കാതെ ഞാൻ വെയിറ്റ് പിടിച്ചു. അവളോട് ഒന്നും മിണ്ടിയില്ല. മകളോട് മാത്രം സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *