അമ്മയും ചെറിയമ്മയും എന്തൊക്കെയോ പറയുകയും എന്നെയടുത്തേയ്ക്കു വിളിയ്ക്കുകയുമൊക്കെ ചെയ്തെങ്കിലും ഞാന്തിരിഞ്ഞുപോലും നോക്കാതെന്റെ മുറിയിലേയ്ക്കു കയറി കട്ടിലിലേയ്ക്ക് കവിഴ്ന്നുകിടന്നു…
“”…അമ്മേ… സിത്തുഎവിടെ..??”””_ കുറച്ചു കഴിഞ്ഞെന്നെയും തിരക്കിയുള്ള ചോദ്യവുമായി കീത്തുവേച്ചി ക്ഷേത്രത്തിൽ നിന്നുമെത്തിയതറിഞ്ഞപ്പോൾ വീണ്ടുമെന്റെ മനസ്സിലൊരു ഭീതി പൊട്ടിമുളച്ചു…
“”…അവന്മുറിയിലേയ്ക്കു പോയല്ലോ… എന്താടീ..??”””_ അതിനു ചെറിയമ്മയാണ് മറുപടിപറഞ്ഞത്…
പക്ഷേ അവരുടെ മറുചോദ്യത്തിനുത്തരം പറയാതെ അവൾ മുകളിലേയ്ക്കുള്ള സ്റ്റെയറോടിക്കയറിയ ശബ്ദമെന്റെ കാതുകളിൽ മുഴങ്ങിയപ്പോൾ കീത്തുവേച്ചിയെല്ലാം അറിഞ്ഞിട്ടുണ്ടെന്നുള്ള സത്യം ഞാനൊരു ഞെട്ടലോടെ മനസ്സിലാക്കി…
“”…സിത്തൂ..??”””_ സ്റ്റെയറു കയറിക്കഴിഞ്ഞെന്റെ മുറി ലക്ഷ്യമാക്കി നടക്കുന്നതിനിടയിൽ അവളുടെ തൊണ്ടകാറിയുള്ള വിളി കൂടിയായപ്പോൾ ഞാനെല്ലാമുറപ്പിച്ചു…
പായസംകൊണ്ടു കൊടുത്തതിനെന്നെ കരയിപ്പിച്ചതും പോരാഞ്ഞിട്ടെല്ലാം കീത്തുവേച്ചിയോട് പറഞ്ഞു കൊടുക്കുകയും കൂടി ചെയ്തുവെന്നു തോന്നിയപ്പോൾ സങ്കടമാണോ ദേഷ്യമാണോ തോന്നിയതെന്നെനിയ്ക്ക് നിശ്ചയമില്ല…
“”…സിത്തൂ..??”””_ വാതിലിനൊപ്പമെത്തി കതകു തള്ളിത്തുറന്നു കൊണ്ടവൾ സംശയംകലർന്ന സ്വരത്തിൽ വിളിച്ചു…
അതിനും ഞാൻ മറുപടിപറയാതെ കിടന്നപ്പോൾ
ചേച്ചിയടുത്തു വന്നിരുന്നെന്നെ തട്ടിനോക്കി, ഞാനപ്പോഴുമനങ്ങാൻ കൂട്ടാക്കിയില്ല…
തലയിണയിൽ മുഖം പൂഴ്ത്തിപ്പിടിച്ചു കിടന്നയെന്റെ തോളിൽ ബലമായി വലിച്ചുകൊണ്ട് ചേച്ചിതിരിച്ചതും എന്റെകണ്ണുകൾ നിറഞ്ഞൊഴുകുന്നതാണവൾ കണ്ടത്…