സുതാര്യമായ തടവറ 5 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

Posted by

 

പക്ഷേ ഉള്ളിൽ അയാൾ നതാഷയെയും സാമിനെയും എങ്ങനെ ഇഞ്ചിഞ്ചായി തകർക്കണം എന്ന പ്ലാൻ തയ്യാറാക്കി കഴിഞ്ഞിരുന്നു.

 

 

 

ഓരോ വാക്കിലും അവൾ പതറിയത് അയാൾ വ്യക്തമായി അറിഞ്ഞിരുന്നു..

 

സാമും അവന്റെ ‘വിരഹവും’ ഒക്കെ വെറും കെട്ടുകഥകളാണെന്നും തന്റെ മുന്നിൽ നേരത്തെ നിന്നത് തന്നിൽ നിന്നും പാതി വഴിയിൽ അകന്നുപോയ ഒരു വഞ്ചകിയാണെന്നും അയാൾക്ക് ഉറപ്പായി.

 

നതാഷ ഓരോ കള്ളങ്ങൾ പറഞ്ഞപ്പോളും മാത്യുവിന്റെ തലയ്ക്കുള്ളിൽ രക്തം തിളയ്ക്കുകയായിരുന്നു.

 

​അവൾ പേഷ്യന്റിനെക്കുറിച്ചുള്ള കള്ളങ്ങൾ തനിക്ക് നേരെ ഒന്നിനുപുറകെ ഒന്നായി നീട്ടുമ്പോൾ ഇപ്പോൾ ബുദ്ധിമറന്നു പ്രതികരിച്ചാൽ അത് ശരിയാകില്ലെന്ന് മാത്യുവിന് തോന്നി.

 

ഓരോ വാക്കും സൂക്ഷിച്ചു വേണം പ്രയോഗിക്കാൻ.

 

അവൾക്ക് സംശയം തോന്നാത്ത രീതിയിൽ വേണം ഓരോ നീക്കവും.

 

തന്റെ തലയ്ക്കുള്ളിലെ ചൂട് സഹിക്കാൻ കഴിയാത്തതുപോലെ അയാൾക്ക് തോന്നി.

 

ചിന്തകൾ കാടുകയറുകയാണ്.

 

ആ ബിയർ കുപ്പിയും അവളുടെ പരിഭ്രമവും താഴത്തെ മുറിയിൽ നടന്ന കാര്യങ്ങളും അയാളെ വല്ലാതെ അസ്വസ്ഥനാക്കി.

 

 

 

​ഈ ചൂട് മാറ്റാതെ തനിക്ക് വ്യക്തമായി ചിന്തിക്കാൻ കഴിയില്ലെന്ന് അയാൾക്ക് മനസ്സിലായി.

 

അയാൾ എഴുന്നേറ്റ് ലിവിംഗ് റൂമിനോട് ചേർന്നുള്ള കോമൺ ബാത്ത്റൂമിലേക്ക് നടന്നു.

 

 

 

​വാതിലടച്ച് കുറ്റിയിട്ട ശേഷം അയാൾ കണ്ണാടിക്ക് മുന്നിൽ നിന്നു.

 

തന്റെ തന്നെ പ്രതിബിംബത്തെ അയാൾ രൂക്ഷമായി നോക്കി.

Leave a Reply

Your email address will not be published. Required fields are marked *