പിന്നീട് 28 ൽ രണ്ട് പേർ മാത്രമേ സൂര്യോധയം കണ്ടിട്ടുള്ളു. അതിൽ ഒരാളായ ജ്യോതിഷ് റാവുവാണ് ഇപ്പോൾ എനിക്ക് സിഗററ്റ് വായിൽ വച്ചു തന്നത്. പിന്നെ മറ്റേ ആളാണ് ഞാൻ തല തകർത്തിട്ട ഈ ടോം.
[ ജന്മാനന്തരബന്ധത്തിൽ ഉള്ള അതേ ബോക്സർ ടോം ]
ഈ ഫുണ്ട ഒരു അന്ധയായ സ്ത്രീയുടെ മാല തട്ടിപ്പറച്ചത്രേ.
(അല്ലേലും എനിക്ക് ശകലം മനസാക്ഷി കൂടുതലാ )
by the by എന്റെ ഡാഡക്ക് ഞാൻ എന്നാൽ ജീവനാണ്. അതോണ്ടാണ് പാവം എനിക്ക് നല്ല പെണ്ണിനെ അന്വേഷിക്കുന്നത്.
പുള്ളിക്ക് ഞാൻ ഇതേ പോലെ വഴി തെറ്റി പോകുന്നത് ഇഷ്ടമല്ല.
പെട്ടന്ന് എന്റെ ഫോൺ റിങ്ങ് ചെയ്തു.
ഡാഡയാണല്ലോ…..
-ടാ ഇവാനെ നിനക്ക് ഒരു ഡ്യൂട്ടിയുണ്ട്.
ഞാൻ വേഗം ഡാഡയുടെ സ്ഥലമായ A P C T concentretion Hall എന്ന അർഥമില്ലാത്ത പേരിൽ ഉള്ള സ്ഥലത്തേക്ക് ചെന്നു.
ഞാൻ പോണ വഴിക്ക് ഒരു കറുത്ത പൂച്ച കുറുകെ ചാടിയിരുന്നു. അതൊണ്ടായിരിക്കണം.
പെട്ടന്ന് ഞാൻ ഒരു പെണ്ണുമായി കൂട്ടിയിടിച്ചു. അതിന്റിടയിൽ എന്റെ കയ്യിലുള്ള ജ്യൂസ് അവളുടെ ഡ്രെസ്സിൽ ആയി.
അവളെ കാണാൻ സിനിമാ നടി അനുപമ പരമേശ്വരന്റെ പോലെ ഉണ്ട്. നല്ല നിറവും. മോശം പറയരുതല്ലോ നല്ല ഭംഗിയുണ്ട്.
അവളുടെ മുഖം ദേഷ്യത്താൽ രക്തവർണ്ണമായി.