എന്റെ ഡോക്ടറൂട്ടി 04 [അർജ്ജുൻ ദേവ്]

Posted by

“”…മിന്നൂസല്ലല്ലോ… ഉറങ്ങിക്കിടന്ന മിന്നൂസിനെ നുള്ളിയുണർത്തി സങ്കടപ്പെടുത്തിയത് ഞാനല്ലേ..?? അപ്പൊ ഞാനല്ലേ സോറിപറയേണ്ടേ..??”””_
പൂച്ചക്കുഞ്ഞിനെ തലോടുമ്പോലെ അവളുടെ മുടിയിഴകളിൽ തലോടിക്കൊണ്ട് ഞാൻചോദിയ്ക്കുമ്പോൾ, നെഞ്ചിലേയ്ക്കു തലചേർത്തുപിടിച്ചു നിന്നവൾ എന്റെ ഇടത്തേമാറിൽ വിരലുകളാൽ ചിത്രപ്പണി നടത്തുവായ്രുന്നു…

ഞാനാ പറഞ്ഞതുകേട്ടതും അവൾ കണ്ണുകളുയർത്തി എന്റെ മുഖത്തേയ്ക്കു നോക്കി…

“”…ഞാനതിനൊന്നുവല്ലല്ലോ
കുട്ടൂസിനോടു സോറിപറഞ്ഞേ..!!”””_ ഒരു ഭാവമാറ്റവുമില്ലാതെന്റെ കണ്ണുകളിലേയ്ക്കു നോക്കിയതു പറയുമ്പോൾ എനിക്കൽഭുതമായി… അതിലുപരി ആകാംഷയായി…

“”…പിന്നെ..??”””

“”…പിന്നെയോ..?? പിന്നെയിതിനാടാ പട്ടീ..!!”””_ നീട്ടിവിളിച്ചതു പറഞ്ഞതിനൊപ്പം എന്റെ മുലഞെട്ടിൽ ആഞ്ഞൊരു കടിയുംതന്നിട്ട് ഒറ്റയോട്ടവുമായ്രുന്നു…

“”…ആആഹ്‌..!!”””_ നെഞ്ചും പൊത്തിപ്പിടിച്ച് വന്ദേമാതരവുംപറഞ്ഞ് ജഗതിച്ചേട്ടൻ സിഐഡി മൂസയിൽ നിൽക്കുന്നതിന്റെ ക്ലോസ് ഇനഫുമായി നിൽക്കുമ്പോൾ മീനാക്ഷി ഒരിയ്ക്കൽക്കൂടി ആവർത്തിച്ചു;

“”…ഇതിനാടാ പട്ടീ ഞാന്നേരത്തേ സോറി പറഞ്ഞേ..!!”””_ അതു പറയുമ്പോളവൾ ലിവിങ്റൂമിലെത്തിയിരുന്നെന്നത് മറ്റൊരുസത്യം…

…എടാ… മരവാഴേ… ഇത്രയുംനാള് കൂടെക്കിടന്നിട്ടും അവൾടെ തനിസ്വഭാവം നിനക്കു മനസ്സിലായിട്ടില്ലെന്നു പറയുമ്പോൾ… കഷ്ടം തന്നെ.!_ അവൾക്കുപുറമേ എന്റെ മനസ്സാക്ഷിപോലുമെന്നെ പുച്ഛിച്ച നിമിഷമായ്രുന്നത്…

എന്നാലപ്പോഴേയ്ക്കും എനിയ്ക്കു കയ്യെത്താത്ത
അകലത്തിലേയ്ക്കവൾ മാറിയതിനാലും പെട്ടന്നൊരു ചെയ്‌സിനുള്ളവസ്ഥയിലല്ലായിരുന്നതിനാലും വേദനകൊണ്ടു കണ്ണുനിറഞ്ഞ ഞാൻ ടീഷർട്ടു വലിച്ചുതാഴ്ത്തി കടികൊണ്ടഭാഗം പരിശോധിച്ചു…

Leave a Reply

Your email address will not be published. Required fields are marked *