“ആ… അറിയാം… “..
അവന്റെയാ നിഷേധം കണ്ട് ചെകിട്ടത്തൊന്ന് കൊടുക്കാൻ തോന്നി നീതൂന്..
“ അത് ചെയ്തതാരാന്നും നമുക്കെല്ലാർക്കുമറിയാം… അവരോട് നിനക്കൊന്നും ചോദിക്കാനില്ലേ… ?”..
സ്മിത കാര്യം വ്യക്തമാക്കി..
“അവരോടെനിക്ക് ചോദിക്കാനല്ല ഉള്ളത്..പറയാനാ… ഒരു വലിയ നന്ദി…”..
അത് കേട്ടതോടെ സ്മിതക്ക് നിയന്ത്രണം നഷ്ടപ്പട്ടു.. അവൾ ചാടിയെണീറ്റ് മഹിയുടെ മുമ്പിൽ വന്ന് നിന്ന് ജ്വലിച്ചു..
“എടാ പട്ടീ… സ്വന്തം തന്തയെ കൊന്നവരോട് നന്ദി പറയാൻ നടക്കുന്ന നീയൊരു മകനാണോടാ… പോയി വെട്ടിക്കൊല്ലെടാ ആ നാറികളെ… ഒരുത്തനേയും ബാക്കി വെക്കരുത്… ചെല്ല്… ചെന്ന് കൊന്നിട്ട് വാ… അതാടാ ഒരു മകന്റെ കടമ… അതിന് എന്ത് സഹായം വേണേലും നീ ചോദിച്ചോ…”..
സ്മിത ദേഷ്യവും സങ്കടവും സഹിക്ക വയ്യാതെ അലറി.. ക്ഷോഭം കൊണ്ടവൾ വിറക്കുന്നുണ്ടായിരുന്നു…
“ഞങ്ങള് രണ്ടും പെണ്ണുങ്ങളാ… ഞങ്ങൾക്ക് ചെയ്യുന്നതിന് പരിമിതികളുണ്ട്… പക്ഷേ നീയത് ചെയ്യണം… അഛന് വേണ്ടി നീയത് ചെയ്തേ പറ്റൂ…ഒരൊറ്റയെണ്ണത്തിനെ വെറുതെ വിടരുത്…”..
നീതുവും എണീറ്റ് അവന്റടുത്ത് വന്ന് പറഞ്ഞു..രണ്ടാൾക്കും കത്തുന്ന പകയായിരുന്നു.. പ്രതികാരം ചെയ്യാതെ അവരുടെ പകയടങ്ങില്ലായിരുന്നു..
എന്നാൽ അവരെ ഞെട്ടിച്ച് കൊണ്ട് മഹിയൊന്ന് ചിരിച്ചു..ഒരുമാതിരി ആക്കുന്ന ചിരി.. അത് കണ്ട് വിറഞ്ഞ് കയറിയ സ്മിത കടിച്ച് പിടിച്ച് നിന്നു..