റോഡിലേയ്ക്കു കയറുമ്പോൾ കീത്തുവേച്ചിയോടൊപ്പം കഥയുംപറഞ്ഞ് ഒറ്റത്തോളിൽ ബാഗുമിട്ട് മറുകൈയിൽ വയലറ്റ്കുടയും പിടിച്ചുവരുന്ന മീനാക്ഷിയെകണ്ടു…
അന്ന് ഒൻപതാംക്ലാസ്സിനൊക്കെ മൂന്നരയ്ക്കു ക്ലാസ്സ്കഴിയും പ്ലസ്ടുവിന് നാലരവരെ ക്ലാസ്സുണ്ട്…
ഞാൻ കീത്തുവേച്ചികാണാതെ ഇടതുവശത്തുള്ള പൊന്തയിലേയ്ക്കു കയറിനിന്നു…
സാധാരണ മീനാക്ഷിയെയും വീട്ടിലാക്കിയൊരു ചുറ്റുകഴിഞ്ഞ് വീട്ടിലേയ്ക്കു വരാറുള്ള കീത്തു മീനാക്ഷിയോടെന്തോ പറഞ്ഞിട്ട് അന്നിടവഴി പിടിച്ചു…
പൊന്തക്കാട്ടിലൊളിച്ചിരുന്ന എന്നെയും മറികടന്നു പോകുന്നതും നോക്കി ഞാനക്ഷമനായി അവിടെത്തന്നെനിന്നു….
കുറച്ചു മുന്നിലേയ്ക്കു നടക്കുമ്പോഴുള്ള മതിലിന്റെ ഓരംചേർന്നുള്ള വളവു കഴിയുന്നതുവരെ ചേച്ചിയെയും നോക്കിനിന്ന ഞാൻ, അവള് തിരിഞ്ഞു നോക്കില്ലെന്നുറപ്പായതും പൊന്തയിൽനിന്നും പുറത്തുചാടി…
റോഡിലൂടെ ഓരംചേർന്നു നടക്കുന്ന മീനാക്ഷിയുടെപിന്നാലെ ചെന്നപ്പോൾ പെട്ടെന്നോടിച്ചെന്ന് പിന്നിൽനിന്നും പേടിപ്പിച്ചാലോന്നൊന്ന് ആലോചിച്ചതാ…
പിന്നെ വേണ്ടെന്നുവെച്ചു… ആളത്ര വെടിപ്പല്ലാത്തോണ്ട് ചിലപ്പോൾ കുട മാറിപ്പിടിച്ചടിയ്ക്കും…
അടുത്ത വളവു കഴിയുമ്പോൾ കടകളൊക്കെയുള്ളതുകൊണ്ടും ആൾക്കാരൊക്കെ ശ്രെദ്ധിയ്ക്കുമെന്നുള്ളതു കൊണ്ടും ഞാൻ പിന്നാലെയോടി…
റോഡിലെന്റെ കാലടി കേട്ടിട്ടെന്നോണം പെട്ടെന്നവൾ തിരിഞ്ഞു നോക്കിയപ്പോഴേയ്ക്കും ഞാനവൾക്കടുത്തെത്തിയിരുന്നു…
“”…മ്മ്മ്..??”””_ എന്നെനോക്കി മീനാക്ഷി ചെറുചിരിയോടെ പുരികമുയർത്തി ചോദിച്ചപ്പോൾ ഞാനൊന്നുമില്ലയെന്നർത്ഥത്തിൽ ചുമൽകൂച്ചിക്കൊണ്ട് പരുങ്ങിനിന്നു…