പാമ്പും കോണിയും 5 [ശ്രീരാജ്]

Posted by

സൈറയുടെ ” മ്മ്മ്മ് “… എന്ന മറുപടി വന്നതോടെ അവന് പിടി തെറ്റി. അവൻ പിന്നിലേക്ക് ചാരി ഇരുന്നു…

ആസ്മ രോഗിയെ പോലെ ഉള്ള അവന്റെ ശ്വാസഗതി സൈറക്ക്‌ വ്യക്തമായി കേൾക്കാമായിരുന്നു….

“ആര്.?… എന്തിന്?…. ഒന്നും അറിയില്ല ഹരീ.. രാവിലെ ബൈക്കിൽ വന്ന ഹെൽമെറ്റ് ഇട്ട ഒരുത്തൻ രേവതിയുടെ കയ്യിൽ കൊടുത്തിട്ട് പോയെന്നാണ് പറഞ്ഞത്…… എന്നെ വിളിച്ചു കരഞ്ഞപ്പോൾ, ഞാൻ വേഗം ഇങ്ങോട്ട് പോന്നു…. ഇവിടെ വന്നേ ഞാനും അറിഞ്ഞുള്ളൂ….’… ആ ചിത്രങ്ങളിലേക്ക് നോക്കി, അവന്റെ അരികിൽ ഇരുന്ന് സൈറ പറഞ്ഞു.

ഒന്ന് നിർത്തി, ഷോക്കിൽ നിന്നും മുക്തൻ ആവാതെ ഇരിക്കുന്ന അവനോട് തുടർന്നു : ചത്തു കളയും എന്നൊക്കെ പറഞ്ഞപ്പോൾ, ഞാൻ ആകെ പേടിച്ചു ഹരീ……. ഒരുവിധം സമാധാനിപ്പിച്ചാണ് ഞാൻ എന്റെ അങ്ങോട്ട് കൊണ്ട് പോയത്……. നിന്നെ കണ്ടാൽ അവൾ എങ്ങിനെ റിയാക്ട് ചെയ്യും എന്ന് എനിക്ക് ഒരു പിടിയും ഉണ്ടായില്ല………. അതാ ഞാൻ…….

ഹരി മുഖത്ത് കൈ വച്ചു കൊണ്ട് കുനിഞ്ഞിരുന്നു……….

സൈറ ഒന്ന് നിർത്തി പതിയെ ആണ് പറഞ്ഞത്, ഒരുപക്ഷെ ഹരി പൊട്ടി തെറിക്കുമോ എന്ന ഭയം കൊണ്ടാവണം : എനിക്ക് നിങ്ങളുടെ ഈ കാര്യം അറിയാം എന്ന്, അവൾ അറിഞ്ഞിട്ടില്ല…….

ഹരി മുഖം ചെരിച്ചു കൊണ്ട് സൈറയെ നോക്കിയപ്പോൾ അവൾ തുടർന്നു :അറിഞ്ഞാൽ ചിലപ്പോൾ, എന്നെ കൂടെ വെറുക്കും, പിന്നെ അവൾ പോവുക, അവളുടെ വീട്ടിലേക്ക് ആവും …പോയാൽ… അവിടെ…..അവർ അറിഞ്ഞാൽ….അവിടെ നിനക്കുള്ള വില എനിക്ക് അറിയണതാണ്…. അത്…..

Leave a Reply

Your email address will not be published. Required fields are marked *