“”…ങ്ങാ.! അവളാ… മീനു..!!”””_ കീത്തു സ്വയംപറഞ്ഞെഴുന്നേറ്റതും തലച്ചോറിൽനിന്നൊരു വൈദ്യുതപ്രവാഹമെന്റെ നെഞ്ചിലേയ്ക്കു പാഞ്ഞതും ഒരുമിച്ചായിരുന്നു…
ഞെട്ടലോടുകൂടി കട്ടിലിൽ നിന്നെഴുന്നേൽക്കുമ്പോൾ കീത്തുവേച്ചി ഫോൺ അറ്റൻഡ് ചെയ്തിരുന്നു…
“”…ആടീ… വിളിച്ചിരുന്നു.!
…അതേ… സിത്തു കരഞ്ഞോണ്ടാ അവിടുന്ന് തിരിച്ചുവന്നതേ… അപ്പൊ അതിന്റെ കാരണമെന്താന്നറിയാമ്മേണ്ടി വിളിച്ചയാ.!
…മ്മ്മ്.! നീയിനിയെന്തേലുമെന്റെ കൊച്ചിനെ പറഞ്ഞോ..??
…ആ.! ആ.! ശെരി..!!”””_ മറുതലയ്ക്കൽ മീനാക്ഷിയെന്തൊക്കെയോ പറയുന്നതും കീത്തുവേച്ചി അതൊക്കെ ശ്രെദ്ധാപൂർവ്വം കേട്ടു തലകുലുക്കുന്നതും ഇടയ്ക്കിടയ്ക്കെന്നെ തുറിച്ചുനോക്കുന്നതുമെല്ലാം കണ്ടപ്പോൾ ശരീരം തളരുന്നുണ്ടെന്നുപോലും തോന്നിപ്പോയി…
“”…ആ.! ശെരി… ശെരി… പിന്നേ… നീ വരുമ്പോളാ പാത്രങ്കൂടിയെടുത്തോട്ടാ… മ്മ്മ്..!!”””_ അവസാനത്തെയാ മൂളലോടുകൂടി ഫോൺ കട്ടുചെയ്തശേഷം കീത്തുവേച്ചിയൊന്നുമ്പറയാതെ മുറിയിൽനിന്നും പുറത്തേയ്ക്കുനടന്നു…
അതോടവളെല്ലാം ചേച്ചിയോടു പറഞ്ഞെന്നെനിക്കുറപ്പായി…
“”…മീനുവേച്ചി പറഞ്ഞേക്കെ കള്ളവാ..!!”””_ നിലത്തേയ്ക്കു മുഖങ്കുനിച്ചിരുന്ന് ഞാൻ മുൻകൂറായി എറിഞ്ഞു നോക്കിയെങ്കിലും അതു മൈന്റുപോലുംചെയ്യാതെ കീത്തു ഇറങ്ങിപ്പോയി…
ചേച്ചിയിപ്പത്തന്നെയെല്ലാം പോയി എല്ലാരോടും പറയോന്നും പോരാത്തതിന് മീനാക്ഷി വരുമ്പോളുറപ്പായും ഞാൻകൊടുത്ത കത്തുകൂടി കൊണ്ടുവന്നെല്ലാരേം കാണിയ്ക്കുമെന്നുമൊക്കെ മനസ്സിലേയ്ക്കു വന്നപ്പോൾ തല കറങ്ങുന്നതുപോലൊരു തോന്നലാണുണ്ടായത്…