പാമ്പും കോണിയും 5 [ശ്രീരാജ്]

Posted by

ഇത്ര മാത്രം പറഞ്ഞു കൊണ്ട്, രേവതിയുടെ അരികെ ചെന്ന് നിന്ന് മുറി മലയാളത്തിൽ, സൈറയുടെ ഉമ്മി പഠിപ്പിച്ച, മലയാളത്തിൽ പറഞ്ഞു : ഒരു ചപ്പാത്തി, എങ്ങിനെയൊക്കെയോ കഴിച്ചിട്ടുണ്ട്…….

ഒന്ന് നിർത്തി സുരഭി തുടർന്നു : വൈകുന്നേരം അടുക്കളയിൽ എനിക്ക് സഹായം വേണം….. അവന് ഇഷ്ടപ്പെടുന്ന പോലെ ഉണ്ടാക്കാൻ ഒന്നും എനിക്ക് അറിയില്ല…….അതുകൊണ്ടാണ്…..

ഇത്രയും പറഞ്ഞു കൊണ്ട് ആയി നടന്നകന്നു……

സൈറ രേവതിയുടെ മുഖത്തേക്ക് നോക്കി, അവളുടെ മുഖം അതിശയത്താൽ വിടർന്നു………. അവൾ മനസ്സിൽ പറഞ്ഞു ” ഓ… ഫക്ക് “…..

സൈറയുടെ തിരിച്ചറിവിന്റെ നിമിഷങ്ങൾ ആയിരുന്നു അത്. രേവതി ഇത്രയും നേരം ടെൻഷൻ അടിച്ച് ഇരുന്നത്, ആദിയെ ഓർത്ത് അല്ല, മറിച്ച് അവൻ , ഹരി വല്ലതും കഴിച്ചോ എന്നറിയാൻ വേണ്ടി ആയിരുന്നു അത്……

മുഖത്ത് വിരിഞ്ഞു വന്ന ചിരി, സൈറ രേവതിയെ കാണിക്കാതിരിക്കാൻ സൈറക്ക് തിരിഞ്ഞു നിൽക്കേണ്ടി വന്നു ……..

വൈകുന്നേരത്തോടെ ആദിയെ കൊണ്ട്, അവനെ അവന്റെ അമ്മയെ ഏൽപ്പിക്കാൻ ആയി, പറ്റിയാൽ അവളെ ഒരു നോക്ക് കാണാൻ ആയി ഹരി സൈറയുടെ വീടിന്റെ വാതിലിൽ വന്ന് ബെൽ അടിച്ചു….

ഹരിയെ നിരാശനാക്കി വാതിൽ തുറന്നത്, സൈറ ആയിരുന്നു………

ഒന്ന് എത്തി വലിഞ്ഞു നോക്കി, അവളെ കാണാൻ പറ്റാത്ത സങ്കടത്തിൽ, ആദിയെ സൈറയെ ഏൽപ്പിച്ചു തിരിഞ്ഞു നടന്ന ഹരിക്ക് പിന്നലെ ചെന്ന്, പിന്നിൽ രേവതി ഇല്ല എന്ന് ഉറപ്പ് വരുത്തി സൈറ പറഞ്ഞു : ഹരീ… അവൾ കിച്ചണിൽ ഉണ്ട്… നാളേക്ക് വേണ്ടി ഇഡ്ഡലി മാവ് ഉണ്ടാക്കാണ്……. പിന്നെ രാത്രിക്ക്‌, നിനക്ക് വേണ്ടി എന്തോ ചമ്മന്തിയും…..

Leave a Reply

Your email address will not be published. Required fields are marked *