“”…എന്താ… എന്താപറ്റിയേ..?? എന്തോത്തിനാന്റെ കുഞ്ഞാവ കരയണേ..??”””_ ചേച്ചി പരിഭ്രമത്തോടെ ഒറ്റശ്വാസത്തിൽ ചോദിയ്ക്കുമ്പോഴാണ് ഇനി ഇവളൊന്നുമറിഞ്ഞില്ലേന്ന ചിന്തവരുന്നത്…
“”…ഞാങ്കരഞ്ഞൊന്നുമില്ല… വിരല് കണ്ണിക്കൊണ്ടപ്പം കണ്ണീന്നു വെള്ളമ്മന്നയാ..!!”””_ ഞാനൊന്നു ചിരിയ്ക്കാൻ ശ്രെമിച്ചുകൊണ്ട് ചൂണ്ടുവിരലുയർത്തി കാട്ടി…
“”…സിത്തൂ… നീയെന്നോടു കള്ളമ്പറയണ്ടാട്ടോ… ഞാനമ്പലത്തീന്നുവന്നപ്പൊ മ്മടെ കൗസല്യാമ്മ പറഞ്ഞൂലോ നീ കരഞ്ഞോണ്ടോടിപ്പോണ കണ്ടൂന്ന്… പറ എന്തോത്തിനാ കരഞ്ഞേ..??”””_ ചേച്ചിയെന്റെ അടുത്തേയ്ക്കു ചേർന്നിരുന്ന് ചുരിദാറിന്റെ ഷോളുപിടിച്ചെന്റെ കണ്ണും മുഖവുമൊക്കെ തുടച്ചുകൊണ്ട് ചോദിച്ചു…
കുട്ടിക്കാലം മുതലേയങ്ങനെയാ… എന്നെ വളർത്തുന്നതിൽ ആരെക്കാളും നോട്ടവും വേവലാതിയുമൊക്കെ കീത്തുവേച്ചിയ്ക്കായിരുന്നെന്ന് അമ്മയും ചെറിയമ്മയുമൊക്കെ പറയാറുണ്ട്…
അച്ഛനും അമ്മയ്ക്കും ഒരു കുഞ്ഞ് മതിയെന്നായിരുന്നെന്നും എന്നാൽ കീത്തുവേച്ചീടെ നിർബന്ധമൊന്നുകൊണ്ടു മാത്രമാണ് എന്നെപ്പറ്റിയവർ ചിന്തിച്ചതെന്നുമൊക്കെ വീട്ടിൽ പറയും…
…ആഹ്.! അതുവിട്… നമുക്ക് കാര്യത്തിലേയ്ക്കു വരാം…
അങ്ങനെ കരഞ്ഞതിന്റെ കാരണമറിയാൻ ചേച്ചി ആവുന്നത്രയും ശ്രെമിച്ചെങ്കിലും ഞാൻ കല്ലുപോലിരുന്നു…
അവസാനം വേറെ വഴിയില്ലെന്നോണം കീത്തുവേച്ചി, അവളുടെ കുഞ്ഞു ഹാൻഡ്ബാഗിൽ കരുതിയിരുന്ന ഫോണെടുത്തു…
“”…നീയിവടന്നു നല്ലോണമല്ലേ പോയെ… അപ്പോ അവടെന്തോ ഇണ്ടായിട്ടുണ്ട്… മീനൂനെ വിളിച്ചുനോക്കാം… അവക്കറിയോന്നറിയാലോ..!!”””_ ചേച്ചി ഫോണിൽനോക്കി ഡയൽ ചെയ്യുന്നതിനിടയിലങ്ങനെ പറയുമ്പോളെന്റെ നെഞ്ചൊന്നുകാളി…