ഓപ്പറേഷൻ തിയേറ്ററിനുമുന്നിൽ അക്ഷമരായി കാത്തിരിക്കുന്ന ആൾക്കാരെയും നോക്കി കുറെ സമയമിരുന്നു…
ബോറടിച്ചപ്പോൾ കുറച്ചുസമയം ഫോണിലുംപണിതു…
കുറേസമയം കഴിഞ്ഞിട്ടും മീനാക്ഷിവരുന്ന ലക്ഷണമൊന്നും കാണാതായതോടെ അവളുവരുന്നതുവരെ പതിയെയൊന്നുമയങ്ങാനുള്ള പരിപാടിയിലായി ഞാൻ….
കസേരയിലേയ്ക്ക് തല ചായ്ച്ചിരുന്ന് ഉറക്കത്തെ പുല്‍കാന്‍ശ്രമിക്കുമ്പോള്‍ പകുതിയില്‍ മുറിഞ്ഞുപോയ ബാല്യകാലസ്മരണകള്‍ വീണ്ടുമെന്നിലേക്ക് പരന്നൊഴുകാന്‍ തുടങ്ങി…
അവയുടെ മധുരസ്മരണയിൽ മുഴുകി ഞാനാ കാഴ്ച്ചകളിലേയ്ക്ക് വീണ്ടും കണ്ണോടിച്ചു…
അന്ന് മീനാക്ഷിയുടെ വീട്ടിൽനിന്നും പായസംകൊണ്ടുപോയ തൂക്കുപാത്രംപോലും തിരികെവാങ്ങാതെ കരഞ്ഞു കൊണ്ടിറങ്ങിയോടിയ ഞാനേകദേശം ചെറിയമ്മയുടെ വീടെത്തുന്നതുവരെ കരഞ്ഞിട്ടുണ്ടാവും…
കരഞ്ഞുമെഴുകി വീട്ടിൽ ചെന്നുകയറണ്ടെന്നു കരുതി ഷർട്ടിന്റെ കീഴ്ഭാഗം വലിച്ചുയർത്തി കണ്ണുകൾ തുടച്ചുകൊണ്ടാണ് പിന്നവിടുന്ന് വീട്ടിലേയ്ക്കു നടന്നത്…
“”…ആഹാ… സാറിന്നു പോയിട്ടു പെട്ടെന്നുതന്നെ വന്നല്ലോ… എന്തുപറ്റി..??”””_ വീടിന്റെ പിൻവശത്തുകൂടി ആടിയുലഞ്ഞുകൊണ്ട് ചെന്ന എന്നെനോക്കി ചെറിയമ്മ ചോദിച്ചപ്പോൾ അതിനു മറുപടി കൊടുക്കാമ്പോലും തുനിയാതെ ഞാനവരെയും തള്ളിമാറ്റിയകത്തേയ്ക്കു കയറി…
“”…സിത്തൂന് പായസന്തരട്ടേടാ..??”””_ അമ്മ പിന്നിൽനിന്നും വിളിച്ചുചോദിച്ചെങ്കിലും ഞാനതുകേട്ടഭാവം നടിച്ചില്ല…
അപ്പോഴത്തെയെന്റെ നിഷ്കു മനസ്സുനിറയെ സങ്കടമായിരുന്നു…
കൊണ്ടോയിക്കൊടുത്ത പായസം മീനാക്ഷിയൊന്നു ടേസ്റ്റു ചെയ്തുപോലും നോക്കീലല്ലോ…