രുദ്രപ്രതാപം 6 [Jhon Clinton]

Posted by

 

അവരുടെ നിൽപ്പ് കണ്ടു കാര്യം മനസ്സിലായ മേപ്പടൻ അവർക്കു കാര്യങ്ങൾ വിശദീകരിച്ചു.

 

“നിങ്ങളുടെ മക്കൾക്ക് ഉള്ളത് ഒരുതരത്തിലും ഉള്ള അസുഗം അല്ല.അവരുടെ ശരീരം ഇവന് വേണ്ടി വിതുമ്പുകയാണ്. ഇവർ മാത്രമല്ല ഇവന്റെ ജീവിതത്തിൽ ഇനിയും ഒരുപാട് തൊഴിമാർ ഇവനുണ്ടാവും. അവരെല്ലാം സമയം ആവുമ്പോൾ ഇവനെ തേടി വരും.അവർ ഒന്നുചേരും അതിനു തടസ്സമായി ഒന്നും അവർ കാണില്ല. അത് പ്രായമോ,മതമോ,ജാതിയോ ഒന്നും”അത് പറഞ്ഞു അയാൾ നിറുത്തി.

 

എന്നിട്ട് ആ കുഞ്ഞിനെ ഒന്ന് കൂടി നോക്കി.

“കാലങ്ങൾ കാത്തിരുന്ന പിറവി ആണ് ഇവന്റെ. അവന്റെ ലക്ഷ്യം എന്താണെന്നു എനിക്കറിയില്ലെങ്കിലും അവന്റെ മാർഗ്ഗങ്ങൾ കോടൂരമായിരിക്കും എന്ന്‌ എനിക്ക് ഉറപ്പുണ്ട്. കാരണം അത്രയേറെ ശക്തിയാണ് അവന്റെ അകത്തു”അതും കൂടി പറഞ്ഞു അയാൾ അവസാനിപ്പിച്ചു.

 

ഇതെല്ലാം കേട്ട് ആകെ ആവതാളത്തിൽ ആയ അവസ്ഥയിൽ ആയിരുന്നു അവിടെ ഉണ്ടായിരുന്ന എല്ലാവരും.

 

“ആലോചിക്കാൻ ഇനിയും സമയമില്ല എത്രയും പെട്ടെന്ന് കർമങ്ങൾ ചെയ്യണം ഇന്നത്തെ ദിവസം കഴിഞ്ഞാൽ പിന്നെ പൂജ ചെയ്യാൻ സാധ്യമല്ല”മേപ്പടൻ പറഞ്ഞു അയാളുടെ വാക്കുകളിൽ കുറച്ച് തിടുക്കം ഉണ്ടായിരുന്നു.

 

പ്രകൃതി വരെ നിശ്ചലം ആയതു പോലെ ഒരു വല്ലാത്തൊരു നിശബ്ദത അവിടെ പടർന്നു ആ നിഷാദ്ധതയെ കീറി മുറിച്ചു കൊണ്ട് ഭാഗ്യലക്ഷ്മി ആ പോടീ കുഞ്ഞിനെ പിടിച്ചു നിൽക്കുന്ന സ്ത്രീയുടെ അടുത്തേക്ക് ചെന്നു.

 

“ചോദിക്കുന്നത് വളരെ വലുതാണ് എന്നറിയാം പക്ഷെ ഞങ്ങൾക്കാകെ ഉള്ളത് അവളാണ്. സഹായിക്കണം”അത് പറയുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *